17.1 C
New York
Tuesday, December 5, 2023
Home Special ആത്മീയ പക്വത എന്നാലെന്ത്?

ആത്മീയ പക്വത എന്നാലെന്ത്?

ദേവു-S

ആത്മീയ പക്വത എന്നാലെന്ത്?

ആത്മീയത പറഞ്ഞു മനുഷ്യൻ ചൂഷണം ചെയ്യപ്പെടുന്ന ഒരു കാലമാണിത്. യഥാർത്ഥ ആത്മീയതയെ, വിവേചന ബുദ്ധി ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയാതെ പോകുന്നത് കൊണ്ട് ആണിത് സംഭവിക്കുന്നത്.

മറ്റുള്ളവരേ മാറ്റാൻ ശ്രമിക്കാതെ, സ്വയം മാറാൻ ശ്രമിച്ചു തുടങ്ങുന്നത് തന്നെ ആണ് ആത്മീയ പക്വത!
മറ്റുള്ളവരെ അവരായി തന്നെ സ്വീകരിക്കുന്ന തുറന്ന മനസ്ഥിതി!

മറ്റുള്ളവരുടെ നിരൂപണങ്ങളെ അവരുടെ ദ്രൃഷ്ടി കോണുകളിൽ കൂടി കണ്ടെത്തി മനസ്സിലാക്കാൻ ശ്രമിക്കുന്ന മനക്കണ്ണുള്ളവൻ!

വേദനകളുടെയും, മുറിവുകളുടെയും കണക്കുകൾ കൂട്ടി വെയ്ക്കാതെ, അവയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതാണ് ആത്മീയ പക്വത!

ഒരു ബന്ധത്തിൽ നിന്നും തനിക്ക് കിട്ടുന്ന ലാഭമല്ല, മറിച്ച് ഈ വ്യക്തിബന്ധത്തിൽ, സ്വയം നൽകാൻ കഴിയുന്ന അർപ്പണമനോഭാവം!

ഓരോ പ്രവൃത്തിയും, തന്റെ മാനസിക സമാധാനത്തിന് ഉതുകുന്നായിരിക്കണം എന്ന് മനസ്സിലാക്കാൻ കാണിക്കുന്ന പക്വത!

താൻ ബുദ്ധിമാൻ ആണെന്ന് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുന്നതും ആത്മീയ പക്വത തന്നെ!

മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടി കാത്ത് നിൽക്കാത്തതും, അവരോട് താരതമ്യം ചെയ്യാതെയും ഇരിക്കുന്നതും ആത്മീയ പക്വതയാണ്.

നിനക്ക് വേണ്ടിയതും, ആവശ്യമുള്ളതിൻ്റേയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, വേണ്ടുന്നതിനോടുള്ള അഭിനിവേശം ദുഖങ്ങളില്ലാതെ
ആക്കാൻ കാണിക്കുന്ന വിവേകത്തിന്റെ തിരിച്ചറിയൽ!

നീ നിന്നിൽ തന്നെ സമാധാനം കണ്ടെത്തുന്നതാണ് ആത്മീയ പക്വത!
ഏറ്റവും അവസാനത്തെയും, എന്നാൽ ഏറ്റവും ആഴമേറിയതും അർത്ഥവത്തായ ഒന്നുണ്ട്!

ഈശ്വരൻ്റെ വഴിത്താരയിൽ ആണ് നമ്മൾ നിൽക്കുന്നത് എന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നത്, നിന്റെ ദ്രൃഷ്ടിയിൽ നീ എങ്ങനെ മറ്റുള്ളവരെ കാണുന്നു എന്നുള്ളതിനേ ആശ്രയിച്ച് ഇരിക്കും.

ആത്മീയ പക്വതയുടെ ഒന്നാന്തരം പരീക്ഷണം നിനക്ക് എത്ര വേദഗ്രന്ഥങ്ങൾ അറിയാമെന്നോ, എത്ര തവണ ആരാധനാലയങ്ങൾ സന്ദർശിച്ചെന്നോ, എത്ര കാണിക്കയും, നേർച്ചകളും നേർന്നു എന്നോ അല്ല, മറിച്ച്, മറ്റുള്ളവരോട് നീ എങ്ങനെ ഇടപ്പെടുന്നു എന്നുള്ളതിനെ ആശ്രയിച്ച് ആണ്!

ഒരുവൻ എന്ന് തൻ്റെ സന്തോഷത്തെ, ദ്രവ്യങ്ങളോട് കൂട്ടി കെട്ടുന്നത് നിർത്തുന്നുവോ, അന്നാണ് അവന് ആത്മീയ പക്വത കൈവരുന്നത്!

സ്നേഹപൂർവ്വം
-ദേവു-

FACEBOOK - COMMENTS

WEBSITE - COMMENTS

43 COMMENTS

  1. നല്ല പക്വമായ എഴുത്ത് . ഇന്ന് ആത്മീയത = മനുഷ്യ ദൈവം.

    • ദൈവത്തെ വിൽക്കുന്നവരും കച്ചവടക്കാരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല സിന്ധു. അവർ അവരുടെ ലാഭത്തിന് വേണ്ടി ആണ് അത് ചെയ്യുന്നത്. അത് തിരിച്ചറിയാൻ നമ്മൾ ആത്മീയതയുടെ അന്തഃസത്ത അറിയണം.

      സ്നേഹപൂർവ്വം
      ദേവു!

  2. Detaching oneself from attaching oneself from happiness from the mtrl world….u meant , I presume to detach from the material world ? Else I got the context wrong. However, well done Devu. Keep introspecting and at the same time look outwards too. Great hoy to you.

    • Point is Spiritual maturity!
      Detaching oneself by understanding the difference between need and want.

      For knowing that difference one needs wisdom. Wisdom is spiritual!

      When one could clearly demarcate between these two, theres no desire!

      Blessed to have your signature here!
      Thank you so much!

  3. ഈ കാലഘട്ടത്തിന് അനുയോജ്യമായ സന്ദേശം. ഇനിയും ഇങ്ങനെ നല്ല ആശയങ്ങൾ അവതരിപ്പിക്കുക 🙏

    • വായനയ്ക്ക് നന്ദി അറിയിക്കുന്നു!
      സ്നേഹപൂർവ്വം ദേവു!

  4. അറിവ് നേടിയെന്ന അഹന്തയിൽ വിളിച്ചു പറയുന്ന ജീവിതഗന്ധിയല്ലാത്ത പലതിനേയും നാം ആത്മീയ ചിന്തയിൽ ഊന്നി സ്വയം വിഡ്ഢികളാവുന്നു….
    അന്ധമായ വിശ്വാസവും… അമിതമായി ചിലരോട് ചേർന്ന് നില്ക്കാൻ മനസ്സ് പ്രേരിപ്പിക്കുന്ന വാക്ചാതുര്യം മൂറുന്ന സംഭാഷണങ്ങളും സാധാരണക്കാരെ വഴിതെറ്റിക്കുന്നു….
    ഇന്നത്തെ ജീവിതത്തില്‍ വേണ്ട നല്ല മാർഗ്ഗങ്ങൾ നേടാതെ അടുത്ത ജന്മത്തിലെ നല്ലതിനായി ചെയ്തു കൂട്ടുന്ന മനഃസാക്ഷിയില്ലാത്ത പ്രവർത്തികൾ ആത്മീയതയുടെ പേരിൽ അരങ്ങൊരുക്കുന്ന വൈകൃതങ്ങളാണ്.. സ്വന്തം മക്കളെ ബലിയർപ്പിച്ച് ആത്മീയ നേട്ടത്തിനായി അഭ്യസ്ഥവിദ്യരായ മാതാപിതാക്കൾ പോലും തുനിഞ്ഞിറങ്ങുന്നു…
    ഒന്ന് ഓർക്കുന്നത് നല്ലതാണ്….
    നമുക്ക് മുന്നേ ഈ ഭൂമിയുടെ അവകാശികളായിരുന്ന ജന്തുക്കൾ ആത്മീയത പുലർത്തത്തുമൂലം ഒന്നും സംഭവിക്കാതെ കഴിയുന്നു…
    വിവേകശാലികളായ മനുഷ്യർ ആർത്തിയുടെ പിന്നാലെ പോകുകയും ആത്മീയ പക്വതയില്ലാതെ അന്ധവിശ്വാസങ്ങളിൽ മുഴുകി ആത്മബന്ധങ്ങൾ തകർക്കുകയുമാണ്… ഏറെ സന്തോഷം…!

    • രഘു സാറിന്റെ കൈയ്യൊപ്പിന് ഒത്തിരി ഒത്തിരി സന്തോഷം!

      ആത്മീയത വിറ്റ് കാശാക്കുന്നവർക്കും ഒരു കച്ചവടക്കാരനും തമ്മിൽ ഒരു വ്യത്യാസവുമില്ല! രണ്ടു പേരും ആഗ്രഹിക്കുന്നത് സ്വന്തം ലാഭമാണ്.

      ഇത് തിരിച്ചറിയാൻ ഉളള ത്രാസാണ് വിവേകം! ആഗ്രഹവും അത്യാവശ്യവും തമ്മിലുള്ള വ്യത്യാസം അറിയാൻ ആത്മീയ പക്വത സഹായിക്കുന്നു!

      ആത്മീയത മറ്റുള്ളവരെ ദുഷിച്ചു പറയുന്നതിൽ അല്ല, ദുഷിച്ചവരേയും ചേർത്ത് പിടിയ്ക്കാൻ കാണിക്കുന്ന സന്നദ്ധത ആണ്!
      അറിവിന്റെ പുഷ്പങ്ങളെ ഈ പോസ്റ്റിൽ അർപ്പിച്ചതിന് ഹ്രൃദംഗമായ നന്ദിയും സന്തോഷവും അറിയിക്കുന്നു!

      സ്നേഹപൂർവ്വം
      ദേവു!

  5. വളരെ നല്ല പോസ്റ്റ് ദേവു ഒത്തിരി സന്തോഷം

  6. അറിഞ്ഞോ അറിയാതെയോ മറ്റുള്ളവർ ചെയ്യുന്ന തെറ്റുകൾ അവരോട് ക്ഷമിക്കുകയും അവരെ മുൻവിധി ഇല്ലാതെ സ്നേഹി ക്കുകയും അവർക്ക് പ്രതിഫലേഛ ഇല്ലാതെ സഹായങ്ങൾ നൽകുകയും അവർക്ക് ദൈവം കൊടുത്തിരിക്കുന്ന അനുഗ്രഹങ്ങൾക്കായി ദൈവത്തിന് നന്ദി പറയുകയും അവർക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയുമ്പോൾ നാം യഥാർഥ ആത്മീയതയിലേക്ക് അടുക്കുന്നു എന്ന് മനസ്സിലാക്കാം.

  7. മറ്റുള്ളവരെ വിധിക്കാൻ നമ്മൾക്ക് ഒരു അർഹതയും ഇല്ലല്ലോ! വായനയ്ക്ക് നന്ദിയും സ്നേഹവും!
    സ്നേഹപൂർവ്വം ദേവു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നു: മന്ത്രി വി.ശിവന്‍കുട്ടി.

തൃശൂർ: ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തൃശൂര്‍ ചേലക്കരയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ...

വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വ്യാപകം; വ്യാജന്‍മാരെ കണ്ടെത്താന്‍ സംവിധാനമില്ലാതെ എം.വി.ഡിയും, പോലീസും.

തിരുവനന്തപുരം: വാഹനങ്ങളില്‍ വ്യാജനമ്പര്‍ ഘടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍...

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കൽ; കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഡിസംബര്‍ 11,12 തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ...
WP2Social Auto Publish Powered By : XYZScripts.com
error: