മൗര്യൻ സാമ്രാജ്യത്തിന്റെ പിൻതുടർച്ചയായി സുങ്ഗ രാജവംശം ഉയർന്നു വന്നു. ശില്പങ്ങൾ നിർമ്മിക്കുന്നതിൽ അവർ കൂടുതൽ വ്യക്തത കൊണ്ടു വന്നു. ശരീരത്തിന്റെ അളവുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. തല, ശരീരം, കൈകാലുകൾ എന്നിവ ആനുപാതികമായ അളവിൽ ശില്പങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി. കാൽ പാദങ്ങളും വിരലുകളും വരെ മനോഹരമായി നിർമ്മിക്കുവാൻ ആരംഭിച്ചു. തങ്ങൾ നിർമ്മിക്കുന്ന ശില്പങ്ങളിൽ വസ്ത്രങ്ങളുടെ ആർട്ടുകൾ കൂടുതൽ വ്യക്തതയോട് കൂടി ചെയ്തു. ഇത് ആർട്ട് വർക്കുകളിലേക്ക് ജനശ്രദ്ധ ആകർഷിച്ചു. സുന്ദരമായ ആഭരണങ്ങളുടെ ആർട്ടുകൾ ഈ കാലഘട്ടത്തിലെ പ്രത്യേകതയായിരുന്നു.
ശില്പങ്ങളിൽ ആഭരണങ്ങൾ കൂടുതൽ അണിയിച്ചൊരുക്കി അവയുടെ ബാഹ്യ സൗന്ദര്യം വർദ്ധിപ്പിച്ചത് ഈ കലാകാരൻമാരുടെ പ്രശംസ വർദ്ധിപ്പിക്കുവാൻ സഹായിച്ചു. അച്ചുകൾ ഉണ്ടാക്കി അവ ഉപയോഗിച്ച് ആർട്ടു വർക്കുകൾ വ്യാപകമായി നിർമ്മിക്കുവാൻ ആരംഭിച്ചു. വിശിഷ്ടമായ കേശാലങ്കാരങ്ങൾ ഈ കാലഘട്ടത്തിലെ ആർട്ടിന്റെ പ്രത്യേകതയായിരുന്നു. ആൺ ശില്പങ്ങളിലും മുൻപത്തെ കാഘട്ടത്തെ അപേക്ഷിച്ച് ആഭരണങ്ങൾ കൂടുതലായി നിർമ്മിക്കുവാൻ തുടങ്ങി. ആൺ ശില്പങ്ങൾക്ക് തലപ്പാവുകൾ വച്ചുള്ള ആർട്ട് വർക്കുകൾ തുടങ്ങി. കോഴിപ്പൂവുകളോട് സദൃശ്യമായ മകുടങ്ങൾ അവർ ആൺശില്പങ്ങളിൽ വിരിയിച്ചെടുത്തു.
മുൻപത്തെ കാഘട്ടങ്ങളെ അപേക്ഷിച്ച് തുണിത്തരങ്ങൾ ശില്പങ്ങളിൽ ധാരാളമായി കൊത്തിവെച്ചു. എങ്കിലും ഇവർ നിർമ്മിച്ച ശില്പങ്ങളുടെ മുഖത്ത് സമാധാനം, ആശ്ചര്യം, പ്രസന്നത എന്നിവയൊന്നും വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല എന്നത് ആർട്ടിന്റെ ഒരു പരാജയ ഘടകം ആയിരുന്നു. കൂടാതെ വ്യക്തമായി കാണപ്പെടുന്ന കൃഷ്ണമണികൾ ഇവരുടെ ആർട്ടിൽ കാണപ്പെട്ടുരുന്നില്ല. മാംസളമായതും ബൃഹത്തായതുമായ ശില്പങ്ങൾ ഈ കാലട്ടത്തിന്റെ പ്രത്യേകത ആയിരുന്നു.
അശോകൻ നിർമ്മിച്ച സ്തൂപ കളിൽ കൂടുതൽ ഡെക റേഷൻ വർക്കുകൾ ഈ കാലട്ടത്തിൽ നടത്തി. സ്തൂപയുടെ ചുറ്റിലുമായി നിർമ്മിച്ച വേലിയിൽ ബുദ്ധന്റെ ജനനവും ജീവിതവും വിളിച്ചോതുന്ന കഥകൾ (ജാതക കഥകൾ) ആർട്ടിലൂടെ കലാകാരൻമാർ കൊത്തിയെടുത്തു. ഇത്തരം ആർട്ട് വർക്കുകൾ സാധാരണ ജനങ്ങളിൽ ബുദ്ധ ഭക്തി വർദ്ധിപ്പിക്കുവാൻ സഹായിച്ചു. എങ്കിലും ബുദ്ധന്റെ ശില്പം കൊത്തിയെടുക്കുന്നതിന് അന്നത്തെ കലാകാരന്മാർക്ക് കഴിഞ്ഞില്ല. ബുദ്ധന്റെ സാനിദ്ധ്യം സൂചിപ്പിക്കുന്ന ചില പ്രതിരൂപങ്ങൾ (ചക്രം, കാൽപാദം, ബുദ്ധൻ ഭിക്ഷാടനത്തിന് ഉപയോഗിച്ച പാത്രത്തിന്റെ രൂപം) അവർ ആർട്ടിലൂടെ നിർമ്മിച്ചു.
ബുദ്ധമതത്തേക്കാൾ കൂടുതൽ ബ്രാഹ്മണ ഹിന്ദു സത്തിന് പ്രാധാന്യം നൽകിയ രാജവംശമായിരുന്നു ഇവരുടേത്.അതിനാൽ ഹിന്ദുമതം ബുദ്ധമതത്തേക്കാൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ഇവർ ശ്രമിച്ചു. ആർട്ടിലൂടെ ഹിന്ദുമത ചിന്തകൾ അവർ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ശ്രമിച്ചു. മുൻപ് ആർട്ടിൽ ഉണ്ടായിരുന്ന യക്ഷി ആന്റ് യക്ഷ ശില്പത്തിന് മാറ്റം വരുത്തി ഒരുമിച്ച് നിൽക്കുന്ന സ്ത്രീ പുരുഷ ശില്പം (മിഥുന കപ്പിൾ)നിർമ്മിച്ചു. കാരണം ബുദ്ധമത ആർട്ടിൽ ദൈവീകതയ്ക്കായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. ദൈവീകതയും ലൗകികതയും ഒന്നിച്ചുള്ള ഈ ശില്പം അന്നത്തെ ആർട്ട് കലയുടെ വേറിട്ട ഉദാഹരണമാണ്. ശലഭാഞ്ജിക , നാഗ എന്നീ പേരിൽ ശില്പങ്ങൾ നിർമ്മിച്ചു. കൂടാതെ അവയെ സപ്പോർട്ട് ചെയ്യുന്ന മൃഗങ്ങളെയും ആർട്ടിലൂടെ നിർമ്മിച്ചു. ഇത് ഹിന്ദു ദൈവങ്ങളെയും അവരുടെ വാഹനങ്ങളായ മൃഗങ്ങളുടെയും പ്രതിരൂപങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുള്ള മാർഗമായിരുന്നു.
ബുദ്ധസന്യാസിമാർ താമസിച്ചിരുന്ന ‘വിഹാര യുടെ അടുത്ത് ചെറിയ ഹാൾ നിർമ്മിച്ച് അതിന്റെ ചുവരിൽ ഇന്ദ്രദേവൻ ഐരാവതത്തിന്റെ മുകളിൽ ഇരിക്കുന്ന ചുവർ ശില്പo നിർമ്മിച്ചു. കൂടാതെ കുതിരകളും തേരാളിയുമായി പോകുന്ന സൂര്യദേവന്റെ ചുവർ ശില്പവും നിർമ്മിച്ചു. ഇവയെല്ലാം ബുദ്ധമതത്തിൽ നിന്നും മാറി ചിന്തിക്കുന്നതിന് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നതിനു വേണ്ടിയുള്ള ആർട്ടിന്റെ സംഭാവന ആയിരുന്നു.കുബേര യക്ഷ ശില്പം ചന്ദ്ര യക്ഷി ശില്പം എന്നിങ്ങനെ പേരുകളോട് കൂടിയ ശില്പങ്ങളും നിർമ്മിച്ചു. ഇവയെല്ലാം അനുഗ്രഹങ്ങൾ വിരിച്ചൊരിയുന്ന ദേവീ ദേവൻമാരുടെ പ്രതീകമായി ജനങ്ങൾ കരുതി. ഹിന്ദു മതത്തിലെ വിവിധ ദൈവവിശ്വാസത്തിലേക്ക് ജനമനസിനെ കൊണ്ടുപോകുന്നതിന് ഇത്തരം ആർട്ടുകൾ സഹായിച്ചു.
സ്നേഹപ്രകടനങ്ങളും ലൈംഗികതയും ആർട്ട് ശില്പങ്ങളിലൂടെ വിരിഞ്ഞു. ബ്രാഹ്മണ ഹിന്ദു സത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റോയൽ കപ്പിൾ ശില്പങ്ങളും ആർട്ടിലൂടെ നിർമ്മിച്ചു. ഇവയെല്ലാം ഒരു പരിധി വരെ ഹിന്ദു മതത്തിന്റെ വളർച്ചയ്ക്ക് സഹായിച്ചു. എന്നാൽ ഗ്രീക്ക് ചൈനീസ് രാജവംശങ്ങളുടെ ആക്രമണങ്ങൾ ബ്രാഹ്മണ ഹിന്ദുസത്തിന് ഏറ്റ അടിയായിരുന്നു. വിദേശ ആർട്ടുകൾ ഇന്ത്യൻ ആർട്ടിൽ പുതിയ മാനങ്ങൾ കൊണ്ടുവന്നു. അവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രാദേശികമായ ആർട്ടിന്റെ വളർച്ചയുടെ തുടക്കം കൂടി ആയിരുന്നു അത്. ഗാന്ധാരാ സ്ക്കൂൾ ഓഫ് ആർട്ട്, മഥുര സ്ക്കൂൾ ഓഫ് ആർട്ട് തുടങ്ങി ആർട്ടിൽ പ്രത്യേക ശൈലികൾ ഉടലെടുക്കുവാനും തുടങ്ങി……
സനീഷ്…
നല്ല ലേഖനം. ആശംസകൾ
You are an amazing writer. It inspires lot. Mind blowing All the blessings indeed