പരുന്തിന്റെ ജീവിതം, മനുഷ്യന്റെയും.
പരുന്തിന്റെ ആയുസ്സ് 70 വയസ്സുവരെയാണ്. 40 വയസ്സാകുമ്പോഴേയ്ക്കും ചിറകുകൾക്ക് ഭാരം കൂടി, നഖങ്ങൾ അമിതമായി വളർന്ന്, കൊക്ക് വളഞ്ഞുചുരുണ്ട് ഇരതേടാനാകാതെ മരണാസന്നനാകുന്നു.
ആസന്നമായ മരണത്തിൽ നിന്നും രക്ഷപെടാനായി മറ്റുജീവികളുടെ കണ്ണിൽ പെടാത്ത ഉയരത്തിലുള്ള പാറമുകളിലുള്ള മരത്തിലേയ്ക്ക് ചേക്കേറും. പിന്നീട് നീണ്ട 6 മാസക്കാലം അതിജീവനത്തിന്റെതാണ്. കഠിനമായ വിശപ്പും വേദനയും, ഏകാന്തതയുമൊക്കെ സഹിച്ച് ക്രമേണ,കൊക്കുരച്ചും, നഖവും, തൂവലും കൊത്തിയും കൊഴിച്ചുകളയും. പുതിയവ മെല്ലെ വളർന്നുവരുന്നതുവരെ കാത്തിരുന്ന് ഒടുവിൽ പുതിയ പ്രതീക്ഷകളുമായി, വീണ്ടും ഒരു 30 വർഷം കൂടി ജീവിക്കാനായി,ചിറകുവിടർത്തി അനന്തവിഹായസ്സിലേയ്ക്ക് പറന്നുയരും
നമ്മളിൽ പലരുടെയും ജീവിതം ഇതുപോലെയാണ്……എന്റെയും.
ജീവിയ്ക്കുവാനുള്ള കാലം മാത്രമല്ല ..കാലം ഇത് അതിജീവനത്തിൻ്റേതു കൂടിയാണ്..!!
ഹരിദാസ് പല്ലാരിമംഗലം✍