17.1 C
New York
Wednesday, January 19, 2022
Home Special അറബ് നാട്ടിൽ അകലെയെങ്ങാണ്ട് 🐪🐪🐪🐪🐪

അറബ് നാട്ടിൽ അകലെയെങ്ങാണ്ട് 🐪🐪🐪🐪🐪

സുജ പാറുകണ്ണിൽ ✍️

ചെറുപ്പം മുതൽ അറബി കഥകൾ, ഇസോപ്പ് കഥകളും, അലാവുദീനും അത്ഭുത വിളക്കും ഒക്കെ കേട്ടും വായിച്ചും വളർന്നത് കൊണ്ടാകും ആ നാടിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു.

പിന്നീട് ഗൾഫിൽ ജോലിക്ക് പോയി വരുന്നവർ അവിടുത്തെ കഥകൾ വിവരിക്കുമ്പോൾ അത്ഭുതത്തോടെ കേട്ടിരിക്കും.

ഒരിക്കൽ ഒരു വിരുതൻ അവിടെയുള്ള കാറുകളെ കുറിച്ച് വിവരിക്കുകയാണ്. അമ്പാസിഡറും പ്രിമിയർ പദ്മിനിയും പോലെയുള്ള കാറുകൾ മാത്രം നമ്മുടെ നിരത്തിൽ ഓടിയിരുന്ന കാലം ആണ്. എനിക്കാണേൽ കാറുകളെ കുറിച്ച് വലിയ വിവരം ഒന്നുമില്ല അന്നും ഇന്നും. കൂടെ ജോലിചെയ്യുന്ന അറബി പെണ്ണ് ദിവസവും മാറി മാറി പോർഷേ പോലെയുള്ള കാറുകൾ ഓടിച്ചു വരുമ്പോൾ ഞാൻ മനസ്സിൽ പറയും. നിങ്ങൾ ഒക്കെ ചക്രം എന്ന് കേൾക്കുന്നതിനും മുൻപേ എന്റെ വീട്ടിൽ കാളവണ്ടി ഉണ്ടായിരുന്നു പിന്നെയാ എന്ന്. കിട്ടാത്ത മുന്തിരി പുളിക്കും എന്നാണല്ലോ.

അപ്പോൾ നമ്മുടെ ഗൾഫുകാരൻ കാറുകളെക്കുറിച്ചുള്ള കഥ പറയുന്നതിനിടയിൽ ഒരു തള്ള് തള്ളി. അവിടുത്തെ കാറുകൾ ആവശ്യത്തിന് അനുസരിച്ചു വലുതാക്കാനും ചെറുതാക്കാനും പറ്റുമത്രേ.വഴി ചെറുതാണേൽ കാറ്‌ ചെറുതാക്കാം.അത് കേട്ടപ്പോൾ എന്റെ കുഞ്ഞി തലയിൽ ബൾബ് മിന്നി. മിന്നല് കുരുത്തം കെട്ട ചോദ്യം ആയി പുറത്തു വന്നു. കാറ്‌ ചെറുതാകുമ്പോൾ അതിൽ ഇരിക്കുന്ന ആളുകളോ? കഥയിൽ ചോദ്യം ഇല്ല എന്നൊന്നും അന്നറിയില്ല. അയാൾ രൂക്ഷമായ നോട്ടം കൊണ്ട് എന്നെ നേരിട്ടു.

ഗൾഫിൽ ഇപ്പോൾ കാറുകൾ പറക്കുന്നു, ഡ്രൈവർ ഇല്ലാതെ ഓടുന്നു. ഇതൊക്കെ ഇവിടെ ഇപ്പോഴത്തെ തലമുറയോട് പറയാൻ ചെന്നാൽ ഇതാ ഇപ്പൊ വലിയ കാര്യം എന്ന് അവർ ചോദിക്കും.

ഗൾഫിൽ ബസ് യാത്രയും സുഖം ആണ്. കണ്ടക്ടർ ബാക്കി തരാതിരിക്കുമോ എന്ന പേടി ഒന്നും വേണ്ട. കാർഡ് പഞ്ച് ചെയ്യുക ആണല്ലോ. ഗൾഫിൽ അങ്ങനെ യാത്ര ചെയ്യുന്ന ഒരാൾ നാട്ടിൽ ബസിൽ കയറിയപ്പോൾ പറ്റിയ അബദ്ധം എവിടെ ആണ് പോകേണ്ടത് എന്ന് കണ്ടക്ടർ ചോദിച്ചപ്പോൾ അദ്ദേഹം ഉഷ കുഞ്ഞമ്മയുടെ വീട്ടിൽ പോകണം എന്ന് പറഞ്ഞത്രേ. നാട്ടിൽ എത്തിയാൽ ഇവിടുത്തെ തിക്കും തിരക്കും എല്ലാം കണ്ട് കുറെ ദിവസത്തേക്ക് കിളി പോയ അവസ്ഥ ആണല്ലോ.

എനിക്ക് പറ്റിയത് ഇതിലും വലിയ അബദ്ധം ആണ്‌. പ്രൈവറ്റ് ബസിൽ കയറി മുകളിൽ കമ്പിയിൽ പിടിച്ചു നിന്നതാണ്. മുറുക്കി പിടിക്കേണ്ടതായിരുന്നു. ഇൻഡിക്കേറ്റർ ഇടാതെ എപ്പോൾ വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും വെട്ടി തിരിക്കുന്ന ഓട്ടോക്കാരും ബൈക്കുകാരും ഉള്ള നാട് അല്ലേ. തെറ്റ് എന്റേത് ആണ് ചിന്തിക്കണമായിരുന്നു. ഡ്രൈവർ പെട്ടന്ന് ബ്രേക്ക്‌ ചവിട്ടിയതും കൈ കമ്പിയിലൂടെ മുൻപിലേക്കു തെന്നി ഞാൻ മുന്നോട്ടു ആഞ്ഞു മുൻപിൽ നിന്നിരുന്ന ഒരു ചേട്ടന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

വളരെ അപ്രതീക്ഷിതമായി കൈവന്ന സൗഭാഗ്യത്തിൽ ഞെട്ടിത്തെറിച്ചു ഇതൊക്കെ എവിടുന്നു വേലിയും പൊളിച്ചു വരുന്നു എന്ന മട്ടിൽ ചേട്ടൻ എന്നെ ഒന്ന് നോക്കി. ഞാൻ വളരെ ഭാവ്യതയോടെ ഒരു സോറി പറഞ്ഞു. ബസിനു അടിയിൽ പാതാളം ഉണ്ടായിരുന്നെങ്കിൽ എന്നും എവിടുന്നു എങ്കിലും വാമനൻ പ്രത്യക്ഷപ്പെട്ടു എന്നെ ചവിട്ടി താഴ്ത്തിയിരുന്നെങ്കിൽ എന്നും ഞാൻ ആഗ്രഹിച്ചു. ബസിൽ ഇരിക്കുന്നവർ എല്ലാം ഈ കാഴ്ച കണ്ട് എന്നെ തന്നെ ആണ് നോക്കുന്നത് എന്ന് എനിക്ക് തോന്നി. എനിക്ക് ആകെ നാണക്കേട് ആയി.ഏതോ ഒരു സ്റ്റോപ്പിൽ ബസ് നിർത്തിയതും ഞാൻ ചാടി ഇറങ്ങി. കണ്ടക്ടർ പുറകെ വിളിക്കുന്നു. നിങ്ങളുടെ സ്റ്റോപ്പ്‌ ആയില്ല ഇതല്ല സ്റ്റോപ്പ്‌ എന്ന് പറഞ്ഞ്. മാനം പോയി പിന്നല്ലേ സ്റ്റോപ്പ്‌.

കൂടുതൽ അറബി കഥകൾ അടുത്ത ആഴ്ച

സുജ പാറുകണ്ണിൽ ✍️

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: