17.1 C
New York
Monday, January 24, 2022
Home Special "ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ"- ഭാഗം 8❤️❤️

“ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ”- ഭാഗം 8❤️❤️

പല്ലവ രാജവംശത്തിന്റെ മഹത്തായ ശില്പകലകളിൽ ഏറ്റവും ലോക ശ്രദ്ധ നേടിയതിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് മഹാബലിപുരത്തെ വലിയ പാറയിൽ നിർമ്മിച്ച ചുവർ ശില്പങ്ങൾ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആർട്ട് വർക്കാണിത്. ജനമനസുകളിൽ ഭക്തിയുടെയും നല്ല ചിന്തകളുടെയും വിത്തുകൾ പാകുക എന്ന ആശയത്തോടെ വിരിഞ്ഞ ആർട്ട് വർക്കുകൾ ആയിരുന്നു ഇവ.

ഈ ചുവർ ശില്പങ്ങൾ ഒരു കഥയല്ല ഒന്നിൽ കൂടുതൽ കഥകളുടെ ആവിഷ്കാരമായിരുന്നു. ഗംഗയുടെ ഭൂമിയിലേക്കുള്ള വരവിനെ പ്രതിനിധീകരിക്കുന്ന കഥ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതിൽ ഒറ്റക്കാലിൽ തപസ് ചെയ്യുന്ന ശില്പം ഗംഗയെ ഭൂമിയിലേക്ക് കൊണ്ടു വരാൻ തപസ് ചെയ്യുന്ന ഭഗീരഥനെ ആണ് പ്രതിനിധീകരിക്കുന്നതെന്ന് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നു. ഇതിൽ നദി ഒഴുകുന്ന ചാലിൽ നാഗങ്ങളുടെ ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇത് ശിവ ഭഗവാൻ ഭൂമിയിൽ ഗംഗയെത്താൻ സഹായിച്ചതിനെ ഓർമ്മപ്പെടുത്തുന്നു. മഴക്കാലത്ത് ഈ ചാലിലൂടെ ജലം നിറഞ്ഞൊഴുകുന്നത് കാണുമ്പോൾ ജീവനുള്ള ഗംഗാദേവിയെ ജനങ്ങൾ മനസിൽ പ്രതിഷ്ഠിച്ചിരുന്നു. ഈ ജലം ഒരു കുളത്തിലേയ്ക്കാണ് ശേഖരിക്കപ്പെട്ടിരുന്നത്. ഇത് പല്ലവ രാജവംശത്തിന്റെ രാജകീയ സ്നാനത്തിന് ഉപയോഗിച്ചിരുന്നതായി ചരിത്രകാരൻമാർ പറയുന്നു.

ഈ ശില്പകലയിലെ മറ്റൊരു കഥയാണ് അർജ്ജുന തപസ്സ്. ചില ചരിത്രകാരന്മാർ പറയുന്നത് ഒറ്റക്കാലിൽ തപസ് ചെയ്യുന്നത് പഞ്ച പാണവരിലെ അർജ്ജുനൻ ആണെന്നാണ്. ശിവ ഭഗവാന്റെ കൈയിൽ നിന്നും പാശുപതാസ്ത്രം ലഭിക്കുന്നതിനായി ലക്ഷ്യബോധത്തോടെ തപസ്സ് ചെയ്യുന്ന അർജ്ജുന ശില്പം സാധാരണ ജനങ്ങളിൽ ലക്ഷ്യം നേടാൻ കഠിനപ്രയത്നം ചെയ്യണം എന്ന സന്ദേശം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. തൊട്ടടുത്ത് അസ്ത്രം വാഗ്ദാനം ചെയ്യുന്ന ചുവർ ശില്പവും നിർമ്മിച്ചിട്ടുണ്ട്. കഠിന പ്രയത്നത്തിലൂടെ ലക്ഷ്യം നേടിയെടുക്കാനാകും എന്ന ചിന്ത ജനമനസുകളിൽ ഇത് നിറച്ചു. ആർട്ടിലൂടെ പോസറ്റീവ് ചിന്തകൾ ജനമനസിൽ നിറയ്ക്കുന്നതിനായിരുന്നു ഉപകാരമുള്ള ആർട്ട് വർക്കുകൾ ചെയ്തിരുന്നത്.

വളരെ രസകരമായ കഥയും ഈ ചുവർ ശില്പത്തിൽ ഉണ്ടായിരുന്നു. അതാണ് പൂച്ച സന്യാസിയുടെ കഥ . ഒറ്റക്കാലിൽ തപസ് ചെയ്യുന്ന പൂച്ച സന്യാസി. ചുവട്ടിലായി എലികൾ . നല്ലവനായി മാറിയ പൂച്ച സന്യാസിയെ ആരാധിക്കുന്നതിനായി എലികൾ കൂട്ടമായി വന്നിരുന്നു. അപ്പോഴെല്ലാം പൂച്ച സന്യാസി നിഷ്കളങ്കന്റെ മുഖം മൂടി അണിഞ്ഞിരുന്നു. പക്ഷേ അവസരങ്ങൾ ഒത്തു വരുമ്പോൾ പൂച്ച മറ്റാരും കാണാതെ എലികളെ ഭക്ഷിച്ചിരുന്നു. ഇത് എലികൾ അറിഞ്ഞിരുന്നുമില്ല. ഇപ്രകാരം കടതകൾ നിറഞ്ഞ ലോകത്തെ പറ്റി ജനങ്ങളെ നിരന്തരം ബോധിപ്പിക്കുന്നതിന് ഈ ചുവർ ശില്പ കഥകൾക്ക് കഴിഞ്ഞു. ആളുകളെ പുറംമോടി കണ്ട് വിശ്വസിക്കരുതെന്നും മനസ് മനസിലാക്കിയേ ഒരാളോട് കൂടുതൽ അടുപ്പം കാണിക്കാവൂ എന്നുള്ള സന്ദേശം ഈ കഥയിലൂടെ ജനങ്ങളിലെത്തിക്കാൻ കലാകാരന്മാർക്ക് കഴിഞ്ഞു. ഈ ശില്പം കാണുമ്പോഴെല്ലാം ചതിയുടെയും വഞ്ചനയുടെയും ലോകത്തിൽ ഒരു ഉൾക്കണ്ണ് തുറന്ന് വയ്ക്കേണ്ടത് അത്യാവശമാണെന്ന് ജനങ്ങൾ മനസിലാക്കിയിരുന്നു. ഈ ചിന്തകൾ തലമുറകൾ തോറും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.

കുടുംബ ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം നൽകിയിരുന്ന ആർട്ട് വർക്കുകളും അവർ വിരിയിച്ചു. സന്തുഷ്ടമായി വിഹരിക്കുന്ന ആനകളും കുട്ടികളും അതിന് ഉദാഹരണമാണ്. കുടുംബങ്ങളിലൂടെ ലഭിക്കുന്ന അനന്ദവും സംതൃപ്തിയും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഇതിന് കഴിഞ്ഞു. അച്ഛനും അമ്മയും കുട്ടികളുമടങ്ങുന്ന ആർട്ടു വർക്കുകൾ ഈ കാലഘട്ടത്തിൽ കലാകാരന്മാർ നിർമ്മിച്ചു. ആനക്കുട്ടികളുടെ ശില്പങ്ങൾ സ്നേഹ സംരക്ഷണയിൽ വളരേണ്ട കുട്ടികളെയാണ് പ്രതിനിധീകരിക്കുന്നത്.കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിർത്തുന്നതിനുള്ള ചിന്തകൾ ഈ ശില്പങ്ങൾ കാരണമായി. മൃഗങ്ങളും മനുഷ്യരും തമ്മിൽ വളരെ സ്നേഹ ബന്ധങ്ങൾ നിലനിന്നിരുന്നു. അവയെല്ലാം തന്നെ ആർട്ടിലൂടെ കലാകാരന്മാർ നിർമ്മിക്കുകയും ചെയ്തു. ഈ ആർട്ട് വർക്കുകൾ കുട്ടികൾക്ക് മാതൃകയായി പറഞ്ഞു കൊടുക്കുന്നതിന് മുതിർന്നവർക്ക് സഹായകമായി. തന്മൂലം നല്ല മനോഭാവങ്ങൾ കുട്ടികളിൽ വളർത്തുന്നതിന് ആർട്ട് വർക്കുകൾ സഹായിച്ചിരുന്നു.

