17.1 C
New York
Saturday, January 22, 2022
Home Special ആത്മവിദ്യാലയം - 6 - മദ്യപാനക്കഥകൾ

ആത്മവിദ്യാലയം – 6 – മദ്യപാനക്കഥകൾ

സ്റ്റാൻലി എം. മങ്ങാട്✍

പത്തു വർഷത്തിലേറെയായി എന്റെ മനസ്സിനെ ഉലയ്ക്കുന്ന രണ്ടു മദ്യപാനക്കഥകളാണ് ഇന്നിവിടെ കുറിക്കുന്നത്.

ശ്രീ.ജി.ശങ്കരക്കുറുപ്പിന്റെ “ഇന്നു ഞാൻ നാളെ നീ ” എന്ന കവിതയിലെ ഒരു വരി ഇങ്ങനെ :

“ഒന്നു നടുങ്ങി ഞാൻ, ആ നടുക്കം മിന്നും ഉടുക്കളിൽ ദൃശ്യമാണിപ്പോഴും “
മരണം കണ്ടാണ് ഇവിടെ നക്ഷത്രങ്ങൾ ഞെട്ടുന്നതെങ്കിൽ മദ്യാപനത്തിന്റെ കൊടും ക്രൂരതയാണ് എന്നെ വല്ലാതെ നടുക്കുന്നത്.

പത്തു വർഷങ്ങൾക്ക് മുമ്പ് (പത്രവാർത്ത) നടന്ന സംഭവമാണെങ്കിലും അത് ഒരു മിനിക്കഥ പോലെ പറയുവാനാണ് എനിക്കിഷ്ടം !

‘അശ്വതി ‘ (സങ്കല്പത്തിലെ പേരു് ) നാലാം ക്ലാസ്സിലെ മിടുക്കിയ പെൺകുട്ടിയാണ്. പഠനത്തിൽ ഒന്നമാത്.
കലാ കായിക രംഗത്തു സജീവ സാന്നിധ്യം .
ക്ലാസ്സ് മീറ്റിംഗിൽ അവളുടെ പാട്ടും കലാപരിപാടികളും ഉണ്ടാകും. വർണ്ണക്കടലാസ്സുകളും ബലൂണും അവൾ അച്ഛനോട് പറഞ്ഞു വാങ്ങിപ്പിക്കും. അവയെല്ലാം കൂട്ടുകാരികൾക്കൊപ്പം ക്ലാസ്സിൽ അലങ്കരിക്കും.

അശ്വതി പറഞ്ഞാൽ എല്ലാവരും ഓരോരോരോ പ്രോഗ്രാം ചെയ്യും. കാരണം അവൾ മിടുക്കിയും എല്ലാ കുട്ടികളുടെയും സ്നേഹിതയുമായിരുന്നു.

പഠിക്കാൻ മിടുക്കരല്ലാത്ത ആൺകുട്ടികൾക്ക് ഹോം വർക്കുകൾ എഴുതി അശ്വതി സഹായിക്കും.

ഒരിക്കൽ ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ( പള്ളിയിൽ നിസ്കാരമുള്ളതിനാൽ) 2.30 ന് മാത്രമേ ക്ലാസ്സ് തുടങ്ങുകയുള്ളൂ .

അശ്വതിയും രണ്ടു കൂട്ടുകാരികളും കൂടി സ്കൂളിന്റെ പുറത്തുള്ള വിജനമായി കിടന്ന ഒരു വീട്ടിലേയ്ക്ക് പോയി. അവിടെ നല്ലൊരു പേരമരം ഉണ്ടായിരുന്നു. നല്ല വിളഞ്ഞു പഴുത്ത പേരയ്ക്കകൾ !

കുട്ടികൾ ആഹ്ലാദത്തോടെ നോക്കി നിന്നു. എങ്ങനെ പറിക്കും; അവർ ആലോചിച്ചു.അശ്വതി ചുറ്റുപാടും നോക്കി. ഒരു മദ്യപാനിയായ താടിക്കാരൻ വീടിന്റെ ഉമ്മറത്തിണ്ണയിൽ ഇരുന്ന പുകവലിക്കുന്നു.
അശ്വതി അയാളോടു് ചോദിച്ചു :
“മാമാ… ഈ പേരയ്ക്കാ ഞങ്ങൾക്ക് പറിച്ചു തരുമോ?
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു : “തരാമല്ലോ ,മോളിങ് വാ… അടുത്തുവാ.. “
അശ്വതി മാമന്റെ അടുത്തേയ്ക്ക് ചെന്നു. അയാൾ കുട്ടിയെ ബലമായി കടന്നുപിടിച്ചു.അവൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു.

പേടിച്ചിട്ടായിരുന്നു അവളുടെ കൂട്ടുകാരികൾ തിരിഞ്ഞോടി.
അവർ സ്കൂളിൽ എത്തുമ്പോൾ ക്ലാസ്സ് തുടങ്ങിക്കഴിഞ്ഞു. താമസിച്ചെത്തിയതിനാൽ ടീച്ചറിന്റെ വക വഴക്കും, ശകാരവും. അശ്വതിയുടെ കൂട്ടുകാരികൾ ദുഃഖത്തോടെ ബഞ്ചിലിരുന്നു.
അശ്വതി മാത്രം ക്ലാസ്സിലില്ലായിരുന്നു.

അടുത്ത പീരിഡിൽ സ്നേഹമായും സൗമ്യമായും അവരോട് പെരുമാറുന്ന സരസ്വതി ടീച്ചർ വന്നു. അപ്പോഴാണ് കുട്ടുകാരികൾ അവർക്കുണ്ടായ സംഭവം പറയുന്നത്.അശ്വതിയുടെ തിരോധാനത്തെക്കുറിച്ചറിഞ്ഞു സ്കൂൾ അദ്ധ്യാപകർ ചുറ്റുപാടും അലഞ്ഞു.

അവർ വിജനമായ ആ വീടിന്റെ മുന്നിലെത്തി. അവിടെ ആരെയും കണ്ടില്ല. അദ്ധ്യാപകർ വീടിന്റെ കോവണി കയറി മുകളിലെത്തി. അവിടെ ഒരു ചാക്ക് ചാരി വച്ചിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ധ്യാപകർ ചാക്ക് പരിശോധിച്ചു.അതിൽ ചോര വർന്നു വീഴുന്ന അശ്വതിയുടെ മൃതശരീരം …….

ഹൃദയമില്ലാത്ത അല്ലെങ്കിൽ ഹൃദയ വിചാരങ്ങൾ നഷ്ടപ്പെട്ടു പോയ ഒരു നീചന്റെ ക്രൂരതയിൽ ആ ജീവൻ പൊലിഞ്ഞു പോയി.

ഞാനോർക്കുന്നു സ്കൂളിലേക്ക് പോകുന്ന ഒരു ചെറിയ പെൺകുട്ടി അവൾ തന്റെ സഞ്ചിയും തൂക്കി സ്കൂളിന്റെ മുന്നിലെത്തുമ്പോൾ അവിടെ ഒരാൾക്കൂട്ടം.

ആരോ വിളിച്ചു പറയുന്നുണ്ട് :
“ഒരു മദ്യപാനി ഉടുതുണിയില്ലാതെ കിടക്കുന്നു “
സ്കൂൾ കുട്ടികളും അവളുടെ ക്ലാസ്സിലെ കൂട്ടുകാരും കൂക്കുവിളിക്കുന്നു. കൂട്ടുകാരെ വകഞ്ഞു മാറ്റിക്കൊണ്ട് അവൾ മദ്യപാനിയെ നോക്കി.

പുസ്തകസഞ്ചി വലിച്ചെറിഞ്ഞിട്ട് ഒരു നിലവിളിയോടെ അവൾ വീട്ടിലേയ്ക്കോടി. അതവളുടെ അച്ഛനായിരുന്നു.
പിന്നീട് അവൾ പള്ളിക്കുടത്തിൽ വന്നിട്ടില്ല. അവളെ അനുനയിപ്പിക്കാനുള്ള അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും ശ്രമം ഫലം കണ്ടില്ല.അത്രയ്ക്ക് ചോര പൊടിഞ്ഞിട്ടുണ്ട്. ആ പിഞ്ചുഹൃദയത്തിൽ.

BAR എന്ന ബോർഡ് കാണുമ്പോൾ ഈ രണ്ടു സംഭവങ്ങളും എന്റെ മനസ്സിലെത്തും ഏതു കാലത്തായാലും സോമരസങ്ങൾ ചെകുത്താന്റെ രക്തം തന്നെ. അത് കുഞ്ഞുമനസ്സുകൾക്ക് സമ്മാനിക്കുക ഹൃദയ നൊമ്പരങ്ങൾ മാത്രം !

സ്റ്റാൻലി എം. മങ്ങാട്✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഷീജ പിടിപ്പുരക്കൽ രചിച്ച പാതിരാസൂര്യൻ (കവിത ആസ്വാദനം)

കവിത: പാതിരാസൂര്യൻ രചന: ഷീജ പിടിപ്പുരക്കൽആസ്വാദനം: റോബിൻ പള്ളുരുത്തി ശ്രീമതി ഷീജ പടിപ്പുരക്കലിന്റെ "പാതിരാസൂര്യൻ " എന്ന മനോഹരമായ കവിതയുടെ വായനയിൽ നിന്നും മനസ്സിൽ വിരിഞ്ഞ ഒരു ചെറിയ ആസ്വാദനം ഇവിടെ കുറിക്കുകയാണ്. ഒരമ്മയുടെ ഒറ്റപ്പെടൽ, ഒരു...

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...
WP2Social Auto Publish Powered By : XYZScripts.com
error: