പിന്നിൽ അഴിച്ചിട്ടാൽ നിതംബം മറഞ്ഞു നിൽക്കുന്ന മുടി. മുന്നിലേക്ക് വിടർത്തിയിട്ടാൽ മാറിടം മറയ്ക്കുന്ന ഉള്ളുള്ള മുടി എന്നിവ സ്ത്രീ സൗന്ദര്യത്തിലെ മുടിയുടെ പ്രത്യേകത ആയിരുന്നു.
ഇന്ത്യൻ ആർട്ടിൽ നിർമ്മിച്ചിരുന്ന ശില്പങ്ങൾ ക്ക് വിവിധ രീതിയിലുള്ള ഹെയർ സ്റ്റൈൽ കലാകാരൻമാർ നൽകിയിരുന്നു. ഇത്തരത്തിലുള്ള മുടിയുടെ ഭംഗി ശില്പങ്ങളുടെ പ്രധാന ആകർഷണമായിരുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം
“ജട ബന്ധ “
ഇതിൽ മുടി ചുറ്റി എടുത്ത് ബണ്ടിൽ രൂപത്തിലോ ചെറിയ ബോൾ രൂപത്തിലോ ആക്കി മടക്കി കെട്ടി തലയുടെ മുകളിലായ് വെക്കുന്നു. ഋഷി ശില്പങ്ങളിൽ ഇത്തരം മുടി നിർമ്മിക്കാറുണ്ട്.
“വികിരണ ജടബന്ധ”
തലയുടെ ഇരുവശങ്ങളിലായി നീണ്ടുനിവർന്ന് പാറിക്കളിക്കുന്ന മുടിയുടെ കൂട്ടം ആണ് ഇത്. പ്രധാനമായും നടരാജ ശില്പങ്ങളിൽ ഇത്തരത്തിലുള്ള ഹെയർ സ്റ്റൈൽ കണ്ടുവരുന്നു. ശിവതാണ്ഡവ സമയത്ത് മുടി ഇത്തരത്തിൽ പാറിപ്പറന്നു എന്നാണ് വിശ്വാസം.
“ജടാ മണ്ഡല”

വളരെ നീളവും ഉള്ളും ഉള്ളതുമായ മുടി കെട്ടി കഴുത്തിന് പുറകിലായി ഒരു ഡിസ്കിന് ആകൃതിയിൽ ഇടുന്നു.
“അഗ്നി കേശ”
തീനാളങ്ങൾ ക്ക് സമാനമായ മുടി മുകളിലേക്ക് ഉയർന്നുനിൽക്കുന്നു. മുകളിലേക്ക് വരുന്തോറും വീതികുറഞ്ഞ കൂർത്ത ഷേയ്പ്പിലേക്ക് എത്തപ്പെടുന്നു. പ്രധാനമായും അഗ്നിശക്തി എന്നിവയുടെ ശില്പങ്ങളിൽ ആണ് ഈ രീതിയിലുള്ള ഹെയർസ്റ്റൈൽ കണ്ടുവരുന്നത്. കൂടാതെ സ്വഭാവത്തോടെ യുള്ള മറ്റു ശില്പങ്ങളിലും ഇത്തരത്തിലുള്ള ഹെയർസ്റ്റൈൽ കാണാവുന്നതാണ്.
“ജ്വാല മുകുട”
വളരെ വ്യക്തതയുള്ള തീജ്വാലകളുടെ ഇതിനു സമാനമായ ഹെയർ സ്റ്റൈൽ ആണ് ഇത്. പ്രധാനമായും പാർവതിയുടെ ഉഗ്രരൂപം ആയ കാളി ശില്പങ്ങളിൽ ആണ് ഇത്തരത്തിലുള്ള ഹെയർസ്റ്റൈൽ ഉപയോഗിച്ചുവരുന്നത്.
“കേശ ബന്ധ “

മുടി തലയ്ക്ക് മുകളിൽ ഉയർന്നു നിൽക്കുന്ന കിരീടം പോലെ കെട്ടി വെക്കുന്ന രീതിയാണിത്. പലതരത്തിലുള്ള ഡെക്കറേഷൻ ഓടുകൂടി മുടി കെട്ടി വയ്ക്കുന്നതാണ്. ചിലപ്പോൾ പൂക്കൾ കൊണ്ടുള്ള മാല ഹെയർ ഇൽ ചുറ്റി വെച്ച് ഭംഗി കൂട്ടുന്നതാണ്. പ്രധാനമായും ദേവീ ശിൽപങ്ങളാണ് ഇത്തരത്തിലുള്ള സ്റ്റൈൽ ഉപയോഗിക്കുന്നത്.
“കുന്തല”

വളരെ നീളമുള്ള മുടിമടക്കി അതിന്റെ അറ്റം ഒരു ബോളിന് സമാനമായി ചുരുട്ടി എടുക്കുന്നു. ഇത്തരത്തിൽ ബോൾ ഷേപ്പിലുള്ള മുടി തലയുടെ നേരെ മുകളിലോ വശങ്ങളിലോ ആയി കെട്ടിവെക്കുന്നു. സാധാരണയായി മുത്ത് മണികൾ കൂടി മുടിയിൽ അലങ്കാരത്തിനായി ഉപയോഗിക്കുന്നതാണ്. പ്രധാനമായും സത്യഭാമ,രുക്മിണി, യശോദ ബാലനായ കൃഷ്ണൻ എന്നിവരുടെ ഹെയർ സ്റ്റൈൽ ആണ് ഇത്തരത്തിൽ നിർമ്മിക്കുന്നത്.
” ധമില്ല “

ഇതിൽ മുടി കൂട്ടിച്ചേർത്തെടുത്ത് മൂന്നുനാല് ചുറ്റുകൾ ആയി തലയുടെ പിറകുവശത്ത് കെട്ടിവെക്കുന്നു. ദേവിയുടെയും റാണിയുടേയും ശില്പങ്ങളിൽ ആണ് ഇത്തരത്തിലുള്ള ഹെയർസ്റ്റൈൽ നിർമ്മിക്കുന്നത്.
“ശിരസ്തക “
ചുരുണ്ടതും നീളമുള്ളതുമായ മുടി മഴയുടെ വട്ടത്തിൽ കെട്ടി വെച്ചതിനുശേഷം അതിനുമുകളിൽ ഒരു കുടുമി ശിരസ്തക ഹെയർ സ്റ്റൈലിൽ ഉള്ളത്. പ്രധാനമായും ബുദ്ധ ശില്പങ്ങളിലോ സന്യാസി ശില്പങ്ങളിലോ ആണ് ശിരസ്തക നിർമ്മിക്കാറ്….
(തുടരും )
സനീഷ് ✍