മറ്റ് വിഷ്ണു ശില്പങ്ങളെ അപേക്ഷിച്ച് അനന്തശയനത്തിൽ കിടക്കുന്ന വിഷ്ണു ഭഗവാന്റെ ശില്പത്തിന് വളരെ ജനപ്രീതി ലഭിച്ചിരുന്നു. ഇത് വിഷ്ണു ഭഗവാനോടുള്ള ഭക്തി വർഷിപ്പിക്കുവാൻ സഹായിച്ചിരുന്നു. തന്മൂലം അനന്തശയന ശില്‌പം ആർട്ട് വർക്കിന്റെ ശ്രദ്ധാകേന്ദമായി. പ്രപഞ്ച പരിപാലകനായി വിഷ്ണു ഭഗവാന്റെ സ്ഥാനം ജനമനസുകളിൽ ഉറപ്പിക്കുന്നതിന് ഈ ആർട്ട് വർക്കുകൾക്ക് കഴിഞ്ഞിരുന്നു.

ശിവവിഷ്ണു ഭഗവാന്മാരുടെ അമ്പലങ്ങൾ അടുത്തടുത്ത് നിർമ്മിച്ചിരുന്നു. ഇവയിലെല്ലാം ശിവ വിഷ്ണു ആർട്ടുകളും വിരിഞ്ഞു. എങ്കിലും പതിയെ പതിയെ രണ്ടു വിഭാഗങ്ങളിലായി ആളുകൾ തിരിഞ്ഞു. വിഷ്ണുവിനെ സകലത്തിനും അധിപനായി ഒരു വിഭാഗം കാണുവാൻ തുടങ്ങി. എന്നാൽ സംഹാര താണ്ഡവമൂർത്തിയായ ശിവ ഭഗവാൻ സകലതിനും അധിപനായി മറ്റൊരു വിഭാഗം കണ്ടു. തന്മൂലം ആർട്ട് വർക്കിലും അതിന്റെ സ്വാധീനം പ്രതിഫലിച്ച് തുടങ്ങി. മെറ്റൽ ഉപയോഗിച്ചുള്ള ശില്പകലകൾ ആർട്ടിന്റെ അത്ഭുത വളർച്ചയുടെ തുടക്കമാവുകയായിരുന്നു…..

(തുടരും )

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പി. പത്മരാജൻ – ചരമദിനം.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986),...

സുകുമാർ അഴീക്കോട് – ചരമദിനം.

കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 12 1926 -ജനുവരി 24 2012 ). പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ്...

ചിന്നമ്മ മാത്യു ഡാളസിൽ നിര്യാതയായി

ഡാളസ് : മുവാറ്റുപുഴ ആറുർ ഉരുൾപൊട്ടിയിൽ (കുന്നത്ത്) ജോൺ സ്കറിയായുടെ ഭാര്യ ചിന്നമ്മ മാത്യു(81) ഡാലസിൽ നിര്യാതയായി. വടകര പ്ലാത്തോട്ടം കുടുംബാംഗമാണ് പരേത . .ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകാംഗമാണ് മക്കൾ: ഷിബു...

തിരിഞ്ഞുനോക്കുമ്പോൾ – പത്മരാജൻ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകരിൽ ഒരാൾ… ശ്രീ പത്മരാജന്റെ ഓർമ്മദിനമാണ് ഇന്ന്. പത്മരാജനെ ഓർക്കുകയെന്നാൽ മലയാളിക്ക് സ്വയം ഉള്ളിന്റെയുള്ളിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്നേ അർത്ഥമുണ്ടാവൂ. മനുഷ്യമനസ്സിന്റെ ആഴങ്ങളെ അത്രമേൽ സ്പർശിക്കുന്നതാണ് അദ്ദേഹം നെയ്തെടുത്ത...
WP2Social Auto Publish Powered By : XYZScripts.com
error: