17.1 C
New York
Sunday, June 4, 2023
Home Special "ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ" (ഭാഗം 7)

“ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ” (ഭാഗം 7)

തയ്യാറാക്കിയത്: സനീഷ്

സൗത്ത് ഇന്ത്യയിൽ വ്യാപകമായി ആർട്ടും ആർക്കിടെക്ചറും വിപുലമായ രീതിയിൽ വളർത്തിയെടുത്ത രാജവംശമായിരുന്നു “പല്ലവ രാജവംശം”. ദ്രാവിഡ ശൈലിയിലുള്ള ആർക്കിടെക്ചർ തുടങ്ങിയത് പല്ലവൻമാരായിരുന്നു. ആർട്ടിന്റെ വ്യാപക വളർച്ചക്കും ഈ കാലഘട്ടം സാക്ഷിയായിരുന്നു. ജൈന മതത്തേയും ബുദ്ധമതത്തേയും പിൻതള്ളി ഹിന്ദുമതം സൗത്ത് ഇന്ത്യയിലും പ്രബലമായി മാറി. വിഷ്ണുവിനും ശിവനും പ്രാധാന്യം നൽകി ഹിന്ദുമത ആർട്ടുകൾ വിപുലമായി.

“സിംഹവിഷ്ണു” പല്ലവ രാജവംശത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. ഗുഹാ ക്ഷേത്രങ്ങളിലെ മ്യൂറൽ പെയിന്റിങ്ങുകൾ ഈ കാലഘടത്തിൽ ചെയ്തിരുന്നു. അജന്ത എല്ലോറ ഗുഹകളിലെ പെയിന്റിംഗുകളേക്കാൾ ക്വാളിറ്റിയുള്ള ചിത്രങ്ങൾ ഇവരുടെ കാലഘട്ടത്തിൽ വിരിഞ്ഞു. ജൈനമത വിശ്വാസിയായിരുന്ന മഹേന്ദ്രവർമ്മൻ എന്ന രാജാവ് ശിവഭക്തിയിലേക്ക് തിരിഞ്ഞത് ഹിന്ദുമത ആർട്ടിന് വളരെ ഗുണം ചെയ്തു. ശില്പങ്ങൾ കൂടുതലായും ഹിന്ദുമത പ്രചാരാത്തിനായാണ് നിർമ്മിച്ചിരുന്നത് എങ്കിലും മതപരമല്ലാത്ത ശില്പങ്ങളും ചിത്രങ്ങളും നിർമ്മിക്കപ്പെട്ടു. യുദ്ധങ്ങളുടെ ഭാഗങ്ങളായിരുന്നു അവർ ചുവരുകളിൽ വിരിയിച്ചത്.

പല്ലവരുടെ ആർട്ടിന്റെ കേന്ദ്രമായിരുന്നു മഹാബലിപുരം (മാമല്ലപുരം). ഒറ്റക്കല്ലിൽ നിർമ്മിച്ച അമ്പലങ്ങളിൽ ചുവർ ശില്പങ്ങൾ കലാകാരന്മാർ വിരിയിച്ചു. ചുവർ ശില്പങ്ങൾ കൊണ്ട് വിവിധ കഥകൾ കലാകാരന്മാർ ജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. “പഞ്ച രഥങ്ങൾ” എന്നറിയപ്പെടുന്ന ധർമ്മരാജ രഥ , ദ്രൗപതി രഥ , ഭീമരഥ, അർജ്ജുന രഥ , നകുല സഹദേവരഥ എന്നിവയിൽ മനോഹര ശില്പങ്ങൾ കല്ലിൽ കൊത്തിയെടുത്തു. ആദ്യ കാലട്ടങ്ങളിൽ നിർമ്മിച്ച ചുവർ ശില്പങ്ങൾ പ്രധാനമായും കാവൽ ശില്പങ്ങൾ ആയിരുന്നു. അവ അമ്പലത്തിന് കാവൽ നിൽക്കുന്ന ദേവൻമാരെയോ ദേവിയെയോ പ്രതിനിധാനം ചെയ്തിരുന്നു. ശിവക്ഷേത്രത്തിലെ കാവൽ രൂപങ്ങൾ തലയിൽ കൊമ്പുള്ളവയായിരുന്നു. ജനങ്ങളുടെ മനസിൽ നന്ദിയെ ഓർമ്മപ്പെടുത്തുന്നതിന് ഇത് സഹായിച്ചു. കാവൽ ശില്പങ്ങളെല്ലാം ഗദ പോലുള്ള ആയുധങ്ങൾ കരുതിയിരുന്നു. ചിലപ്പോൾ ഗദയിൽ ചാരി നിൽക്കുന്ന രീതിയിലുള്ള ശില്‌പങ്ങളും കലാകാരൻമാർ നിർമ്മിച്ചു. ഇത് വളരെ ശാന്തമായ മനോഭാവം ശില്പങ്ങൾക്ക് നൽകി. എന്തിനെയും നേരിട്ട് അമ്പലത്തെ കാക്കുന്ന ഭടന്മാരുടെ രൂപമാണ് ഇത് ജനമനസുകളിൽ നൽകിയിരുന്നത്.

കാലത്തിനനുസരിച്ച് ശില്പങ്ങളിലും ഇവർ മാറ്റങ്ങൾ വരുത്തി. മുഖത്തിന് കൂടുതൽ ഓവൽ ആകൃതി വരുത്തി. സുതാര്യമായ വസ്ത്രത്തിന് സമാനമായ ആർട്ടുകൾ ശില്പങ്ങളിൽ നിർമ്മിച്ചു. അരയ്ക്കു മുകളിലേക്ക് നഗ്നമായിരുന്നു ശില്പങ്ങൾ .തടിച്ച ശില്പങ്ങളേക്കാൾ മെലിഞ്ഞ ശില്പങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി. ഇത് സ്ത്രീ സൗന്ദര്യ സങ്കല്പത്തെ എടുത്തു കാട്ടി. മെലിഞ്ഞ കൈകാലുകൾ ഒതുങ്ങിയ അരക്കെട്ട്. നിറഞ്ഞ മാറിടം എന്നിവയായിരുന്നു സ്ത്രീയുടെ ബാഹ്യ സൗന്ദര്യ സങ്കല്പമായി കലാകാരൻമാർ വിരിയിച്ചെടുത്തത്. പൊക്കം കുറവുള്ള ശില്പങ്ങൾ ഇല്ലായിരുന്നു എന്നത് സൗന്ദര്യ സങ്കല്പത്തിൽ പൊക്കത്തിനും സ്ഥാനം ഉണ്ടായിരുന്നു എന്ന വസ്തുത എടുത്തു കാട്ടുന്നു.

ശിവഭക്തിയോടൊപ്പം ദുർഗാ ദേവിയ്ക്കും പ്രാധാന്യം കൊടുത്തിരുന്നു. ശക്തിസ്വരൂപിണിയായ ദുർഗാ ദേവിയുടെ ശില്പങ്ങൾ നിർമ്മിച്ചത് സ്ത്രീയെ ശക്തിയായും ദേവിയായും ആരാധിക്കുവാൻ ജനങ്ങൾക്ക് പ്രചോദനമായി മാറി. മഹിഷാസുരമർദ്ദിനിയുടെ ചുവർ ശില്പത്തിന് നാല് കൈകൾ നിർമ്മിച്ചു. എങ്കിലും സ്ത്രീ ശരീരത്തിന്റെ അഴകളവുകൾ ദുർഗ്ഗ ശില്പത്തിലും കലാകാരന്മാർ വിരിയിച്ചു. നിറഞ്ഞ മാറിടം മാതൃഭാവത്തിന്റെ പ്രതീകമായി കലാകാരന്മാർ ജനമനസിലെത്തിക്കാൻ ശ്രമിച്ചു.

വലിയ മാലകളും നെക്ലുകളും ശില്പങ്ങൾക്ക് ചാർത്തിക്കൊടുക്കുവാൻ തുടങ്ങി. അരയ്ക്കു മുകളിൽ നഗ്നമായിരുന്ന സ്ത്രീ ശില്പങ്ങൾക്ക് ബ്രസ്റ്റ് ബാൻഡ് പോലുള്ള വസ്ത്രങ്ങൾ കലാകാരന്മാർ നിർമ്മിച്ചു. കൈകളിൽ വളകളും കാലിൽ തളയും ആർട്ടിലൂടെ കലാകാരന്മാർ നിർമ്മിച്ചെടുത്തു. ആൺ ശില്പങ്ങളും മുമ്പത്തെ കാലേട്ടത്തെ അപേക്ഷിച്ച് മെലിഞ്ഞവ ആയിരുന്നു പക്ഷേ ശക്തിയും ധൈര്യവും എനർജിയും തുടിക്കുന്ന ശില്പങ്ങളായിരുന്നു അവ. എല്ലാ ശില്പങ്ങളും കിരീടം വച്ചിരുന്നു. പെൺ ശില്പങ്ങളെ അപേക്ഷിച്ച് ആഭരണങ്ങൾ കുറവായിരുന്നു ഇവയ്ക്ക് . സാധാരണ ജനങ്ങൾക്ക് മനസിലാകാത്ത ശില്പങ്ങളൊന്നും തന്നെ ആർട്ടിലൂടെ നിർമ്മിച്ചിരുന്നില്ല. എല്ലാ ശില്പങ്ങളിലും ഒരു ദൈവീക ഭാവം നിറഞ്ഞു നിന്നിരുന്നു. പ്രകൃതിദത്തമായ രൂപഭാവങ്ങൾ തന്നെ മൃഗങ്ങളുടെയും പക്ഷികളുടെയും ശില്പങ്ങൾക്ക് നൽകിയത് കാഴ്ചക്കാരെ ആർട്ടിലേയ്ക്ക് ആകർഷിക്കുന്നതിന് സഹായിച്ചു.

തൂണുകളിൽ നടത്തിയ ആർട്ട് വർക്കുകൾ ഈ രാജവംശത്തിന്റെ പ്രത്യേകതയായിരുന്നു. ഇവ മൂന്ന് ശൈലിയിൽ ഉണ്ടായിരുന്നു. ആദ്യത്തേത് “മഹേന്ദ്ര സ്റ്റൈൽ” എന്നറിയപ്പെട്ടു. ഇതിൽ വളരെ തടിച്ച തൂണുകളായിരുന്നു. രണ്ടാമത്തേത് “മാമല്ല സ്റ്റെൽ “എന്നറിയപ്പെടുന്നു. ഇതിൽ തൂണുകൾ കുറച്ചു കൂടി മെലിഞ്ഞവ ആക്കി നിർമ്മിച്ചു കൂടാതെ തൂണിന് താഴെ വശത്തായി ഇരിക്കുന്ന ഒരു സിംഹത്തെയും നിർമ്മിച്ചു. കൂടുതൽ അലങ്കാര വർക്കുകൾ ചെയ്തു. മൂന്നാമത്തേത് “രാജസിംഹ സ്റ്റെൽ” എന്നറിയപ്പെടുന്നു. ഇതിലും മെലിഞ്ഞ തൂണുകളായിരുന്നു. കൂടുതൽ അലങ്കാര പണികൾ ചെയ്തു.കൂടാതെ മുന്നിലത്തെ രണ്ട് കാലുകൾ മുകളിലേക്കുയർത്തി ഇരിക്കുന്ന സിംഹത്തെ താഴെയായി തൂണിന് സപ്പോർട്ടായി നിർമ്മിച്ചു.

സീ ഷോർ ടെമ്പിൾ, പല്ലവ രാജവംശത്തിന്റെ മാസ്റ്റർപീസായ കൈലാസനാഥ ടെമ്പിൾ തുടങ്ങിയ അമ്പലങ്ങളിൽ പല്ലവ ആർട്ടിസ്റ്റുകൾ ചെയ്ത വർക്കുകൾ ഇന്നും അതിശയം ഉണർത്തുന്നവയാണ്. ശിവ ഭഗവാന്റെ ആർട്ടുകളോടൊപ്പം മഹാവിഷ്ണുവിന്റെ ആർട്ട് വർക്കുകളും ഇവരുടെ കരവിരുതിൽ വിരിഞ്ഞു….

(തുടരും )

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി വാങ്ങി തുടങ്ങി, ആദ്യം ലഭിച്ചത് 500 രൂപ.

പാലക്കയം: ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി വാങ്ങി തുടങ്ങിയതായി പാലക്കയം വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്‍റെ മൊഴി. 2001 ൽ അട്ടപ്പാടി പാടവയൽ വില്ലേജ് ഓഫീസിൽ ജോലിയ്ക്ക് കയറി രണ്ടാം...

നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ 1850 കിലോ പഴകിയ മത്സ്യം പിടികൂടി.

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാത്രി നെടുമങ്ങാട് നഗരസഭ ആരോഗ്യ സ്ക്വാഡും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് 1850 കിലോ മത്സ്യം പിടികൂടിയത്....

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു...

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഭൂരിപക്ഷം ശരിയാകണമെന്നില്ല. ...................................................................... ഒരു ഗ്രാമത്തിലെ പ്രവാചകൻ സത്യസന്ധമായ പ്രവചനങ്ങൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിൻ്റെ മുൻകൂട്ടിയുളള നിർദ്ദേശങ്ങൾ, നാടിനെ പല അപകടങ്ങളിൽ നിന്നും രക്ഷിച്ചിരുന്നു. ഒരിയ്ക്കലൊരു മഴയ്ക്കുശേഷം ഗ്രാമത്തിലെ തടാകത്തിൽ നിന്നു വെള്ളം കുടിക്കരുതെന്ന് അദ്ദേഹം...
WP2Social Auto Publish Powered By : XYZScripts.com
error: