17.1 C
New York
Thursday, August 18, 2022
Home Special " ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ ❤️❤️"(ഭാഗം 12)

” ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ ❤️❤️”(ഭാഗം 12)

തയ്യാറാക്കിയത്: സനീഷ് ✍

ശിവപാർവ്വതി സങ്കല്പം കൂടുതൽ ശക്തിപ്രാപിച്ചത് ഗണേശ ശില്പങ്ങളുടെ ആർട്ടിന് വഴിയൊരുക്കി. കലാകാരൻമാർ പുതിയ ശില്പങ്ങളിലൂടെ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു കൊണ്ടേയിരുന്നു.നാല് കൈകളോട് കൂടിയ ഗണേശ ശില്പത്തിന് വളരെ ജനപ്രീതിയാണ് ലഭിച്ചത്. ഹൈന്ദവ സങ്കല്പങ്ങളുടെ പൂർത്തീകരണം പോലെയാണ് ആർട്ട് വർക്കുകൾ വളർച്ച പ്രാപിച്ചത്.നിൽക്കുന്ന പൊസിഷനിലുള്ള ഈ ശില്പത്തിനും കിരീടം ഉണ്ടായിരുന്നു.ഗണപതി ഭഗവാന്റെ ഇഷ്ടഭക്ഷണമായ മോദകം കൈയിൽ പിടിച്ച് നിൽക്കുന്ന ഈ ആർട്ട് വർക്ക് വിഘ്നങ്ങളുടെ നശീകരണത്തിനായി ഉപയോഗിച്ചു പോന്നിരുന്നു.

ശിവപത്നിയായ പാർവ്വതിദേവിയോടുള്ള ഭക്തി വളരെ ശക്തിപ്രാപിച്ചത് പാർവ്വതിദേവിയുടെ വ്യത്യസ്തങ്ങളായ ആർട്ട് വർക്കുകൾക്ക് വഴിയൊരുക്കി. അതിൽ എടുത്തു പറയത്തക്ക ആർട്ടാണ് ഇരിക്കുന്ന പൊസിഷനിലുള്ള മഹിഷാസുരമർദ്ദിനി ശില്പം. എട്ട് കൈകളോട് കൂടിയ ഈ ആർട്ട് വർക്ക് അപത്തിൽ രക്ഷിക്കുന്ന മാതൃശക്തിയുടെ പ്രതീകമായി ഇന്നും ആളുകൾ വണങ്ങുന്നു.ആഭരണങ്ങളാലും ആയുധങ്ങളാലും അലങ്കരിച്ചിരിക്കുന്ന ഈ ശില്പത്തിന്റെ കാൽച്ചുവട്ടിലായി വധിക്കപ്പെട്ട മഹിഷാസുരനെയും കാണാവുന്നതാണ്.

പാർവ്വതി ദേവിയ്ക്ക് ലഭിച്ച ഈ സ്വീകാര്യത കലാകാരന്മാർ നന്നായി വിനയോഗിച്ചു. സംഹാരത്തിന്റെ ഉഗ്രമൂർത്തിയായ ഭദ്രകാളിയുടെ ശില്പവും ജനങ്ങളിൽ ഭക്തിയും വിധേയത്വവും വളർത്തുന്നതിന് സഹായിച്ചു. ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകത പത്ത് കൈകളായിരുന്നു. അവയെല്ലാം തന്നെ ആയുധങ്ങളും മറ്റ് വസ്തുക്കളാലും മോഡി പിടിപ്പിച്ചിരുന്നു. മറ്റ് സ്ത്രീ ദൈവങ്ങൾക്ക് ലഭിക്കാത്ത പ്രത്യേകതയായിരുന്നു പത്ത് കൈകളോട് കൂടിയ ഭദ്രകാളി ഈ ശില്പം. പാർച്ചതിയുടെ ഏറ്റവും ഉഗ്രരൂപ ഭാവമായാണ് ജനങ്ങൾ ഈ ശില്പത്തെ കണ്ടത്.തീ നാളങ്ങളോട് സദ്യശ്യമായ മുടിയും ഈ ശില്പത്തിന്റെ പ്രത്യേകതയായിരുന്നു.

ചോള ആർട്ടിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു കാളി ശില്പം. ഭദ്രകാളി ശില്പത്തെ അപേക്ഷിച്ച് ഈ ശില്പത്തിന് കൈകൾ കുറവായിരുന്നു നാല് കൈകളോട് കൂടിയ ശില്പത്തിന്റെ മാറിടത്തിൽ നാഗങ്ങളുടെ ആർട്ടു വർക്കുകളും ഉണ്ടായിരുന്നു. ശിവന്റെ അശമാണ് കാളി എന്നതിന്റെ പ്രതീകം കൂടിയായിരുന്നു ഈ നാഗങ്ങൾ .ഭദ്രകാളിയോളം ഉഗ്രമൂർത്തീഭാവം ഈ ശില്പത്തിന് ഇല്ലായിരുന്നു.എങ്കിലും ഭദ്രകാളീശില്പത്തിന് സമാനമായ തീനാളത്തിന് സദൃശ്യമായ മുടി ഈ ശില്പത്തിനും ഉണ്ടായിരുന്നു.

ആർട്ടിലൂടെ വിരിഞ്ഞ മറ്റൊരു പാർവ്വതി സങ്കൽപമായിരുന്നു മഹേശ്വരി .ഹൃദയത്തിനോട് രൂപസാദൃശ്യമുള്ള തീ നാള സദൃശ്യ മുടി ഈ ശില്പത്തിനും ഉണ്ടായിരുന്നു. തന്റെ പതിയായ ശിവഭഗവാൻ ഇരിയ്ക്കുന്ന രീതിയ്ക്ക് സമാനമായ രീതിയിലാണ് ഈ ശില്പത്തിൽ പാർവ്വതിദേവി ഇരിയ്ക്കുന്നത്. ഇതിനും നാല് കൈകളും അവയിൽ ആയുധവും അനുയോജ്യ വസ്തുക്കളും നിർമിക്കുകയും ചെയ്തു.

സൗമ്യഭാവത്തോടെയുള്ള പാർവ്വതീ ശില്പങ്ങളും ചോള കലാകാരൻമാർ നിർമ്മിച്ചു. അവരുടെ ശ്രദ്ധിക്കപ്പെട്ട ശില്പങ്ങളിൽ ഒന്നായിരുന്നു പാർവ്വതിദേവിയും കൂടെയുള്ള സഹശില്പവും . ഈ ശില്പത്തിന്റെ വലത് കൈയിൽ പുഷ്പവും ഇടത് കൈ സമീപശില്പത്തിന്റെ തലയിൽ തലോടുന്ന രീതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. ശാന്തയും അനുഗ്രഹദായകയുമായ പാർവ്വതി സ്നേഹത്തിന്റെ മകുടോദാഹരണമാണ് ഈ ആർട്ടിലൂടെ വിരിഞ്ഞത്. നിൽക്കുന്നതും ഇരിക്കുന്നതുമായ സൗമ്യഭാവത്തിലുള്ള മറ്റ് പാർവ്വതി ശില്പങ്ങളും മാതൃഭാവത്തിന്റെ മഹത്വം വിളിച്ചോതുന്നവ ആയിരുന്നു. (തുടരും )

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: