1929 ജൂൺ 12, നു ജർമനിയിൽ ബാങ്കുദ്യോഗസ്ഥനായിരുന്ന ഒട്ടോ ഫ്രാങ്ക് ന്റെയും എഡിത്ത് ഫ്രാങ്ക് ന്റെയും മകളായി ആൻഫ്രാങ്ക് ജനിച്ചു .മാർഗറ്റ് ഫ്രാങ്കായിരുന്നു ഏക സഹോദരി.
1933-ൽ ജർമനിയിൽ നാസി പാർട്ടി ശക്തി പെടുകയും , ജൂതവിഭാഗത്തെ അടിച്ചമർത്തപ്പെടുകയും ചെയ്തതോടെ ഒട്ടോ ഫ്രാങ്കിന്റെ ജോലി നഷ്ടപെട്ടു .അക്രമങ്ങൾ രൂക്ഷമായതോടെ കുടുംബത്തോടൊപ്പം നെതർലന്റിലേക്കു പോയി .പിന്നീട് 1933-ൽ ഹോളണ്ടിലേക്കു് കുടിയേറിപ്പാർത്തു. അതിനിടെ 1942 ജൂൺ 12-ന് ആൻ ന്റെ 13ആം ജന്മദിനത്തിൽ ഒട്ടോ ഫ്രാങ്ക് മകൾക്ക് ഒരു ഡയറി സമ്മാനിച്ചു. “കിറ്റി “എന്ന് ഓമനപ്പേരിട്ട ഡയറിയിൽ 1942 ജൂൺ മുതൽ എഴുതിത്തുടങ്ങി.
ജർമ്മൻ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോൾ യഹൂദരായിരുന്ന ആൻഫ്രാങ്കും കുടുംബവും ഒരു ഒളിസങ്കേതത്തിൽ അഭയം തേടി.ഈ സമയത്തു ജർമനിയിൽ ജൂതന്മാരുടെ സ്ഥിതി അതിദയനീയമായിരുന്നു .അവർ രണ്ടാം തരം പൗരന്മാരായി തരം താഴ്ത്തപ്പെട്ടിരുന്നു.1944 ആഗസ്റ്റ് 4-ന് നാസി പോലീസ് ഒളിത്താവളത്തിൽ മിന്നൽ പരിശോധന നടത്തിയതോടെ ആനും കുടുംബവും കോൺസൻട്രേഷൻ ക്യാമ്പിൽ തടവിലായി. നാസിപട്ടാളത്തെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവിൽ കഴിയുമ്പോൾ ആൻ എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു.
ഹിറ്റ്ലർ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടിവന്ന യാതനകളുടെ നേർക്കാഴ്ചയാണ് ആ കുറിപ്പുകൾ.1945 മാർച്ചിൽ, ഹോളണ്ടിന്റെ മോചനത്തിനു കേവലം രണ്ടുമാസം മുൻപ് ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ നാസി തടവറയിൽ കിടന്ന് ടൈഫസ് പിടിപെട്ട് ആൻഫ്രാങ്ക് അന്തരിച്ചു .
1947 ൽ ഡയറി കുറിപ്പുകൾ ഡച്ചു ഭാഷയിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു . അതിനു ശേഷം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് 1952 ൽ” ദ ഡയറി ഓഫ് എ യങ് ഗേൾ “എന്ന പേരിൽ പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാക്ഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി.രണ്ടരക്കോടി കോപ്പികളാണ് ഇതുവരെ വിറ്റഴിച്ചത് .
ബൈബിളിനു ശേഷം കഥേതരവിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെട്ട പുസ്തകം എന്ന അപൂർവതയും ഈ ഡയറി
കുറിപ്പുകൾക്കുണ്ട് .കൂടാതെ ആൻ എഴുതിയ14 കഥകളും16 ഓർമ്മക്കുറിപ്പുകളുംചേർത്തു ‘ഒളിത്താവളത്തിൽ നിന്നുള്ള കഥകൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ കടന്നു പോകുന്നു .ഹിറ്റ്ലറുടെ “മെയ്ൻ കാംഫും” (എന്റെ പോരാട്ടം) ആൻ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ “ഡയറി ഓഫ് ആൻ ഫ്രാങ്കും”.
ഹിറ്റ്ലറുടെ ആത്മകഥയിൽ ഇല്ലാത്തെതെല്ലാം ആനിന്റെ ഡയറിയിൽ ഉണ്ടായിരുന്നു എന്നത് ചരിത്രം “നിന്നോട് എല്ലാം തുറന്നുപറയാൻ കഴിയുമെന്നും, നീ എനിക്ക് ആശ്വാസത്തിന്റേയും താങ്ങിന്റേയും ഉറവിടമായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.”
ഇതായിരുന്നു ആൻ തന്റെ ഡയറിയിൽ ആദ്യമെഴുതിയ വാക്കുകൾ.
കേവലം പതിനഞ്ചു വയസ് മാത്രമുണ്ടായിരുന്ന ആൻ ഫ്രാങ്ക് എന്ന എഴുത്തുകാരി ലോക ചരിത്രത്തിൽ തന്നെ പകരം വെക്കാനില്ലാത്ത അത്ഭുത മാണ്.ആൻ അവസാനമായി എഴുതിയ “1944 ഓഗസ്റ്റ് 1 ചൊവ്വ.
എന്റേത് ഒരു തരം ഇരട്ടവ്യക്തിത്വമാണെന്ന് നേരത്തേ പറഞ്ഞിട്ടില്ലേ.മനോവീര്യം, ദുർഘടനസനധികളിൽ പോലുമുള്ള സമചിത്തത തുടങ്ങിയവയാണ് ഒരു പകുതിയിലുള്ളത്. ആൺകുട്ടികളുമായി ചങ്ങാത്തം ഇഷ്ട്ടപ്പെടുന്ന,തമാശകൾ ആസ്വദിക്കുന്ന ഒരു പെൺകുട്ടിയാണ് ആ ഞാൻ; അതായത് പുറമേ കാണുന്ന ആൻ.ഈ പകുതി എപ്പോഴും, കൂടുതൽ ആഴത്തിലുള്ള, കൂടുതൽ ശുദ്ധമായ മറ്റേ പകുതിയെ തള്ളിമാറ്റിക്കൊണ്ട് ആളുകളുടെ ശ്രദ്ധ നേടുന്നു. അതുകൊണ്ടു തന്നെ ആനിന്റെ കൂടുതൽ നല്ല മറ്റേ മുഖം ആരും കാണുന്നില്ല.” 1945 മാർച്ചിൽ പതിനഞ്ചാമത്തെ വയസിൽ മരിക്കുമ്പോൾ വിടരും മുൻപേ കൊഴിഞ്ഞ പുഷ്പമെന്നു പറയാമെങ്കിലും ആൻ ഫ്രാങ്കിനെകുറിച്ചു ലോകം ഇന്നും ചർച്ച ചെയ്തു കൊണ്ടേയിരിക്കുന്നു.
“ദ ഡയറി ഓഫ് ആൻ ഫ്രാങ്ക്” എന്ന പേരിൽ 1959-ൽ ഒരു സിനിമയും പുറത്തിറങ്ങി.തുടർന്ന് ജർമനിയിൽ ആൻ ഫ്രാങ്കിന്റെ പേരിൽ റോഡുകളും സ്കൂളുകളും തെരുവുകളും പൂവുകളും ,അങ്ങനെ നീളുന്നു …ഓറഞ്ച് നിറത്തിലുള്ള പുറം ചട്ടയുള്ള മരണമില്ലാത്ത ഡയറി കുറിപ്പുകൾ ഇന്നും ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്കിന്റെ ഒളിത്താവളത്തിൽ ഇന്നത് മ്യൂസിയമാണ് അവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്…….
✍അഫ്സൽ ബഷീർ തൃക്കോമല
നല്ല ലേഖനം. ആശംസകൾ
Good article 👌👌🌹🌹