17.1 C
New York
Thursday, January 27, 2022
Home Special "ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ" ( ഭാഗം-6)❤️❤️

“ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ” ( ഭാഗം-6)❤️❤️

സനീഷ്...

അങ്ങിനെ ബുദ്ധമതത്തിലൂടെ ആർട്ട് വളർച്ച പ്രാപിച്ച കാലം. പക്ഷെ ഇന്ത്യൻ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്ന ഗുപ്തരാജവംശത്തിന്റെ ഉദയത്തോട് കൂടി ഹിന്ദുമതത്തിന്റെ അത്ഭുദമായ വളർച്ച ആരംഭിച്ചു. ബ്രാഹ്മണ ഹിന്ദുസം പ്രോത്സാഹിപ്പിച്ച രാജവംശമായിരുന്നു ഗുപ്ത രാജവംശം . ചന്ദ്രഗുപ്തൻ I, ചന്ദ്രനുപ്തൻ II, ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന സമുദ്രഗുപ്തൻ , സ്കന്ദ ഗുപ്തൻ എന്നിവരായിരുന്നു മഹത്തായ സംഭാവനകൾ നൽകിയ രാജാക്കന്മാർ. വിഷ്ണു ഭഗവാനോടുള്ള പ്രത്യേക ആരാധന ആർട്ടിൽ വളരെ മനോഹര ശില്പങ്ങളും പെയിന്റിംങ്ങും വിരിയിച്ചു. ഹിന്ദു ആർട്ടിന്റെ പരമോന്നതിയുടെ കാലഘട്ടമായിരുന്നു ഗുപ്തകാലഘട്ടം. ബുദ്ധിസത്തിന്റെ തീവ്രത കുറഞ്ഞ് ബുദ്ധമത ആർട്ട് തീരെ ഇല്ലാതായി. ബുദ്ധമതം തീർത്തും നിർത്തി ഹിന്ദുമതം വ്യാപിപ്പിക്കുവാൻ രാജാക്കന്മാർ തീരുമാനിച്ചതാണ് അതിനു കാരണം.

മതപരമായും അല്ലാത്തതുമായ ശില്പങ്ങൾ, ചിത്രരചന, സംഗീതം, നൃത്തം, നാടകം തുടങ്ങിയ കലകളെല്ലാം ഈ കാലഘട്ടത്തിൽ എടുത്ത് പറയത്തക്ക വളർച്ച പ്രാപിച്ചു. ഭരതമുനിയുടെ നാട്യശാസ്ത്രം നൃത്തത്തിലും നാടകത്തിലും ശില്പങ്ങളുടെ രൂപീകരണത്തിലും എന്തിന് ചിത്രരചനയിൽ വരെ പ്രതിഫലിച്ചു.കല സംസ്കാരത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.

സ്ത്രീ സൗന്ദര്യം കവിത പോലെ വിരിയിച്ചെടുത്തിരുന്നു കലരാരന്മാർ . ഐശ്വര്യവും പ്രസന്നതയും തുളുമ്പുന്ന സ്ത്രീകളുടെ പെയിന്റിങ്ങുകൾ അജന്ത ഗുഹകളിൽ വരച്ചത് ഈ കാലഘട്ടത്തിലായിരുന്നു. കൂടാതെ ലക്ഷ്മി, പാർവ്വതി, സീത തുടങ്ങിയ ദേവികളുടെ സുന്ദരമായ ശില്പങ്ങൾ നിർമ്മിച്ചതും ഈ കാലഘട്ടത്തിലെ കലാകാരന്മാർ ആയിരുന്നു. ഭൂമിദേവിയെ രക്ഷിച്ച് കൊണ്ടുവന്ന വിഷ്ണുവിന്റെ വരാഹ അവതാര ശില്‌പം കലാകാരന്മാരുടെ മഹത്തായ സൃഷ്ടി ആയിരുന്നു. ദേവാധിദേവനായി വിഷ്ണുവിനെ ജനമനസിൽ എത്തിക്കുവാൻ ഈ ശില്പത്തിനു കഴിഞ്ഞു.

