17.1 C
New York
Friday, July 1, 2022
Home Special അന്താരാഷ്ട്ര യോഗ ദിനം.

അന്താരാഷ്ട്ര യോഗ ദിനം.

എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം നിര്‍ദ്ദേശിച്ചത്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. ഭാരതീയ സംസ്‌കാരം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.

യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂണ്‍ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ട്. ഏറ്റവും സങ്കീര്‍ണമാംവിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങള്‍ കൂടിയാണിത്.

യോഗ മാനവികതയ്ക്ക് (Yoga for Humanity)’ എന്നതാണ് 2022 ലെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം.

എട്ട് ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ് ‘യോഗ’ യ്ക്കുള്ളത്. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് അഷ്ടാംഗങ്ങള്‍. ഇവയ്‌ക്കോരോന്നിനും ‘യോഗ’ യില്‍ പ്രാധാന്യമുണ്ട്.

🔹അപ്പോള്‍ എന്താണ്യോഗ‘?

യോഗ എന്ന വാക്കിന് അര്‍ത്ഥം യോഗം, സംയോഗം, കൂടിച്ചേരല്‍ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.

‘യോഗ’ ഒരു ദര്‍ശന (philosophy) മാണ്. ആറു ദര്‍ശനങ്ങളാണ് ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്. സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂര്‍വ മീമാംസ, ഉത്തര മീമാംസ എന്നിവയാണ് അവ. പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ പ്രധാന ആചാര്യന്‍. പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല ‘യോഗ’. എന്നാല്‍ നിരവധി രോഗങ്ങളില്‍ ഫലപ്രദമായി ‘യോഗ’ പ്രയോജനപ്പെടുത്താം.

🔹’യോഗയെക്കുറിച്ച് ഗീതയില്‍ പറഞ്ഞിരിക്കുന്ന ചില നിര്‍വചനങ്ങള്‍

ഒരാളുടെ കര്‍മങ്ങളിലെ കാര്യക്ഷമതയാണ് ‘യോഗ’. ചെയ്യുന്ന ജോലി ഭംഗിയായും കാര്യക്ഷമമായും പ്രതിഫലേച്ഛയില്ലാതെയും ചെയ്യുക. അതാണ് ‘യോഗ’. ഫലം ഇച്ഛിച്ചു ചെയ്യുന്ന കര്‍മങ്ങള്‍ കര്‍മഫലം ഉണ്ടാക്കുന്നു.
നല്ലതും ചീത്തയുമായ എല്ലാറ്റിനേയും സമചിത്തതയോടെ സമീപിക്കാനുള്ള കഴിവാണ് ‘യോഗ’.
ദു:ഖസംയോഗവുമായുള്ള വിയോഗമാണ് ‘യോഗ’.

ജീവിതത്തിലെ അത്യന്താപേക്ഷിതമായ രണ്ട് വിഭാഗങ്ങളാണ് ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മര്‍ദ്ദവും നിറഞ്ഞ ആധുനിക കാലത്ത് മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കം ഒഴിവാക്കാന്‍ ഉത്തമമായ മാര്‍ഗ്ഗമാണ് യോഗ.

🔹അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ചരിത്രം

2014 സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69 – മത്തെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ച ആശയമാണ് അന്താരാഷ്ട്ര യോഗ ദിനം. യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം വേണമെന്ന മോദിയുടെ ആവശ്യം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകര്‍മ്മ പദ്ധതിയായ യോഗ 193 ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചിരുന്നു.

🔹അന്താരാഷ്ട്ര യോഗാ ദിനം 2022

എട്ടാമത് അന്താരാഷ്ട്ര യോഗാ ദിന (IDY-2022) ത്തിന്റെ പ്രധാന പരിപാടി കര്‍ണ്ണാടകയിലെ മൈസുരുവില്‍ ഇന്നേ ദിവസം നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ‘ആസാദി കാ അമൃത് മഹോത്സവ്’ വര്‍ഷത്തില്‍ ഈ യോഗ ദിനം വരുന്നതിനാല്‍, രാജ്യത്തുടനീളമുള്ള 75 പ്രമുഖ സ്ഥലങ്ങളില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: