17.1 C
New York
Monday, March 20, 2023
Home Special അന്താരാഷ്ട്ര അഴിമതി നിരോധന ദിനം.

അന്താരാഷ്ട്ര അഴിമതി നിരോധന ദിനം.

ഡിസംബർ 09 അഴിമതിക്കെതിരായ അന്താരാഷ്ട്ര ദിനമായി ലോകമെങ്ങും ആചരിക്കുന്നു. . എല്ലാ രാജ്യങ്ങളിലും സർവ്വ വ്യാപിയായ അഴിമതിക്ക്‌ എതിരായ ശബ്ദം ഉയർത്തുക എന്നതാണ്‌ ലക്ഷ്യം .ഇന്ന് അഴിമതി സർവ്വ വ്യാപിയായിരിക്കുന്നു . അതിനെതിരെ നമുക്ക്‌ ഓരോരുത്തർക്കും അവരുടെ പങ്കു വഹിക്കാൻ ഉണ്ട്‌. ഇതേ ദിവസം നമുക്ക്‌ അതിനായി കൂട്ടായി പ്രവർത്തിക്കാം.

അഴിമതി

പൊതുസമ്പത്തിന്റെയോ പൊതുജനാധികാരത്തിന്റെയോ ചൂഷ​ണമോ ദുരുപയോഗമോ ആണ് അഴിമതി
പൊതുസമ്പത്തിന്റെയോ പൊതുജനാധികാരത്തിന്റെയോ ചൂഷ​ണമോ ദുരുപയോഗമോ ആണ് അഴിമതി. അഴിമതിക്കടിമപ്പെടുമ്പോൾ ഒരു സമൂഹത്തിന് ധാർമികതയും നൈതികതയും നഷ്ടപ്പെടുന്നു.ഭയമോ നിയമവ്യവസ്തയോട് ബഹുമാനമോ ഇല്ലാത്ത സമുഹമായി അവർ പരിണമിക്കുന്നു.കൈക്കൂലി,സ്വജനപക്ഷപാതം,പൊതുസ്വത്തപഹരിക്കൽ,സ്വന്തം കാര്യലാഭത്തിനായി നിയമവ്യനസ്ഥയേയോ ഭരണക്രമത്തേയോ സ്വാധീനിക്കൽ,എന്നിങ്ങനെ വിവിധ രീതിയിലുളള അഴിമതികൾ ഉണ്ട്.
ലോകബാങ്കിന്റെ കണക്കുകൾ
ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം 1.6 ട്രില്യൺ ഡോളർ ലോകത്താകമാനം അഴിമതിയിലുടെ നഷ്ടപ്പെടുന്നു.വർഗ്ഗീയതയും ഭീകരവാദവും പോലെ അഴിമതി ഏറ്റവുമധികം ബാധിക്കുന്നതും സമുഹത്തിലെ ദരിദ്രവിഭാഗത്തെയാണ്.സമുഹത്തിൽ സ്വാധീനശക്തിയുളളവർ അഴിമതിയിലൂടെ നേട്ടം കൊയ്യുമ്പോൾ അവശ വിഭാഗം അവസരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട് കൂടുതൽ അശക്തരാകുന്നു.

അഴിമതിയ്ക്കെതിരെ ഇന്ത്യ

ഇന്ത്യയിൽ അഴിമതിക്കെതിരെ ഫലപ്രദമായ പരിഹാരം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടായ്മയാണ് അഴിമതിയ്ക്കെതിരെ ഇന്ത്യ അഥവാ ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ (India against corruption:IAC). ഇതിനായി ജന ലോക്പാൽ ബിൽ നിയമമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഉദ്യോഗസ്ഥർ, മതനേതാക്കൾ, വിവരാവകാശപ്രവർത്തകർ, സാമൂഹ്യപരിഷ്കർത്താക്കൾ തുടങ്ങി സമൂഹത്തിലെ വിവിധതുറയിലുള്ളവർ ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്നു.

തന്ത്ര രൂപാന്തരം

അഴിമതിയ്ക്കെതിരെ ഇന്ത്യ മുന്നേറ്റത്തിലെ നേതാക്കൾ, ഹോങ്കോങ്ങിലെ ഇന്റിപെന്റന്റ് കമ്മീഷൻ എഗൈൻസ്റ്റ് കറപ്ഷനിൽനിന്നും ആശയം ഉൾക്കൊണ്ടാണ് ജന ലോക്പാൽ ബിൽ കരട്‌ രൂപകൽപന ചെയ്തത്. .എല്ലാ ഭരണ കർത്താക്കൾക്കും രാഷ്ട്രീയക്കാർക്കും എതിരെ ഉള്ള അഴിമതി ആരോപണങ്ങൾ ശക്തമായും കാര്യക്ഷമമായും അന്വേഷിക്കുന്നതിന്, രാഷ്ട്രീയ സ്വാതന്ത്ര്യത്തോടെ കേന്ദ്രത്തിൽ ലോക്പാലും, സംസ്ഥാനങ്ങളിൽ ലോകയുക്തയും ജന ലോക്പാൽ വിഭാവനം ചെയ്യുന്നു. സമയ ബന്ധിതമായി, വേഗത്തിലുള്ള അന്വേഷണവും സങ്കടപരിഹാരവും ഇത് ഉറപ്പു നൽകുന്നു .

ഹരിയാന സംസ്ഥാന വനംവകുപ്പിലെ ക്രമക്കേടുകൾ, സഞ്ജീവ് ചതുർവേദി എന്ന വനം വകുപ്പ് ഉദ്യോഗസ്ഥനെ ശല്യപ്പെടുത്തിയത് എന്നിവയെക്കുറിച്ചുള്ള ഒരു തുറന്ന കത്ത് 2011 മാർച്ചിൽ, പ്രധാനമന്ത്രി മൻമോഹൻസിംഗിനും ഹരിയാന മുഖ്യമന്ത്രി ഭുപീന്ദേർ സിംഗ് ഹൂഡ എന്നിവർക്ക് സംഘടന അയച്ചു .

ജന ലോക്പാൽ ബിൽ നിയമമാക്കണമെന്നു ഗവന്മേന്റിനെ നിർബന്ധിപ്പിക്കണമെന്നു മാധ്യമങ്ങളിലൂടെ 2011 ഏപ്രിലിൽ അണ്ണാ ഹസാരെ രാഷ്ട്രത്തോടായി ആഹ്വാനം നടത്തി.

ഹസാരയുടെ അനിശ്ചിതകാല നിരാഹാരസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയൊട്ടാകെ നഗരങ്ങിലും ഗ്രാമങ്ങളിലും ജനങ്ങൾ അണിനിരന്നു. സമരത്തിനു അനുഭാവം പ്രഖ്യാപിച്ച് ആയിരങ്ങൾ 2011 ഏപ്രിൽ അഞ്ചിന് വീടുകളിലും ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ഒത്തുകൂടി. ഈ സംഭവം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ജനമുന്നേറ്റമായി. ജന ലോക്പാൽ നിയമമാക്കാൻ ഒരു സമിതിയെ രൂപീകരിക്കാമെന്ന ഗവന്മേന്റിന്റെ ഉറപ്പിന്മേൽ 2011 ഏപ്രിൽ ഒൻപതിന് ഹസാരെ നിരാഹാരം അവസാനിപ്പിച്ചു. അഴിമതി വിരുദ്ധ സമരത്തിനുള്ള ഒരു പ്രതിജ്ഞയായി ഈ ജനമുന്നേറ്റത്തെ ജനങ്ങൾ ഉൾക്കൊണ്ടിരിക്കുകയാണ്.

അഴിമതിക്കെതിരെ വോട്ട് ബാങ്ക്

ജന ലോക്പാൽ ബിൽ പാസാക്കാത്ത പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന തീരുമാനം ഏടുത്ത് ഇന്ത്യക്ക് വോട്ട് എന്ന പ്രസ്ഥാനം രൂപീകരിക്കുവാനുള്ള ഒരു വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്.

രാഷ്ട്രീയ പിന്തുണ

ജന ലോക്പാൽ ബില്ലിന് പിന്തുണയുമായി പല രാഷ്ട്രീയ സംഘടനകളും രംഗത്തുണ്ട് . പ്രധാന മന്ത്രി, പാർലമെന്റ് അംഗങ്ങൾ, മുഖ്യമന്ത്രിമാർ എന്നിവർ ബില്ലിന്റെ പരിധിയിൽ വേണമെന്ന് ഭാരതീയ ജനതാ പാർട്ടി നിഷ്ക്കർഷിക്കുന്നു. ഇടതു മുന്നണിയിലെ സുധാകർ റെഡ്ഡി, എ.ബി. ബർദൻ, അബനി റോയി എന്നിവരും, ജെ.ഡി. എസ്സിലെ എച്ച്.ഡി. ദേവഗൗഡ, തെലുങ്ക് ദേശം പാർട്ടിയിലെ മൈസോറ റെഡ്ഡി , ആർ.എൽ ഡിയിലെ ജയന്ത് ചൌധരി എന്നിവർ സംയുക്തമായി ഒരു അനുകൂല പ്രസ്താവനയിൽ ഒപ്പ് വച്ചിട്ടുണ്ട്.

വിസിൽബ്ലോവർ

ഒരു സർക്കാർവകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് അധികാരികൾക്ക് വിവരം നല്കുന്ന ആളെയാണ് വിസിൽ ബ്ലോവർ എന്നുവിശേഷിപ്പിക്കുന്നത് (whistle-blower or whistle blower). നിയമവിരുദ്ധ പ്രവർത്തനങ്ങൾ പലതാകാം; ഉദാഹരണത്തിന് നിലവിലുള്ള നിയമത്തിന്റെയോ ചട്ടത്തിന്റെയോ ലംഘനം, വഞ്ചന, സുരക്ഷാ – ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയ പൊതുതാല്പര്യത്തിന് ഭീഷണിയായ പ്രവർത്തികൾ, അഴിമതി, രാഷ്ട്രീയാഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ ഇവയിൽ ചിലതാണ്. വിസിൽബ്ലോവർമാരായി പ്രവർത്തിക്കുന്നവർ അവരുടെ ആരോപണങ്ങൾ ആഭ്യന്തരമായി – അവരുടെ സ്ഥാപനത്തിലെ മറ്റുള്ളവരോടോ, പരസ്യമായി – നീതിന്യായ സംവിധാനങ്ങൾക്കു മുൻപാകെയോ, മാദ്ധ്യമങ്ങൾക്കുമുൻപാകെയോ, ഇത്തരം വിഷയങ്ങളേറ്റെടുക്കുന്ന സംഘടനകൾക്കുമുൻപാകെയോ വെളിപ്പെടുത്തുകയാണ് പതിവ്.

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കേരളം

കേരള സർക്കാറിന്റെ കീഴിൽ പൊതുജന സേവകരുടെ അഴിമതിയും ക്രമക്കേടുകളും കണ്ടുപിടിക്കുന്നതിനും തടയുന്നതിനും കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിനും വേണ്ടി വിജിലൻസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് വിജിലൻസ് & ആന്റി കറപ്ഷ്ൻ ബ്യൂറോ. തിരുവനന്തപുരം പി.എം.ജി ജംഗ്‌ഷനു സമീപമാണ് വിജിലൻസ് & ആന്റി കറപ്ഷ്ൻ ബ്യൂറോയുടെ ആസ്ഥാനമായ വിജിലൻസ് ഡയറക്റ്ററേറ്റ് സ്ഥിതി ചെയ്യുന്നത്. 1964-ലാണ് ഇത് പ്രത്യേക വകുപ്പായി രൂപീകരിച്ചത്.

കേരള സർക്കാർ ജീവനക്കാരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരുടെയും പേരിലുള്ള താഴെപറയുന്ന തരത്തിലുള്ള ആരോപണങ്ങളെ കുറിച്ചുള്ള കേസുകളുടെയും അന്വേഷണങ്ങളാണ് ബ്യുറോ നടത്തുന്നത്.

അഴിമതി നിരോധന നിയമത്തിൽ പ്രതിപാദിക്കുന്ന പൊതുപ്രവർത്തകരുടെ കുറ്റകരമായ നടപടിദൂഷ്യം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡോക്ടർ ജോൺ ബ്രിട്ടാസ് എം പി യുടെ മാതാവിന്റെ നിര്യാണത്തിൽ കൈരളിടിവി യുഎസ് എ പ്രവർത്തകരുടെ ആദരാജ്ഞലികൾ

ന്യൂയോർക്: രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95 ) കണ്ണൂർ പുലിക്കുരുമ്പ നിര്യാണത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവി യുഎസ് എ യുടെ പ്രവർത്തകരുടെ...

ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു..

രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ. മക്കൾ...

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 20 | തിങ്കൾ

◾ദേവികുളം മണ്ഡലത്തിലെ സിപിഎം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ തെറ്റായ വിവരങ്ങളും വ്യാജരേഖകളും ഹാജരാക്കിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നു ഹൈക്കോടതി....

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മില്ലി ഫിലിപ്പ്  റീജണൽ കോഓർഡിനേറ്റർ.

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി  മില്ലി ഫിലിപ്പ്   , റീജണൽ സെക്രട്ടറി  മഞ്ജു ബിനീഷ്, കൾച്ചറൽ കോർഡിനേറ്റർ  അമിത പ്രവീൺ,   കമ്മിറ്റി മെംബേഴ്‌സ് ആയി...
WP2Social Auto Publish Powered By : XYZScripts.com
error: