വൈഷ്ണവ ശില്പങ്ങൾ ആർട്ടിലൂടെ വിരിഞ്ഞത് വൈഷ്ണവ ഭക്തരെ വിഷ്ണുപൂജയിൽ ശ്രദ്ധിക്കുന്നതിന് വഴിയൊരുക്കി. ബ്രോൺ സ് ശില്പങ്ങളുടെ അതിശയകരമായ വളർച്ചയായിരുന്നു ചോള കാലത്ത് ഉണ്ടായിരുന്നത്. അതിൽ എടുത്തു പറയത്തക്ക ആർട്ട് വർക്കായിരുന്നു ശ്രീദേവിയും ഭൂദേവിയും വലതും ഇടതും ഇരിക്കുന്നതോട് കൂടിയ വിഷ്ണുശില്പം. വിഷ്ണുവിന്റെ ശംഖും ചക്രവും ആർട്ടിലൂടെ നിർമ്മിച്ചു. ഈ ശില്പങ്ങൾക്കെല്ലാം കിരീടം ഉണ്ടായിരുന്നു. കൂടാതെ ആഭരണങ്ങളും ശില്പങ്ങളിൽ കല കാരന്മാർ വിരിയിച്ചു. ഇത് ചോള കാലത്തെ ആർട്ട് വർക്കിന്റെ മികവാണ്.
ആഭരണങ്ങൾ അണിഞ്ഞ സീതാദേവിയുടെ ശില്പത്തിൽ മൂന്ന് നെക്ലസ് മാലകൾ കാണാവുന്നതാണ്. കാലിൽ പാദസരവും ആർട്ട് വർക്കുകളോട് കൂടിയ സാരിയും ശില്പത്തിന്റെ മനോഹാരിത കൂട്ടി. ഇപ്രകാരം വളരെ ആർട്ടിസ്റ്റിക്കായി മെറ്റൽ ശില്പങ്ങൾ നിർമ്മിക്കുന്ന സാങ്കേതിക വിദ്യ കലാകാരന്മാർ ഉപയോഗിച്ചിരുന്നു എന്നത് അത്ഭുതാവഹമാണ്.
വൈഷ്ണവിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീരാമന്റെ ശില്പവും ആർട്ടിലൂടെ നിർമ്മിച്ചു. ആർട്ട് വർക്കുകളോട് കൂടിയ കിരീടം വച്ചിരുന്നു ഈ ശില്പത്തിന് . ഈ ശില്പത്തിന്റെ രൂപഘടന നോക്കിയാൽ വലത് കൈയിൽ അമ്പും ഇടത് കൈയിൽ വില്ലും പിടിച്ചിരിക്കുന്ന രീതിയാണ്. സൗമ്യനും ശാന്തനുമായ ശ്രീരാമന്റെ ശക്തിയെ പ്രതിനിധീകരിക്കുന്നതാണ് ഈ പൊസിഷനിൽ നിർമ്മിച്ച ശില്പം.
ശ്രീരാമ ശില്പം പോലെ ഗ്രീകൃഷ്ണ ശില്പവും ആർട്ടിലൂടെ വിരിഞ്ഞു. ശ്രീകൃഷ്ണ ഭഗവാന്റെ ശില്പങ്ങൾ നിർമ്മിച്ചത് രുക്മിണി ദേവിയുടെയും സത്യഭാമയുടെയും ശില്പങ്ങൾ നിർമ്മിക്കുന്നതിന് വഴിയൊരുക്കി. സ്ത്രീ ശില്പങ്ങളെല്ലാം തന്നെ സൗന്ദര്യ സങ്കല്പങ്ങൾക്ക് അനുസരിച്ചാണ് നിർമ്മിച്ചിരുന്നത്. നിറഞ്ഞ മാറിടം ഒതുങ്ങിയ അരക്കെട്ട്. ശരീരത്തിന് ആനുപാതികമായ കൈകാലുകൾ, ആഭരണങ്ങളുടെ വർക്കുകൾ, ശരീരത്തിന്റെ അഴകളവുകൾ എടുത്തു കാട്ടുന്ന സാരികൾ എന്നിവ ശില്പകലയുടെ വളർച്ചയെയും സൗന്ദര്യ ബോധത്തെയും എടുത്ത് കാട്ടുന്നു.
ഏറെക്കാലം വൈഷ്ണവ ഭക്തരും ശിവഭക്തരും ഐക്യത്തിൽ പോയിരുന്നു എങ്കിലും ശിവഭക്തി മേൽക്കോയ്മ നേടിയത് കൂടുതൽ ശിവ ശില്പങ്ങളും ശിവകുടുംബ ശില്പങ്ങളും ആർട്ടിലൂടെ വിരിയാൻ കാരണമായി. അതിൽ വളരെ ജനപ്രീതി ആർജിച്ച ശില്പകലയായിരുന്നു “സോമസ്കന്ദ” ശില്പം. ശിവൻ ,സുബ്രമണ്യൻ, ഉമ എന്നിവർ ഒരുമിച്ചുള്ള ശില്പം ആണ് ഇത്. വലിയ ശില്പങ്ങളെപ്പോലെ ചെറിയ ശില്പങ്ങൾ നിർമ്മിക്കുവാനും കലക്കാരന്മാർക്ക് കഴിഞ്ഞു എന്നതിനു കൂടി തെളിവാണ് ഈ ശില്പം. കുടുംബത്തിന്റെ പ്രാധാന്യവും ഈ ശില്പത്തിലൂടെ മനസിലാക്കാവുന്നതാണ്.
നാല് കൈകളോട് കൂടിയ സുബമണ്യ ശില്പവും ആർട്ടിലൂടെ വിരിഞ്ഞു. ശിവഭക്തിയിലൂടെ സുബ്രമണ്യഭക്തിയും വ്യാപകമായി മാറി എന്നതിന്റെ തെളിവാണ് നാല് കൈയുള്ള ഈ ശില്പം. സുബമണ്യന്റെ ഇരുവശത്തും വള്ളി, ദേവസേന തുടങ്ങിയ ശില്പങ്ങളും ആർട്ടിലൂടെ വിരിഞ്ഞു. സ്ത്രീ ദൈവങ്ങൾക്കും അന്നത്തെ സമൂഹത്തിൽ പ്രാധാന്യം കൊടുത്തിരുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. ശിവപാർവ്വതി സങ്കല്പം ശക്തിപ്രാപിച്ചത് ഗണേശ ശില്പങ്ങളുടെ നിർമ്മാണത്തിന് വഴിയൊരുക്കി….
(തുടരും)..