17.1 C
New York
Saturday, August 13, 2022
Home Special ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ❤❤( ഭാഗം 17)

ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ❤❤( ഭാഗം 17)

“ആനപ്പുറത്തെ അയ്യനാർ”

ആനപ്പുറത്തുള്ള അയ്യനാരുടെ ശില്പം ചോള കലാകാരന്മാരുടെ മികവ് എടുത്തു കാട്ടുന്നതായിരുന്നു. ആനയുടെ ശില്പത്തിന് നാല് കൊമ്പുകൾ ഉണ്ടായിരുന്നു എന്നത് ഇത് സാധാരണ ആനയല്ലായിരുന്നു എന്നത് എടുത്ത് കാട്ടുന്നു.താമരയുടെ അടയാളങ്ങളോട് കൂടിയ ആർട്ട്‌ വർക്കുകളും അനയിൽ ചെയ്തിട്ടുണ്ട്. തുമ്പിക്കൈയിൽ ഒരു പുഷ്പവും കാണാം.അയ്യനാരുടെ മുടിയിൽ നാഗവും ചന്ദ്രക്കലയും തലയോട്ടിയും കാണാവുന്നതാണ്. ഇവയെല്ലാം അന്നത്തെ മത വിശ്വാസത്തിൽ അയ്യനാരുടെ പ്രാധാന്യം വിളിച്ചോദുന്നൂ. അയ്യനാരുടെ സമീപത്തു പുറകിലായി ഒരു ശില്പവും കാണാം.ഇപ്രകാരം ഇന്ത്യൻ ആർട്ടിന്റെ വളർച്ചയിൽ ചോളന്മാരുട ബ്രോൺസ് ശില്പങ്ങൾ എന്നും മുന്നിട്ടു നിൽക്കുന്നു.

ശില്പങ്ങളുടെ ആർട്ട് മനസ്സിലാക്കുന്നതിന് അതിന് ആർട്ടിസ്റ്റിക് ആയി മനസ്സിലാക്കേണ്ടതാണ്. ഇന്ന് അതിനെപ്പറ്റി ആണ് പറയുന്നത്. ആർട്ടിലെ ശില്പങ്ങളിൽ വിവിധതരത്തിലുള്ള കിരീടങ്ങൾ ഉപയോഗിച്ചിരിക്കുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം.

“കിരീട മുകുട”

ഈ കിരീടത്തിലെ മുകൾഭാഗം കോണിക്കൽ ഷേപ്പിൽ ഉള്ളതായിരിക്കും. ഈ കിരീടത്തിന് മധ്യഭാഗത്തായി ഒരു ആർട്ട് വർക്ക് ഉണ്ടായിരിക്കും. അതിന് താഴെ ഭാഗത്ത് ഡെക്കറേഷൻ ഉള്ളതോ ഇല്ലാതെയോ നിർമ്മിക്കാം

“കരണ്ട മുകുട”

ഒരു ഇൻവെർട്ടർ ബൗൾ ഫ്ലവർ പോട്ടിൽ കമിഴ്ത്തി വെച്ചിരിക്കുന്നതിന് സമാനമാണ് കരണ്ട മകുട. ബൗളിന് പുറകിലായി ഡെക്കറേഷൻസ് കാണാവുന്നതാണ്. കിരീടത്തിന് മുകൾ വശത്തു ആർട്ട്‌ വർക്കുകൾ കാണുന്നതാണ്.വിഷ്ണു ശില്പങ്ങളിൽ സാധാരണ കിരീട മു കുടയോ കരണ്ട മുകുടയോ ആണ് കാണാറ്.

“ജട മുകുട”

മുടികൊണ്ട് മാത്രം കെട്ടി വെച്ച് നിർമിക്കുന്നതാണ് ഈ രീതി. പല രീതിയിൽ മുടി കെട്ടി വെച്ച് ഏറ്റവും മുകളിൽ കിരീട ഷെയ്പ്പിൽ ഒതുക്കി വെക്കുന്നു. ബ്രഹ്മാവ് ജട മുകുടയാണ് ഉപയോഗിക്കുന്നത്. ശിവ ശില്പങ്ങളിലും ജട മുകുടയാണ് ഉപയോഗിക്കുക. എന്നാൽ അവയിൽ നാഗങ്ങൾ, തലയൊട്ടികൾ, ചന്ദ്രക്കല എന്നിവ കൊണ്ട് കൂടുതൽ ആർട്ട്‌ വർക്കുകൾ നടത്തിയിരിക്കും.

ഇരിക്കുന്ന പൊസിഷനിലുള്ള ശില്പങ്ങൾ പല വിധത്തിലുണ്ട്. ആസന എന്നാണ് അവ അറിയപ്പെടുന്നത്. പ്രധാനമായും അഞ്ച് ആസനങൾ ആണ് ഉള്ളത്.

“പദ്മാസന”

കാലുകൾ ക്രോസ് ചെയ്ത് പാദങ്ങൾ തുടയിൽ വെച്ചിരിക്കുന്ന പൊസിഷൻ ആണിത്.

“ലളിതാസന”

രണ്ട് തരത്തിലുള്ള ലളിതസങ്ങൾ ഉണ്ട്. സവ്യ ലളിതസനയിൽ ഇടതു കാല് മടക്കി പീഠത്തിൽ വെച്ചിട്ട് വലത് കാൽ താഴേക്ക് ഇട്ടിരിക്കുന്നു. വാമ ലളിതസനായിൽ നേരെ തിരിച്ചാണ്. വലത് കാൽ മടക്കി ഇടതു കാൽ താഴേക്ക് ഇട്ടിരിക്കുന്നു.

“ഉത്കുഡികാസാന”

ഇതിൽ കാലുകൾ ക്രോസ്സ് ചെയ്യുന്നു പക്ഷെ തുടയിൽ പാദങ്ങൾ വെക്കുന്നില്ല. ചിലപ്പോൾ ഒരു ബാൻഡ് കാലുകളിൽ കോർത്തു കെട്ടിയിരിക്കും. ശാസ്ത, നരസിംഹ ശില്പങ്ങളിൽ ഇത് കാണാവുന്നതാണ്.

“വീരാസന”

ഇതിൽ ഒരു കാൽ മടക്കി തുടയുടെ മുകളിൽ വെച്ചിരിക്കുന്നു.

“രാജലീലാസന”

വളരെ കൂളായി സുഖത്തോടെ ഇരിക്കുന്ന പൊസിഷൻ ആണിത്. പ്രധാനമായും സ്ത്രീ ശില്പങ്ങളിൽ ഉപയോഗിച്ച് വരുന്നു.

“സുഖാസന”

ഇരു കാലുകളും മടക്കിയോ മടക്കിയ കാൽ കുത്തിപിടിച്ചോ. കൈകളുടെ സപ്പോർട്ടോട് കൂടിയോ ഇരിക്കുന്ന പൊസിഷൻ ആണിത്…. (തുടരും )

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: