17.1 C
New York
Thursday, June 30, 2022
Home Special അഷിത ഒരു അനുസ്മരണം (കാലികം)

അഷിത ഒരു അനുസ്മരണം (കാലികം)

ജിതാ ദേവൻ

മലയാളത്തിലെ സ്ത്രീപക്ഷഎഴുത്തുകാരിൽ പ്രമുഖയായിരുന്നു ശ്രീമതി അഷിത. മാർച്ച്‌ 27ന് അഷിതയുടെ മൂന്നാം ചരമവാർഷികമായിരുന്നു.ചെറുകഥാകൃത്ത് നോവലിസ്റ്റ്, കവയത്രി,ബാലസാഹിത്യകാരി,പരിഭാഷക,എന്നി
നിലകളിൽസാഹിത്യ ലോകത്ത് അമൂല്യമായ സംഭാവനനൽകിയ ശ്രീമതി അഷിത സാഹിത്യലോകത്ത് നികത്താനാവാത്ത ഒരു വിടവ് സൃഷ്ടിച്ചാണ് നമ്മോട് വിട പറഞ്ഞത്.

195 ശ്രീ KBനായരുടെയും ശ്രീമതി തങ്കമണിഅമ്മയുടെയും മകൾആയിജനിച്ച അഷിതയുടെ പ്രാഥമികവിദ്യാഭ്യാസവും സ്കൂൾവിദ്യാഭാസവും ബോംബെ,ഡൽഹി എന്നിവിടങ്ങളിൽആയിരുന്നു. സ്കൂൾകാലഘട്ടം മുതകവിതകൾ എഴുതി പ്രസിദ്ധികരിച്ചിരുന്നു. മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി.

മാനസികസംഘർഷത്തിലൂടെയും ആകുലതകളിൽ കൂടിയുമാണ് അവരുടെ ജീവിതം കടന്ന് പോയത് എന്ന് തുറന്നു പറഞ്ഞത് മാതൃഭൂമിക്ക് വേണ്ടി നടത്തിയ ഒരു അഭിമുഖത്തിൽആണ്. ആ അഭിമുഖം പിന്നീട് “അത് ഞാനായിരുന്നു” എന്നപേരിൽ പുസ്തകമായി. അതിൽ അവർ തുറന്ന്പറയുന്ന പലകാര്യങ്ങളും സംഭവ്യമാണോ എന്ന്സംശയംതോന്നാം. അത്രയ്ക്ക്ദുരിതവും ദുരന്തവും നിറഞ്ഞ ജീവിതമാണ് സ്വന്തംവീട്ടിൽ ഉണ്ടായത് എന്നവർ പറയുന്നു. എന്നാൽ വളരെ ചെറുപ്പം മുതൽ മാനസികമായ ആസ്വസ്ഥതകൾ അവർ അനുഭവിച്ചിരുന്നു എന്നും അതിനു ചികിത്സനടത്തിയിരുന്നു എന്നും കുടുംബാഗങ്ങൾപറയുന്നു. അതിൽപറയുന്നതിന്റെ വിപരീതം ആയിരുന്നു സംഭവിച്ചത് എന്നു സഹോദരൻ സാക്ഷ്യപെടുത്തുന്നു. ഏറെവിവാദമായ ഒരു അഭിമുഖമായിരുന്നുഅത്. അതിൽ പ്രശസ്തരായ സാഹിത്യകാരന്മാരും കവികളുംആരോപണവും പ്രത്യാരോപണവുമായി വിവാദം കൊഴുപ്പിച്ചു.

അഷിതയുടെ കഥകളിൽ എല്ലാം സ്ത്രീകൾഅനുഭവിക്കുന്ന മാനസികസംഘർഷവും ആകുലതകളും പ്രതീക്ഷയും ,അടിച്ചമർത്തലുകളും, പ്രചോദനവും എല്ലാംനിറഞ്ഞുനിൽക്കുന്നു.

സ്ത്രീപക്ഷരചനയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥയാണ് ” വിവാഹം സ്ത്രിയോട് ചെയ്യുന്നത് ” എന്ന ചെറുകഥ. ഒരുഅമ്മയും മകളും തമ്മിലുള്ളഒരു സംഭാഷണം അല്ലെങ്കിൽ ഒരുഅനുരഞ്ജന ചർച്ചയാണ് ഈ കഥയുടെ പ്രമേയം.
ഒരു സായാഹ്നത്തിൽ, മകൾ അനുരാധ അവളുടെ വീട്ടിൽനിന്നും സ്വന്തം അച്ഛനമ്മമാരുടെ അടുത്തേക്ക് വരുന്നു. വന്നപാടെ ഒരു കോഫി വേണം എന്ന്അമ്മ യോട് വിളിച്ചു പറഞ്ഞ് കൊണ്ട് ദിവാൻകോട്ടിൽ അലസമായി കിടന്നു മൊബൈൽ ഫോണിൽ എന്തോ പരതുന്നു. അമ്മ അടുക്കളയിൽനിന്ന്തന്നെ മകളെ ശ്രദ്ധിക്കുന്നുണ്ട്. കടും നീലനിറത്തിലെ സാരിയും മുടികെട്ടും, കഴുത്തിലെ നീലരോമങ്ങളും എല്ലാം അവർ സാകൂതംശ്രദ്ധിക്കുന്നു. ദാവണിയിൽ അവളൊരു സ്വപ്നമായിരുന്നെങ്കിൽ സാരിയിൽ അവളൊരു
യഥാർഥ്യമാണെന്ന്അമ്മക്ക് തോന്നി. അവർക്ക് എന്തൊക്കെയോ മകളോട് ചോദിച്ചറിയണമെന്നുണ്ട്.
അല്ലെങ്കിലും കുടുംബത്തിൽ ഒരുപ്രശ്നം ഉണ്ടെങ്കിൽ, അത്മക്കളുമായി ബന്ധപ്പെട്ടതാണെങ്കിൽ അമ്മക്കായിരിക്കും അത്അറിയാനും പരിഹരിക്കാനുമുള്ളഉ ഉത്തരവാദിത്വം. ഇവിടെയും ആഉത്തരവാദിത്വംഏറ്റെടുക്കുന്നതു അമ്മയാണ് അവർ മകളോട് പറയുന്നു

“ഇന്നലെ ദിനേശൻ ഇത് വഴി വന്നിരുന്നു “.
എന്നാൽ അവൾ ഒന്നും പറയാതെ അമ്മയെ ഒന്ന് പുരികമുയർത്തിനോക്കുക മാത്രം ചെയ്തു. അമ്മ തുടർന്നു

“അവൻപറയുന്നു ഒന്നുകിൽ അവൾക്ക്‌ ആരോടെങ്കിലും അഫയർഉണ്ട്. അല്ലെങ്കിൽ മറ്റെന്തോപ്രോബ്ലം. അത്പരിഹരിക്കുക. അല്ലെങ്കിൽ ഡിവോഴ്സിന് ഒരുങ്ങുക “.

അമ്മ ആകെ കലിപ്പിൽ ആണ്. മകളെ വിവാഹം കഴിപ്പിച്ചുവിട്ടാൽ അവർക്ക് ഒരുബുദ്ധിമുട്ടും പ്രശ്നവും ഉണ്ടാകരുതെന്നു അമ്മമാർചിന്തിക്കും. ഇവിടെയും മകൾക്ക്എന്തോ വലിയ പ്രോബ്ലംഉണ്ടെന്നു അമ്മക്ക്തോന്നി. പക്ഷെ അനുരാധയുടെ കൂസലില്ലായ്മ അവരെകോപാകുലയാക്കുന്നു. “പഠിപ്പും,ജോലിയും,ആരോഗ്യവും സൗന്ദര്യവും ഇല്ലേ ദിനേശന്,എന്നിട്ടും നീ എന്താ ഇങ്ങനെ”

എന്ന് അമ്മ ചോദിക്കുന്നു. അതിന് മകൾക്കു വ്യക്തമായ മറുപടിയുണ്ട്. അമ്മ പറഞ്ഞ എല്ലാമുണ്ട് സ്നേഹംമാത്രമില്ല. അപ്പോൾഅമ്മ പറയുന്നത്ഇങ്ങനെയാണ്” ഒരു പുരുഷന്റെ സ്നേഹം നേടേണ്ടതും നിലനിർത്തേണ്ടതും സ്ത്രീകൾ ആണ്.ഒരുസുരക്ഷിതത്വത്തിന് വേണ്ടിയാണ് മാതാപിതാക്കൾ മക്കളെ വിവാഹം കഴിപ്പിച്ചയക്കുന്നത് അല്ലാതെ സ്നേഹം ഉണ്ടോഎന്ന്നോക്കിയിട്ടല്ല. ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്
വിവാഹത്തിലൂടെയുള്ള സുരക്ഷിതത്വമാണ്” .അമ്മയുടെ ന്യായവാദങ്ങൾ ഒന്നും അനുരാധക്കു ഇഷ്പ്പെടുന്നില്ല. അവൾ പറയുന്നു “വിവാഹം എന്നത് കാലപ്പഴക്കം കൊണ്ട് ഉറച്ചു പോയ ഒരു ശീലം മാത്രമാണ്.വിവാഹം ചാരിനിൽക്കുന്നത് മറ്റെന്തൊക്കെയോ തൂണുകളിൽ ആണ്”.

അപരിചിതനായ ഒരാളെ വിവാഹം കഴിക്കാനുള്ള വിഷമം പറഞ്ഞപ്പോൾ അമ്മയും അമ്മൂമ്മയും അവളോട്‌ പറഞ്ഞത് വിവാഹത്തിന് ശേഷം എല്ലാം കിട്ടും എന്നാണ്. ഐശ്വര്യവും സമ്പത്തും സ്നേഹവുംഎല്ലാം.പക്ഷെ അവൾക്കു സ്നേഹം മാത്രം കിട്ടിയില്ല എന്ന് അവൾ പറയുമ്പോൾ അമ്മ വീണ്ടും പറയുന്നു. “വേറെ ഒരാളെ വിവാഹം കഴിച്ചാലും ഇതല്ലേ സംഭവിക്കുക “. നിനക്ക് ഭ്രാന്താണ് അനുരാധേ നിനക്ക് ഭ്രാന്ത് ആണ് എന്നാണു ‘അമ്മ പറയുന്നത്. ഇതിനിടയിൽ അവൾക്കു വരുന്ന ഫോൺകോളുകൾ അമ്മയെ അരിശം കൊള്ളിക്കുന്നുണ്ട്. അവർപറയുന്നു നിങ്ങൾക്കിടകിൽ ഒരു കുഞ്ഞ് ഉണ്ടെങ്കിൽ എല്ലാം ശരിയായേനെ എന്ന്. അവൾക്കു അതിനും മറുപടിയുണ്ട്. അവൾ ചോദിക്കുന്നു “നിങ്ങൾക്കിടയിൽ ഞാൻ ഉണ്ടായതു കൊണ്ടാണോ അമ്മ എല്ലാ പ്രശ്നങ്ങളും മൂടി വച്ച്ജീവിച്ചത്”.സ്നേഹത്തിൽ നിന്നല്ലാതെമക്കൾ ജനിക്കുമ്പോഴാണ് അവർ ലോകംമുഴുവൻ സ്നേഹത്തിനായി, ഈഎന്നെപോലെ പരതി നടക്കുന്നത്”.. “എന്താണ്അമ്മേ വിവാഹത്തിൽ സ്നേഹത്തിന്റെസ്ഥാനം. ഒരുസ്ത്രീയുടെന ഗ്നശരീരത്തിൽ തുളച്ചു കയറുന്നതാണോ സ്നേഹം”.

അമ്മയുടെ വാദഗതികളെ അനുരാതിരുത്തുന്നത്ചുട്ടുപൊള്ളിക്കുന്ന മറുപടികൾകൊണ്ടാണ്.അമ്മ വല്ലാതെ അസ്വസ്ഥയാണ്. കോപംഇരച്ചുകയറുന്നുണ്ട്. അവർചോദിക്കുകയാണ്, “”എന്തൊരു ചോദ്യമാണ്അനുരാധേ ,എന്തൊര് ഭാഷ”.

അവൾ വീണ്ടും പറയുകയാണ് “അമ്മക്ക് അറിയുമോ കാമവും സ്നേഹവും തമ്മിലുള്ള വ്യത്യാസം.കാമം തൃപ്തമാ കണമെങ്കിൽ ഒരു കർമ്മംവേണം.കാമം കനകത്തൊടായാലും കാമിനിയോടായാലും.എന്നാൽ സ്നേഹത്തിനു അങ്ങനെയല്ല.സ്നേഹം അങ്കുരികുമ്പോഴേ തൃപ്തമാണ്.അതിന് ഒഒന്നുംതന്നെ ആവശ്യമില്ല,സ്നേഹിക്കപെടണമെന്ന് പോലുമില്ല. ഒരു നക്ഷത്രം മതി അതിനുരാവ്‌ കഴിച്ചു കൂട്ടാൻ ,കണ്ണടച്ചുള്ള ഒരു പുഞ്ചിരിയുടെ ഓർമ്മ മതി അതിന് ജന്മം കഴിച്ചു കൂട്ടാൻ. ഭദ്ര ചിറ്റയെ ഓർമയില്ലേ “.

ഈ കഥയിലെ മൂന്ന് തലമുറയിലെസ്ത്രീകളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട്തുലോം വ്യത്യസ്തമാണ്.പുരുഷനെ അനുസരിക്കാനും മക്കളെ പ്രസവിച്ചു പോറ്റി വളർത്തുക എന്നതിനപ്പുറം സംസാരസ്വാതന്ത്ര്യം പോലും ഇല്ലാത്ത മുത്തശ്ശി. വിവാഹത്തിൽ കൂടി സുരക്ഷിതത്വം നേടണം എന്ന് പറയുന്ന അമ്മ,സ്വന്ത അഭിപ്രായവും തീരുമാനങ്ങളുമുള്ള അനുരാധയുടെ മൂന്നാം തലമുറ.. അവൾ വ്യക്തമായ തീരുമാനം എടുത്തു എന്ന് അമ്മക്ക് മനസിലായി.സ്വന്തം ജീവിതത്തിലേക്ക് അവർ ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ട്. അത് കൊണ്ടാകും മകളുടെ തീരുമാനം അറിയാൻ അവളെ വിളിക്കാൻഅച്ഛൻ തുടങ്ങുമ്പോൾ അയാളെ തടയുന്നതും ഇങ്ങനെ പറയുന്നതും “അവളെ വിളിക്കണ്ട അവൾ പരിധിക്കു പുറത്താണ് “.അതെ അനുരാധ പരിധിക്ക്‌ പുറത്താണ്…
പ്രിയ കഥാകാരിക്ക് പ്രണാമം ..

ജിതാ ദേവൻ

Facebook Comments

COMMENTS

- Advertisment -

Most Popular

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...

മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്.

ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: