റിപ്പബ്ലിക്ക് ദിനം സ്പെഷ്യൽ : സുനിൽ ചാക്കോ , കുമ്പഴ
നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞു :”ഈ ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റമാവുക”.
അതേ മറ്റൊരു ജനുവരി 26. നമ്മുടെ റിപ്പബ്ലിക് ദിനം കൊണ്ടാടുന്ന ഈ അഭിമാന സുദിനം , ഭാരതത്തിന്റെ അന്ന ദാതാക്കളായ വീര ധീര കർഷകർ തങ്ങളുടെ അതിജീവനത്തിനായി ട്രാക്ടർ റാലിയും ഇന്ന് നടത്തുമ്പോൾ
ആ വാക്കുകൾ ഇന്നും പ്രസക്തമാണ് – ‘ഒരു മാറ്റം വരുത്തുക’.
ഇന്ത്യന്‍ മുന്നേറ്റത്തിന്‍റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ദിനമായ ഇന്ന്, ഇന്ത്യയുടെ മഹത്തായ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്ന ദിവസമാണ് 1950 ജനുവരി 26. ഓരോ വര്‍ഷവും റിപ്പബ്ലിക് ദിനമായി നാം അഭിമാനത്തോടെ ഈ ചരിത്ര ദിനം ആചരിക്കുന്നു .
പ്രതിരോധ സേനയുടെ കരുത്ത് തെളിയിക്കുന്ന തരത്തിലുള്ള അഭ്യാസ പ്രകടനങ്ങളും റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുമ്പോൾ, ഓരോ ഭാരതീയനും അഭിമാനത്തോടെ വിളിക്കാം “ഭാരത് മാതാ കി ജയ് “.
രാജ്യത്തിന്റെ മഹത്വത്തിൽ സന്തോഷിച്ചു , ജാഗ്രതയും ത്യാഗവും നല്‍കി നമ്മെ സുരക്ഷിതമാക്കുന്ന നമ്മുടെ സ്വന്തം സൈനികരോട് നന്ദി പറയാൻ കൂടി ഈ റിപ്പബ്ലിക് ദിനം നമുക്ക് വേർതിരിക്കാം.
കൊറോണ എന്ന വൈറസിന് മുന്നിൽ പകച്ചു നിൽക്കുന്ന ഒരു ലോക ജനതയെ ആണ് നമ്മൾ കാണുന്നത്. നമ്മെ പണ്ട് കാർന്നു തിന്ന വസൂരിയും കുഷ്ഠവും പോലെയുള്ള വൈറസ്സുകളോട് ആ കാലം എങ്ങനെ പൊരുതി ജയിച്ചതെന്ന് ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ കാണാം.
ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും, മെഡിക്കൽ രംഗത്തെ നൂതന വളർച്ചകളുടെ ഫലവും, നമ്മുടെ നാടിന് നാം സമർപ്പിക്കുന്ന കോവിഡ് വാക്സിനുകളുടെ വരവും നമുക്ക് പുതു പ്രതീക്ഷയേകുന്നു. പുതു ജീവൻ പ്രദാനം ചെയ്യുന്നു. അതേ തീർച്ചയായും ഇതൊരു അതി ജീവനം തന്നെ.
സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള പുതിയ നിയമങ്ങൾ,, ആരോഗ്യ മേഖലയിൽ വരുത്തിയ പുതിയ സംവിധാനങ്ങൾ, എമർജൻസി വാർഡുകൾ, ക്വാറന്റൈനുകൾ, ആഹാരം, മരുന്നുകൾ, തുടങ്ങി എല്ലാ സംവിധാനവും നമ്മുടെ സർക്കാർ രാജ്യത്തിനു വേണ്ടി, നമുക്ക് വേണ്ടി സംഭവന ചെയ്തു.
ഒരു ജീവനും പൊലിയരുത് എന്ന കരുതലോടെ ഓരോ രോഗികൾക്കൊപ്പവും ചിലവഴിക്കുന്ന നേഴ്സ് മാർ,
രോഗം വരാതിരിക്കാൻ വേണ്ടി ജനങ്ങളിലേക്ക് എത്തിക്കുന്ന കരുതലിന്റെ ബോധവൽക്കരണങ്ങൾ.
വിദേശങ്ങളിലേക്ക് ജോലി തേടി പോയ പ്രവാസികൾ ഉൾപ്പെടെ കൂലി വേല ചെയ്യുന്നവർ വരെ എന്നുവേണ്ട സകല മേഖലകളെയും സ്തംഭിപ്പിച്ചതാണ് ഈ കുഞ്ഞൻ വൈറസ്.
എങ്കിലും നമുക്ക് ആശ്വസിക്കാം. പ്രതീക്ഷിക്കാം, പ്രത്യാശിക്കാം. ഈ കുഞ്ഞൻ ഭീകരൻ നമ്മെ പൂർണമായും വിട്ടു പോകുന്ന കാലത്തിനായി. വരും കാലങ്ങളിൽ നമുക്കു നമ്മുടെ ആഘോഷങ്ങൾ നിറഞ്ഞ നന്മയുള്ള പുതിയൊരു ഇന്ത്യ ഉയിർത്തെഴുന്നേൽകട്ടെ.
നാളയുടെ ചരിത്രമായി കോവിടും പടിയിറങ്ങട്ടെ എന്ന് ആഗ്രഹിക്കാം. ഈ റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയുടെ അതി ജീവനമായി, നമ്മുടെ രാജ്യ സ്നേഹമായി രൂപാന്തരപ്പെടാൻ അത് മുഖാന്തിരമാകട്ടെ.
ഏവർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ.