പല്ലവ രാജവംശത്തെ തുടർന്ന് പ്രബലമായ വന്ന രാജവംശമായിരുന്നു “ചോള” രാജവംശം . പല്ലവ ശൈലിയുടെ തുടർച്ചയായിരുന്നു ചോള ആർട്ട് .എങ്കിലും മെറ്റൽ ശില്പങ്ങളുടെ വശ്യതയേറിയ ആർട്ടുകൾ ലോക പ്രശസ്തി നേടി. തനതായ ദ്രവീഡിയൻ ശൈലിയിലുള്ള ആർട്ട്& ആർക്കിടെക്ചർ പിൻതുടർന്ന രാജവംശമായിരുന്നു പല്ലവ രാജവംശം . വിഷ്ണു ശില്പങ്ങളും ശിവ ശില്പങ്ങളും ഇവർ മെറ്റലിൽ നിർമ്മിച്ചു. എങ്കിലും അവയിൽ ഏറ്റവും കൂടുതൽ പ്രസിദ്ധി നേടിയത് താണ്ഡവ നടനമാടുന്ന നടരാജശില്പമായിരുന്നു. ലോഹ സഹങ്കരമായ ബ്രോൺസ് കൊണ്ടു നിർമ്മിച്ച നടരാജശില്പങ്ങൾ ആർട്ടിന്റെ ലോകത്തെ അത്ഭുത സൃഷ്ടിയായിരുന്നു. മെറ്റൽ ഉപയോഗിച്ചുള്ള ശില്പ നിർമ്മിതി ക്കാവശ്യമായ ടെക്നോളജിയും അന്നത്തെ കലാകാരന്മാർക്ക് അറിയാവായിരുന്നു എന്നതും അതിശയോക്തി ഉണർത്തുന്നതാണ്.

നൃത്തകലയുടെ ദൈവമായി കണ്ട് ആരാധിച്ചിരുന്നതാണ് നടരാജശില്പം.ധാരാളമായി ഇത്തരം ശില് പങ്ങൾ നിർമ്മിച്ചിരുന്നത് നൃത്തകലയുടെ ജനപ്രീതിയെ വിളിച്ചോദുന്നു.സാധാരണ ശിവ ശില്പങ്ങൾക്ക് രണ്ട് കൈകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിൽ നാരാജശില്പത്തിന് നാല് കൈകൾ ഉണ്ടായിരുന്നു. താണ്ഡവ നടനമാടുന്ന ശില്പത്തെ ലോകനാഥനായും ഭക്തർ ആരാധിച്ചിരുന്നു.
ശിവഭഗവാനോടൊപ്പം പാർവ്വതി ദേവിയുടെ ശില്പങ്ങളും നിർമ്മിച്ചിരുന്നു. ഇപ്രകാരമുള്ള ദേവീ ശില്പങ്ങൾക്ക് ഒരു വിധേയത്വ മനോഭാവം ഉണ്ടായിരുന്നു. മാതൃഭാവം തുളുമ്പുന്ന ശില്പങ്ങൾ ആയിരുന്നു പാർവ്വതിദേവിയുടേത്. ഇത് കുടുംബങ്ങൾക്കുള്ള പ്രാധാന്യം കലയിലൂടെ ജനങ്ങളിലേക്കെത്തിച്ചു. എങ്കിലും ഉഗ്രരൂപിയായ ദുർഗയുടെ ആർട്ടുകളും നിർമ്മിച്ചിരുന്നു. ദേവിയെ ശക്തിയായി ജനമനസുകളിൽ സ്ഥാപിക്കാൻ ഈ ആർട്ടുകൾക്ക് കഴിഞ്ഞു.

ചോള രാജവംശത്തിന്റെ മാസ്റ്റർപീസ് വർക്കാണ് ബ്രഹദ്വേശ്വര ടെമ്പിൾ .അതിലെ ആർട്ട് വർക്കുകളും ചിത്രകലകളും സഞ്ചാരികളെ ഇന്നും ആകർഷിക്കുന്നതാണ്. പ്രധാനമായും ശിവഭഗവാന് വേണ്ടി നിർമ്മിച്ചതാണ് ഈ അമ്പലം . എങ്കിലും വൈഷ്ണവിസം , ശക്തി സം എന്നിവയുടെ ആർട്ടുകളും ഈ അമ്പലത്തിൽ കാണാം. കാലത്തെ വെല്ലുന്ന ആർട്ട് വർക്കുകളും നിർമ്മിതികളും ഉള്ള ഈ അമ്പലം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ താണ്.
പ്രധാന അമ്പലത്തിനടുത്തായി ഒരു നന്ദി മണ്ഡപം ഉണ്ട് . ഇന്ത്യയിൽ ഒറ്റക്കല്ലിൽ നിർമ്മിച്ച ഈ നന്ദി ശില്പം ഏറ്റവും വലിയ നന്ദി ശില്പങ്ങളിൽ ഒന്നാണ്. ശിവഭഗവാനെ വണങ്ങുന്നതിന് മുൻപ് നന്ദിയെ വണങ്ങുന്നതിനാണ് ഈ ശില്പം നിർമ്മിച്ചിരിക്കുന്നത്. നന്ദി മണ്ഡപത്തിന്റെ തൂണുകളിൽ മനോഹരമായ ചിത്രപ്പണികൾ കലാകാരന്മാർ കൊത്തിവെച്ചിട്ടുണ്ട്. മണ്ഡപത്തിന്റെ സീലിംഗ് ഭാഗത്തായി ചിത്രകലാ ആർട്ടും കലാകാരൻമാർ വിരിയിച്ചിട്ടുണ്ട്. ശിവഭഗവാന്റെ വാഹനമായ നന്ദിയെ പ്രീതിപ്പെടുത്തിയാൽ ഭഗവാന്റെ പ്രീതി എളുപ്പം ലഭിക്കും എന്നൊരു വിശ്വാസവും ഭക്തർക്കിടയിൽ ഉണ്ട് .
രാജരാജ ചോളന്റെ ഭരണകാലത്ത് തഞ്ചാവൂർ കലകളുടെ കേന്ദ്രമായിരുന്നു. ക്ഷേത്രത്തിലെ ചുറ്റമ്പലങ്ങളിൽ ധാരാളം ശിവലിംഗങ്ങൾ കലാകാരന്മാർ അടുത്തടുത്ത് നിർമ്മിച്ചിരുന്നു. 108 ശിവലിംഗങ്ങൾ ഈ ചുറ്റമ്പലത്തിനുള്ളിൽ മാത്രമായി ഉണ്ട് . മറാത്ത രാജഭരണത്തിന്റെ കാലത്താണ് ഇവ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ശിവഭഗവാന്റെ പ്രാധാന്യം ഈ ആർട്ടുകളിലൂടെ മനസിലാക്കാവുന്നതാണ്. ക്ഷേത്രത്തിൽ നൃത്തകലകൾ ചെയ്തിരുന്ന നർത്തകിമാരുടെ വിശ്രമ കേന്ദ്രം കൂടിയായിരുന്നു ഈ ചുറ്റമ്പലം . ധാരാളം ഗായകരും ഭരതനാട്യ നൃത്തകരും ഇവിടെ താമസിച്ചിരുന്നു. കലയുടെ വളർച്ചക്കും അവരുടെ ജീവിതത്തിനും രാജസംരക്ഷണം ലഭിച്ചിരുന്നു. കലകൾക്കും ആർട്ടിനും ഈ രാജവംശം നൽകിയ പ്രാധാന്യം ഇതിൽ നിന്നും മനസിലാക്കാം.

ചുറ്റമ്പലത്തിന്റെ ചുവരുകളിൽ ധാരാളം ചിത്രകലകൾ ഉണ്ട് . പ്രകൃതിദത്ത ചായങ്ങൾ കൊണ്ട് ചിത്രങ്ങൾ വ്യാപകമായി വരയ്ക്കാൻ തുടങ്ങിയത് ഈ രാജവംശത്തിന്റെ കാലഘട്ടത്തിലായിരുന്നു. ചിത്രകലയുടെ ഭംഗി വർദ്ധിപ്പിക്കുന്നതിന് ഈ ചായങ്ങൾക്ക് കഴിഞ്ഞു. എങ്കിലും അതിനു ശേഷം വന്ന രാജവംഗങ്ങൾ ഇതിനു മുകളിൽ ചിത്രങ്ങൾ വരച്ചു. എന്നാൽ ഇപ്പോൾ ഇവിടെ നാം കാണുന്ന ചിത്രങ്ങൾ ചോള ആർട്ടിസ്റ്റുകൾ വരച്ചതാണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഈസ്റ്റക്കോ വിദ്യ ലോകത്താദ്യമായി ഉപയോഗിച്ച് ചോളൻമാർ വരച്ച ചിത്രങ്ങൾക്ക് മുകളിൽ വരച്ച ചിത്രങ്ങൾ മായിച്ചു കളഞ്ഞു.
വിഷ്ണു ഭഗവാന്റെയും ലക്ഷ്മീ ദേവിയുടെയും ശില്പങ്ങൾ നിർമ്മിച്ചത് വൈഷ്ണവ ഭക്തരുടെ പ്രാധാന്യം വിളിച്ചോതുന്നു. ഇത്തരം ശില്പങ്ങളും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും പവിത്രതയും വിളിച്ചോതുന്ന ആർട്ടുകൾ ആയിരുന്നു….
(തുടരും)