സ്വർണ്ണ നാണയങ്ങൾ വ്യാപകമായി നിർമ്മിച്ചതും ഈ കാലഘട്ടത്തിലായിരുന്നു. രാജക്കന്മാരുടെയും റാണികളുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ അവർ സ്വർണ്ണ നാണയങ്ങളിൽ കൊത്തിയെടുത്തു. ഇവർ നിർമ്മിച്ച ബുദ്ധ ശില്പത്തിനുള്ള പ്രത്യേകത എന്തെന്നാൽ അതൊരു പ്രത്യേക രീതിയിൽ നിൽക്കുന്ന ശില്പങ്ങൾ ആയിരുന്നു എന്നതാണ്. ഇതിനെ “യോജിക് പോസ്റ്റർ”എന്ന് പറയുന്നു. ഇതിൽ കണ്ണുകൾ രണ്ടും മൂക്കിന്റെ തുമ്പത്തോട്ട് നോക്കുന്ന രീതിയിലുള്ള ഓവൽ ഷെയ്പ്പ് ഉള്ള മുഖത്തോട് കൂടിയവ ആയിരിക്കും.മാംസത്തിന്റെ സോഫ്റ്റ് നസ് എടുത്ത് കാണിക്കുന്ന സുതാര്യമായ വസ്ത്രങ്ങൾ ആർട്ടിലൂടെ വിരിയിച്ചെടുത്തത് ശില്പങ്ങളിലേയ്ക്കുള്ള ആകർഷണം വർദ്ധിപ്പിക്കുവാൻ ഇടയായി.

ഗ്രീക്ക് ശില്പങ്ങളുടെ സൗന്ദര്യം എന്നത് ഒളിമ്പിക്സ് ബ്യൂട്ടി ആയിരുന്നു. ഒളിമ്പിക്സിൽ പങ്കെടുത്തിരുന്ന അത്ലറ്റ്സിന്റെ മസിലുകളും ഗാംഭീര്യവുമാണ് അവർ സൗന്ദര്യമായി കണ്ടിരുന്നതെങ്കിൽ ഗുപ്ത കാലേട്ടത്തിലെ ശില്പകലയുടെ സൗന്ദര്യം എന്ന് പറയുന്നത് യുവത്വം തുളുമ്പുന്ന മുഖവും ശാന്തതയുള്ള ഭാവവും ആയിരുന്നുഇയ്ക്കെല്ലാം തന്നെ വലിയ സന്തോഷത്തോടെയുള്ള മുഖഭാവവും ഉണ്ടായിരുന്നു. അത്മീയതയിലൂടെ വലിയ സന്തോഷം നേടിയെടുക്കാൻ കഴിയും എന്ന സന്ദേശം ജനങ്ങളിലേക്ക് ഈ ശില്പങ്ങൾ വഴി കലാകാരന്മാർ എത്തിച്ചു. കൂടാതെ അനാവശ്യമായ മസിലുകളുടെ പ്രദർശനമൊന്നും ശില്പങ്ങളിൽ ഇവർ നിർമ്മിച്ചില്ല.

അമ്പലത്തിന്റെ നാല് കോണുകളിലും നിർമ്മിച്ച തൂണുകളിൽ അതിശയിപ്പിക്കുന്ന ആർട്ട് വർക്കുകൾ നടത്തുന്നതിൽ കലാകാരന്മാർ വിജയിച്ചു. കൂടാതെ ഡോർ പാനലുകളിൽ മനോഹരമായ ആർട്ട് വർക്കുകളും ചെയ്യാൻ തുടങ്ങി. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ ശകലങ്ങൾ ശില്പകലയിലൂടെ അവതരിപ്പിച്ചത് ആത്മീയത ജനമനസുകളിൽ എത്തിക്കുവാനായിരുന്നു. ഈ ആത്മീയത ഗുപ്തകാലഘട്ടത്തിലെ ആർട്ടിന്റെ മുഖമുദ്രയായിരുന്നു.

വിഷ്ണു ഭഗവാന് പ്രത്യേക പരിഗണനൽകിയിരുന്നതിനാൽ വിഷ്ണുവിനെ പ്രകീർത്തിക്കുന്ന അനന്തശയനത്തിന്റെ ശില്പങ്ങൾ അവർ അമ്പലങ്ങളിൽ നിർമ്മിച്ചു. വിഷ്ണുവിന്റെ ദശാവതാരത്തിന് പ്രധാന്യം നൽകിയ നിർമ്മിതിയും ഈ കാലഘട്ടത്തിലായിരുന്നു.വിഷ്ണുവിനോടൊപ്പം ശിവനെയും ആരാധിച്ചിരുന്നതായി ശില്പകലകളിലൂടെ മനസിലാക്കാം.ബുദ്ധന്റെ വിവിധ പൊസിഷനിലുള്ള പ്രതിമകൾ നിർമ്മിച്ചെങ്കിലും ഹിന്ദുമത ദൈവങ്ങളുടെ ശില്പങ്ങളുടെ പ്രഭാവത്തിനു മുന്നിൽ അവ നിഷ്പ്രഭമായിപ്പോയി. ശിവലിംഗത്തിൽ ശിവഭഗവാന്റെ മുഖം കൊത്തിയെടുത്ത ശില്പങ്ങൾ ഈ കാലട്ടത്തിലെ ആർട്ടിന്റെ പ്രത്യേകത ആയിരുന്നു.ഗംഗ യമുന ദേവികളുടെ ശില്പങ്ങളും മനോഹരമായി നിർമ്മിച്ചു. ഹിന്ദുമതം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിൽ ആർട്ടിന്റെ പങ്ക് വളരെ വലുതായിരുന്നു…… (തുടരും )

സനീഷ്…

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലളിത രാമമൂർത്തി : മയൂഖം വേഷ വിധാന മത്സര വിജയി

ആവേശവും, ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ, ഗ്രേറ്റ് ലേക്‌സ്‌ മേഖലയിൽ നിന്നുള്ള ബഹുമുഖ സംരംഭകയും . ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യവുമുള്ള ലളിത രാമമൂർത്തി കീരീടം ചൂടി. മത്സരങ്ങൾ തത്സമയം ഫ്ലവർസ് ടിവിയിൽ...

ഓർമ്മകൾ മായുന്നു ( കവിത )

മറന്നുപോകുന്നു മനസിലോർമ്മകൾമറഞ്ഞു പോകുന്നു കണ്ണിലീകാഴ്ചകളൊക്കെയും.വിങ്ങുന്നു മാനസം കാഴ്ചയില്ലാതെവരളുന്നു മിഴികൾ -ഉഗ്രമാം വിജനത പേറുമീവഴികളിൽഏറുംഭയത്താൽ നൂറുങ്ങുന്നുഹൃദയവും.അരികിലായ്, അങ്ങകലെയായ്ഓർമ്മകൾ പുതപ്പിട്ട കാഴ്ചകളെങ്ങോമറഞ്ഞുപോയ്.കാണ്മതില്ലെൻ നാടിൻ തുടിപ്പായൊ -രടയാള ചിത്രങ്ങളെങ്ങുമെങ്ങും,കാൺമതില്ലെൻ നാടിന്നതിരിട്ടകാഴ്ചത്തുരുത്തിന്നോർമ്മകളും .മറന്നു പോയ് ഓർമ്മയിൽ വരച്ചിട്ടസംസക്കാര സുഗന്ധത്തുടിപ്പുകളും...

തങ്കമ്മ നൈനാൻ (78) ഡാളസിൽ നിര്യാതയായി

ഡാളസ്: ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78) ഡാളസ്സ് ടെക്സാസ്സിൽ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗമാണ് പരേത.ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് അംഗമാണ് മക്കൾ: മോൻസി-ജോൺ...

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...
WP2Social Auto Publish Powered By : XYZScripts.com
error: