17.1 C
New York
Saturday, August 13, 2022
Home Special അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം .

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം .

✍അഫ്‌സൽ ബഷീർ തൃക്കോമല

യു എൻ അസംബ്ലി 1993മുതൽ 2000 വരെ ഡിസംബർ 29 നു നടത്തപ്പെട്ടിരുന്ന “കൺവെക്ഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി” ദിനം 2000 ഡിസംബർ 20 വരെ ആഘോഷിച്ചു. പിന്നീട് ഡിസംബറിൽ അവധി ദിവസങ്ങൾ കൂടുതലാണെന്ന കാരണത്താൽ മെയ് 22 ലേക്ക് മാറ്റുകയായിരുന്നു .ഒരു പ്രത്യേക പ്രദേശത്തെ ആവാസ വ്യവസ്ഥയിൽ നിലനിക്കുന്ന ജീവജാലങ്ങളുടെ കൂട്ടമാണ് ജൈവവൈവിധ്യം എന്ന് പറയുന്നത് .വന്യജീവി ഗവേഷകനും വനസംരക്ഷകനും ആയിരുന്ന റെയ്മണ്ട് എഫ്. ദാസ്‌മാൻ ആണ് 1968 ൽ ജൈവികമായ വൈവിദ്ധ്യം എന്ന ആശയം മുന്നോട്ടു വെച്ചത് .ഒരു ദശാബ്ദത്തിനുശേഷം ജീവശാസ്ത്ര രംഗത്ത് ഈ വാക്ക് സജീവ ചർച്ചയായിരിക്കെ 1985 – ൽ ഡബ്ലു.ജി റോസൻ “ജൈവവൈവിധ്യം “എന്ന വാക്ക് ഉപയോഗിച്ചു .

ജൈവ വൈവിധ്യം “മാറുന്ന ലോകത്തിനൊത്ത ജീവ പരിരക്ഷ” എന്നാതാണ്ദിനാഘോഷങ്ങളോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്ന ആശയം.പസഫിക് കമ്മ്യൂണിറ്റി സെക്രട്ടേറിയറ്റിന്റെ കണക്കനുസരിച്ച്, ഓരോ മൂന്ന് മരണങ്ങളിൽ രണ്ടെണ്ണം സാംക്രമികേതര രോഗങ്ങൾ (എൻസിഡി) കാരണമാണ് . ആഗോളവത്കരണ ഉദാരവത്കരണ നയങ്ങളിലൂന്നി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽ‌പ്പന്നങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട ഭക്ഷണക്രമത്തിലെ മാറ്റത്തിന്റെ ഫലമാണ് ഇങ്ങനെയുള്ള മരണങ്ങൾ എന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം മനുഷ്യന് ഭക്ഷണ യോഗ്യമായ പ്രാദേശിക വിളകൾ ,മൽസ്യം,മാംസം ഒക്കെയും പ്രാദേശിക ഭക്ഷണത്തിൽ ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ശീതികരിച്ച വിദേശ ഭക്ഷണങ്ങൾ ഉപയോഗിക്കുകയും ചെയ്‌യുന്നത് പ്രധിരോധ ശക്തി തന്നെ ഇല്ലാതാക്കുന്നു . അത് പലപ്പോഴും രോഗ വസ്ഥയിലേക്കു നയിക്കുകയും ചെയുന്നു .പല തദ്ദേശീയ പഴങ്ങളും പച്ച ഇലക്കറികളും സൂക്ഷ്മ പോഷകങ്ങളാൽ സമ്പന്നമാണ് എന്ന് തിരിച്ചറിയാതെ പോകുന്നു എന്നത് യാഥാർഥ്യമാണ്.
ജൈവവൈവിധ്യത്തെ പ്രധാനമായും ആവാസവ്യവസ്ഥാ വൈവിധ്യം, ജനിതകവൈവിധ്യം, ജീവജാതി വൈവിദ്ധ്യം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു .മലിനീകരണം,പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം,അധിവാസക്രമത്തിലെ മാറ്റം,പരിസ്ഥിതിനാശം,അന്യ ജനുസുകളുടെ അധിനിവേശം,ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തുടങ്ങിയ കാരണങ്ങളാണ് ജൈവവൈവിധ്യ ശോഷണത്തിന് ആക്കം കൂട്ടുന്നത് . ലോകത്തു പിടിപെട്ടിട്ടുള്ള കൊറോണ ഉൾപ്പടെയുള്ള മഹാ വ്യാധികളെല്ലാം ജൈവ വൈവിധ്യങ്ങളുടെ മേലുള്ള കടന്നു കയറ്റത്തിൽ നിന്നുണ്ടായതാണെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു .ഭൂമിയിലുള്ള
ആവാസ വ്യവസ്ഥകൾ പരിപൂർണമായും പരിപാലിച്ചു നിർത്തിയില്ലെങ്കിൽ നാളത്തെ ലോകം മഹാവ്യാധികളുടേതാകും എന്നതിൽ രണ്ടു പക്ഷമില്ല …

ഏവർക്കും അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാശംസകൾ ……

✍അഫ്‌സൽ ബഷീർ തൃക്കോമല

Facebook Comments

COMMENTS

- Advertisment -

Most Popular

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: