17.1 C
New York
Thursday, December 2, 2021
Home Special ആത്മവിദ്യാലയം - 5- ഉപ്പ്

ആത്മവിദ്യാലയം – 5- ഉപ്പ്

സ്റ്റാൻലി എം. മങ്ങാട്

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും, കവിയുമായിരുന്ന ശ്രീ.എം.പി.അപ്പൻ മലയാള സാഹിത്യ ശാഖയ്ക്ക് നൽകിയ സംഭാവനയാണ് “ലാവണ്യം” എന്ന വാക്ക്.
ഇന്ന് ലാവണ്യം എന്നത് സൗന്ദര്യമാണെന്ന് എല്ലാവർക്കും അറിയാം.

“നീ ഭൂമിയുടെ ഉപ്പാണ് !” ഒരു ലാവണ്യമുള്ള പദം.
ശുദ്ധിയുടെ പര്യായമാണ് ഉപ്പ്.ശ്രീ.ഓ.എൻ.വിയുടെ ഉപ്പ് എന്ന കവിത മലയാള കവിതാ സാഗരത്തിൽ കലർത്തിയ ഉപ്പു തന്നെയാണ്.

കടൽ ജലത്തിൽ നിന്നും സൂര്യൻ്റെ താപം രൂപപ്പെടുത്തുന്ന ഏറ്റവും നിർമ്മലമായ ഘടകമാണ് ഉപ്പ്. പല സംസ്കാരങ്ങളുടെയും ആദ്യത്തെ മരുന്ന് ഉപ്പാണ്. ജീർണ്ണിക്കാതിരിക്കാനാണ് ഉപ്പ് ഉപയോഗിക്കുക. ഭൂമിയിലെ സംസ്കാരങ്ങളൊക്കെയും അഭിവൃദ്ധി പ്രാപിച്ചത് മണ്ണിൽ ഉപ്പുള്ളതുകൊണ്ടാണ്.

ഉപ്പിനൊരു പറുദീസയുണ്ടു്. അത് നമ്മുടെയൊക്കെ അടുക്കളയാണ്. ഉപ്പുമാങ്ങാ ,നാരങ്ങാ അച്ചാർ, നെല്ലിക്കാ അച്ചാർ …. തുടങ്ങി എല്ലാത്തരം അച്ചാറുകളും ഉപ്പിൻ്റെ രുചിക്കൂട്ടുകളാണ്. വീടോ, സമൂഹമോ ജീർണിക്കാതിരിക്കാൻ ഉപ്പിൻ്റെ സാന്നിദ്ധ്യം സഹായകമാകുന്നു.
ഒരു നുള്ള് ഉപ്പ് എല്ലാ ഭക്ഷ്യപദാർത്ഥങ്ങളുടെയും രുചി വർദ്ധിപ്പിക്കുന്നു.

നിൻ്റെ സാന്നിദ്ധ്യം നിനക്കു ചുറ്റുമുള്ളവരുടെ നില മെച്ചപ്പെടുത്തുന്നു എന്നു പറയുന്നതുപോലെ ഉപ്പിൻ്റെ സാന്നിദ്ധ്യം നന്മ പ്രധാനം ചെയ്യന്നു.

ഓ .എൻ.വി ‘ഉപ്പ് ” എന്ന കവിതയിൽ കഞ്ഞിയിൽ ഒരു നുള്ള് ഉപ്പു പകരുന്നത് ജീവിതങ്ങൾ പരസ്പരം അലിഞ്ഞു ചേരുന്നതിനാണ്..

മുറിവുണക്കാൻ നമ്മൾ ഉപ്പ് ഉപയോഗിക്കാറുണ്ടു്. ഈ ഇന്ത്യാ മഹാരാജ്യത്തിൽ ക്ഷതങ്ങൾ ഏറ്റവർ ധാരാളമുണ്ട്. വാക്കുകൊണ്ടും കർമ്മം കൊണ്ടും മുറിപ്പെട്ടവരെക്കാൾ എത്രയോ മടങ്ങ് മനുഷ്യരാണ് അവഗണന കൊണ്ടും,ഉപേക്ഷകൊണ്ടും മുറിവേൽക്കപ്പെട്ടിരിക്കുന്നത്. ആഴമുള്ള അനുഭവത്തിൽ നിന്നാണ് ഉപ്പ് രൂപപ്പെടുന്നത്.

എൻ്റെയും നിങ്ങളുടെയും ജീവിതത്തിൽ പ്രാർത്ഥനയിൽ വീഴുന്ന കണ്ണുനീര് , അദ്ധ്വാനത്തിൽ വീഴുന്ന വിയർപ്പ്, രക്തസാക്ഷികളുടെ നിണം.
ഇവയൊക്കെ ആഴങ്ങളിൽ നിന്നു വരുന്ന ഉപ്പാണ്. ഉപ്പു് ഉറകെട്ടാൽ കേടാകും. പിന്നീട് ആ ഉപ്പിന് ശുദ്ധിയില്ല. സൗഖ്യം( മരുന്ന് ) പകരാനാകില്ല., സംരക്ഷിക്കാനാകില്ല., രുചി നൽകാനാകില്ല.

ഒരിക്കലും ഉപ്പിൻ്റെ സാന്നിദ്ധ്യമുള്ള സ്ഥലത്തു നിന്നും അകന്നു നിൽക്കാരുത്. കാരണം പിന്നെ നിൻ്റെ നിണത്തിൻ്റെ ഉപ്പ് ഉറക്കെട്ടതായിരിക്കും.

സ്റ്റാൻലി എം. മങ്ങാട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: