എനിക്ക് വളരെ പ്രിയപ്പെട്ട ശ്രീ രാജു ശങ്കരത്തിൽ ആരംഭിക്കുന്ന മലയാളി മനസ് എന്ന ഓൺലൈൻ പത്രത്തിനു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. സാഹിത്യത്തിലും പത്ര പ്രവർത്തനങ്ങളിലും സാമൂഹ്യജീവിതത്തിലും കാരുണ്യ പ്രവർത്തനങ്ങളിലും മറ്റു അനേക പൊതുപ്രവർത്തനങ്ങളിലും സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ രാജുവിന്റെ ഉദ്യമം പ്രശംസനീയമാണ് . ഫിലാഡൽഫിയായിലെ അനേകം പ്രശസ്തരായ മലയാളികളുടെ കൂട്ടത്തിലാണു ശ്രീ രാജു എന്നതു സ്മരണീയമാണ് . പല പൊതു വേദികളിലും അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട് .
മലയാളി മനസിനു അമേരിക്കയിൽ മാത്രമല്ല ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനസിൽ ഉതകുന്ന സ്വീകാരം ലഭിക്കുമെന്നു നിസ്സംശയം പറയാം. കാരണം മലയാളികൾ ഏത് നല്ല പ്രസ്ഥാനങ്ങളെയും പ്രോൽസാഹിപ്പിക്കുന്ന സഹ്രുദയരാണ് .
ഈ പത്രം അനേർകർക്ക് സ്വാഗതാർഹമായ വാർത്തകൾ പങ്കിടുവാനും പ്രത്യേകാൽ ഫിലാഡൽഫിയായിലെ മലയാളികളുടെ ജീവിത ശകലങ്ങളുടെ പ്രതിഫലനവും ശക്തമായ് ജിഹ്വയും ആയിത്തീരട്ടെയെന്നു ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം, ശ്രീ രാജുവിനു അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ സമർപ്പിക്കുകയും ചെയ്യുന്നു
സസ്നേഹം, ഫാദർ എം. കെ. കുറിയാക്കോസ്