17.1 C
New York
Monday, September 20, 2021
Home Special " ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ ❤️❤️ " ( ഭാഗം 13 )

” ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ ❤️❤️ ” ( ഭാഗം 13 )

തയ്യാറാക്കിയത്: സനീഷ് ✍

മാതൃഭാവത്തോടെയുള്ള പാർവ്വതി ശില്പങ്ങൾക്ക് പുറമേ ശക്തിസ്വരൂപിണി ദേവിയായ പാർവ്വതി ശില്പങ്ങളും നിർമ്മിച്ചു. ദേവാധിദേവനായി ശിവ ശില്പങ്ങൾ വിവിധ രൂപത്തിൽ വിരിഞ്ഞു. കഥകളിലൂടെ കേട്ട് പരിചയമുള്ള ശിവസങ്കല്പങ്ങൾ ആർട്ടിലൂടെ കൺമുന്നിൽ പിറവിയെടുത്തത് ഭക്തി സങ്കല്പങ്ങൾക്ക് ശക്തി കൂട്ടുന്നതായിരുന്നു. അതിൽ ഭിക്ഷാടനമൂർത്തിയായ ശിവശില്‌പം വളരെ കുറച്ചു മാത്രം കണ്ടിട്ടുള്ള ശില്പങ്ങളിൽ ഒന്നാണ്. ഭിക്ഷാടനമൂർത്തിയായ ഈ ശിവശില്‌പം നഗ്നമായിരുന്നു. നാല് കൈകളോട് കൂടിയ ഈ ശില്പത്തിന്റെ അരയിലും ഒരു നാഗത്തെ കാണാവുന്നതാണ്. മറ്റൊരു പ്രധാന പ്രത്യേകത വ്യക്തമായി കാണാവുന്ന തൃക്കണ്ണാണ്. ജടയിലെ ചന്ദ്രക്കലയും നാഗവും ശില്പത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ആഭരണങ്ങളുടെ ആർട്ട് വർക്കുകൾ ശില്പത്തിന് പ്രൗഢി പ്രധാനം ചെയ്യുന്നു.

ശിവഭഗവാന്റെ രൗദ്രഭാവങ്ങളിൽ എടുത്തു പറയണ്ടതാണ് ഭൈരവ സങ്കല്പം. എട്ട് കൈകളോട് കൂടിയ ഈ ശില്പവും നഗ്നമായിരുന്നു. മൂന്ന് നെക്ലസ് മാലകൾ ഈ ശില്പത്തിന്റെ പ്രത്യേകതയായിരുന്നു. കാളി ശില്പത്തിൽ ഉള്ളത് പോലെ ഹൃദയ രൂപത്തിന് സമാനമായ മുടി ഈ ശില്പത്തിലും നിർമ്മിച്ചെടുത്തു. മറ്റ് ശിവ ശില്പങ്ങളേക്കാൾ ഭയത്തോടെയാണ് ഭക്തർ ഭൈരവ ശില്പത്തെ വണങ്ങിയിരുന്നത്. അരയ്ക്ക് ചുറ്റും കൈകളിലും നാഗങ്ങളുടെ ആർട്ട് വർക്കുകളും കാണാവുന്നതാണ്. രണ്ട് തുടകളിലും നാഗങ്ങളുടെ വിരിച്ച ഫണങ്ങളുടെ വർക്കുകൾ ശില്പത്തിന്റെ രൗദ്രഭാവത്തെ എടുത്തു കാണിക്കുന്നു. വേതാളത്തിന് സമമായ ശിരസാണ് ഈ ശില്പത്തിന് കലാകാരന്മാർ നൽകിയിരിക്കുന്നത്. വലത് കാലിന്റെ പാദത്തിന് മുകളിലായി നിൽക്കുന്ന നീളത്തിലുള്ള മുണ്ടമാല ഈ ശില്പത്തിന്റെ പ്രത്യേകതയാണ്. ഇവയെല്ലാം ഭക്തി സങ്കല്പങ്ങളെ കൺമുന്നിൽ നിർത്തുന്നതിന് സഹായിക്കുകയും ഭക്തർ ശിവഭക്തിയിൽ കൂടുതൽ ലയിക്കുകയും ചെയ്തു. ശില്പങ്ങളുടെ സഹായത്തോടെ ശിവസ്തുതികൾ തലമുറയിലേയ്ക്ക് പകരാൻ ഇത്തരം ആർട്ട് വർക്കുകൾ സഹായിച്ചിരുന്നു.

ശിവപാർവ്വതി പുത്രനായ സുബ്രഹ്മണ്യൻ ഗണപതി ഭഗവാനോടൊപ്പം പുജിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് ആർടിലൂടെ വിരിഞ്ഞ സുബ്രഹ്മണ്യ ശില്പം. കാർത്തികേയൻ, ദേവസേനാപതി , മുരുകൻ എന്നീ പേരുകളിലും ഈ ശില്പം അറിയപ്പെട്ടിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പും ചിരിയും ഈ ശില്‌പത്തിന്റെ പ്രത്യേകതയാണ്. കിരീടവും ആഭരണങ്ങളും വളരെ മനോഹരമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. തമിഴ് സാഹിത്യങ്ങളിൽ മുരുകനെ യുദ്ധദേവനായും ദേവസേനാപതിയായും വാഴ്ത്തുന്നുണ്ട്. ചോളവംശത്തിലെ രാജാവായിരുന്ന രാജേന്ദ്ര ഒന്നാമൻ വളരെ മികച്ച ഭരണാധികാരിയും യുദ്ധങ്ങൾ വിജയിക്കുന്നതിൽ നിപുണനും ആയിരുന്നു. മുരുകൻ ഈ രാജാവിന്റെ ഇഷ്ട ദൈവങ്ങളിൽ പ്രധാനിയായിരുന്നു. തന്മൂലം വലിയ മുരുക ശില്പങ്ങൾ ആർട്ടിലൂടെ അദ്ദേഹം നിർമ്മിച്ചു. ശില്പത്തിന്റെ കൈയിലെ ആയുധങ്ങൾ ചെറുപ്രായത്തിലെ യുദ്ധ നിപുണനായ മുരുകനെയാണ് പ്രതിനിധീകരിക്കുന്നത്.

ശിവകാമസുന്ദരിയായി പാർച്ചതി ദേവിയെ വർണ്ണിച്ചിരുന്നു അതിന്റെ ആർട്ടിസ്റ്റിക് രൂപമായിരുന്നു ശിവനെ കാമിച്ച ശിവകാമ സുന്ദരി ശില്പം. പ്രസന്നവദിയായ ഈ ശില്പം വലത് കൈയിൽഅഭയ മുദ്രയും ഇടത് കൈ ശാന്തമായി തൂക്കിയിട്ടിരിക്കുന്ന രീതിയിലുമാണ് (ലോല ഹസ്ത ) നിർമ്മിച്ചിരിക്കുന്നത്. ശിവാംശമില്ലാതെ പാർവ്വതിദേവിയില്ല എന്നതിന്റെ കൂടിആർട്ട് രൂപമായിരുന്നു ശിവകാമ സുന്ദരി ശില്പം.

ശിവഭക്തി വിളിച്ചോദുന്ന കവികളുടെ ശില്പവും ചോള ആർട്ടിൽ വിരിഞ്ഞു. 63 പേരടങ്ങുന്ന ഒരു ഗ്രൂപ്പു തന്നെയുണ്ടായിരുന്നു ശിവസ്തുതികൾ എഴുതുവാനും ശിവഭക്തി പ്രചരിപ്പിക്കുവാനും. അവർ 63 നയനാർസ് എന്നറിയപ്പെട്ടിരുന്നു. അതിൽ പ്രധാനപ്പെട്ടവരായിരുന്നു അപ്പാർ, തിരുഗ്നന സമ്പന്ദാർ , മണിക വചക എന്നിവർ . കാരയ്ക്കൽ അമ്മയാർ എന്ന സ്ത്രീ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയായിരുന്നു.

ചോള ആർട്ടിന്റെ എടുത്ത് പറയത്തക്ക ശിലപ കലയായിരുന്നു കാരയ്ക്കൽ അമ്മയ്യ്യാർ എന്ന ശില്പം. വളരെ തീഷ്ണമായ ശിവഭക്തിയുള്ള ഭക്തയായിരുന്നു കാരയ്ക്കൽ അമ്മ . ജന്മനാ വളരെ സൗന്ദര്യം ലഭിച്ചിരുന്ന കാരയ്ക്കൽ അമ്മ ശിവഭഗവാനോട് പ്രാർത്ഥിച്ച് തന്റെ സൗന്ദര്യം എടുത്ത് കളമി പ്പിച്ചുവെന്നും വിരൂപം രൂപം ചോദിച്ച് വാങ്ങിയെന്നുമാണ് ചരിത്രം. തന്റെ സൗന്ദര്യം മൂലം മറ്റുള്ളവർ തന്നെ ഇഷ്ടപ്പെടാതിരിക്കാനും ശിവനിൽ മാത്രം ലയിക്കാനുമാണ് അമ്മ ഇപ്രകാരം ചെയ്തത് എന്ന് ഐതീഹ്യചരിത്രവും വെളിപ്പെടുത്തുന്നു. വികൃതമായ മുടിയും ഇടിഞ്ഞ് തൂങ്ങിയ മുലകളും മെലിഞ്ഞ ശരീരത്തോട് കൂടിയതുമായ കാരയ്ക്കൽ അമ്മ ശില്പം ചരിത്രത്തിന്റെ തനി പകർപ്പായിരുന്നു. ഭക്തിയ്ക്ക് വേണ്ടി സൗന്ദര്യം വെടിഞ്ഞ കാരയ്ക്കൽ അമ്മയുടെ ശില്പം അർപ്പണ മനോഭാവം ജനങ്ങളിൽ നിറയ്ക്കുന്നതിന് വളരെ സഹായിച്ചു…..

(തുടരും )

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: