17.1 C
New York
Tuesday, September 21, 2021
Home Special അധ്യാപകദിനം സെപ്റ്റംബർ 5 (ലേഖനം)

അധ്യാപകദിനം സെപ്റ്റംബർ 5 (ലേഖനം)

✍തയ്യാറാക്കിയത്: ഷീജ ഡേവിഡ്

ഗുരവേ നമഃ….
ഗുരു — ആചാര്യൻ, ശ്രേഷ്ഠൻ,

അറിവാകുന്ന മഹാസമുദ്രത്തിന്റെ മറുകര കടന്നവൻ, പണ്ഡിതൻ, പഠിപ്പിക്കുന്നവൻ, അധ്യാപകൻ എന്നൊക്കെ അർത്ഥം. എല്ലാ, തൊഴിലിനും
മാന്യതയുണ്ട്. എന്നാൽ മറ്റെല്ലാ തൊ ഴിലുകളെയും അപേക്ഷിച്ച് സമൂഹം
അധ്യാപകന് ശ്രേഷ്ഠമായ ഒരു സ്ഥാനം കൽപിച്ചു നൽകിയിട്ടുണ്ട്. കാരണം ഓരോ കുട്ടിയേയും നന്മയിലേയ്ക്ക് നയിക്കുന്ന ചാലകമാണ് അധ്യാപകൻ എന്ന സങ്കൽപം നമ്മിൽ രൂഡമൂലമായിരിക്കുന്നു.

അജ്ഞതയാകുന്ന അന്ധകാരത്തിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്ക് കൈപിടിച്ചു നടത്തുന്ന വഴികാട്ടി. അക്ഷരവെളിച്ചം പകർന്നു നൽകുന്നവർ.ലോകത്തിന്റെ വെളിച്ചം.കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ സാരമായ പങ്ക് വഹിക്കുന്നവർ.

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്.1888 സെപ്റ്റംബർ 5 ന് തമിഴ് നാട്ടിലെ തിരുത്തണി ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് അദ്ദേഹംജനിച്ചത്. കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് അദ്ദേഹം ഉപജീവനം നടത്തിയത്. ക്രമേണ കുട്ടികൾക്ക് ഏറ്റവും പ്രീയങ്കരനായ അധ്യാപകനായി അദ്ദേഹം മാറി.

കൽക്കത്തയിലേയ്ക്ക് സ്ഥലം മാറിപ്പോയപ്പോൾ അദ്ദേഹം കയറിയ കുതിരവണ്ടി റെയിൽവേ സ്റ്റേഷൻ വരെ വലിച്ചത് അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.രാഷ്ട്രപതിയായി ചുമതലയേറ്റ ഉടൻ തന്റെ ശമ്പളം പതിനായിരത്തിൽ നിന്നും രണ്ടായിരം രൂപയായി അദ്ദേഹം വെട്ടി
ക്കുറച്ചു,ആഴ്ചയിൽ രണ്ടു ദിവസം പൊതുജന സമ്പർക്കത്തിനായി മാറ്റി വെച്ചു. വെള്ളവസ്ത്രവും തലപ്പാവും എപ്പോഴും ധരിച്ചിരുന്നു.

തന്റെ ജന്മദിനം ആഘോഷിക്കാൻ അനുവാദം ചോദിച്ചു വന്ന ശിഷ്യന്മാരോട് ഒരു വ്യക്തിയുടെ ജന്മദിനം ആചരിക്കുന്നത് അനുചിതമാണെന്നും ആ ദിനം അധ്യാപകദിനമായി ആചരിച്ചാൽ ഉചിതമാകുമെന്നും അദ്ദേഹംനിർദ്ദേശിച്ചു. അങ്ങനെയാണ് സെപ്റ്റംബർ 5 അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്.

കാലങ്ങൾക്കു മുൻപ് ആരാകണം എന്ന് കുട്ടിയോട് ചോദിച്ചാൽ ടീച്ചർ ആകണമെന്ന് ഒട്ടും ആലോചിക്കാതെ മറുപടി പറയുമായിരുന്നു അത്രത്തോളം ടീച്ചർ കുട്ടിയെ സ്വാധീനിച്ചിരുന്നു. കുട്ടികൾക്ക് മാതൃകയായിരുന്നു അധ്യാപകർ. ഒരു അധ്യാപകൻ എങ്ങനെ ആയിരിക്കണമെന്ന് കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൃത്യനിഷ്ഠ, അച്ചടക്കം, സത്യസന്ധത, മാനുഷികത, അർപ്പണബോധം, കഠിനാധ്വാനം, ആത്മവിശ്വാസം, വിനയം തുടങ്ങിയ എല്ലാ നല്ല ഗുണങ്ങളും ഉണ്ടായിരിക്കണം. വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം, കുട്ടികൾക്ക് മാതൃകയായിരിക്കണം. കുട്ടികളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കണം. ക്ഷമയാണ് ഏറ്റവുംവലിയ ആയുധം.

ഒരു കുട്ടിയെ ആരാക്കിത്തീർക്കാനും ഒരു നല്ല അധ്യാപകനു കഴിയും, ഡോക്ടർ എഞ്ചിനീയർ , അഭിഭാഷകൻ, അധ്യാപകൻ…..അതുപോലെ തന്നെ ഒരു കുട്ടിയെ നന്നാക്കാനും നശിപ്പിക്കാനും കഴിയും. കള്ളനാക്കാനും കൊള്ളക്കാരനാക്കാനും കഴിയും. കാരണം കുട്ടികൾ മൂന്നു വയസ്സ് മുതൽ ഏതെങ്കിലും ഒരു അധ്യാപകന്റെ മുമ്പിൽ ഇരുന്നു കൊടുക്കുകയാണ്. അധ്യാപനം ഒരു കലയാണ്. ഒരു നല്ല അഭിനേതാവ് കൂടിയാണ് അധ്യാപകൻ. എന്നാൽ പല തരത്തിലുള്ള അധ്യാപകർ നമുക്കു ചുറ്റുമുണ്ട്. ഓടിയണച്ചു താമസിച്ചു സ്കൂളിൽ എത്തുന്നവർ, മുൻകൂട്ടി പാഠക്കുറിപ്പ് തയ്യാറാക്കാതെവന്നപാടേ പുസ്തകം തുറന്നുവെച്ചു പഠിപ്പിക്കുന്നവർ, നന്നായി പഠിപ്പിക്കാൻ സാധിക്കാത്തവർ, ക്ലാസ്സ്‌ ഒഴിവാക്കി രാഷ്ട്രീയ, സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നവർ,…എന്നാൽ കുട്ടികളുടെ ഏതു സംശയവും തീർത്തുകൊടുത്തു വളരെ ഭംഗിയായി പഠിപ്പിക്കുന്ന, അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന, മക്കളെപ്പോലെ സ്നേഹിക്കുന്ന, അവരുടെ വളർച്ചയിൽ അഭിമാനം കൊള്ളുന്ന ധാരാളം അധ്യാപകർ നമുക്കുണ്ട്. അവർ നമ്മുടെ അഭിമാനമാണ്. അധ്യാപനം മാത്രമല്ല അവരുടെ ജോലി. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടതും ഒരു നല്ല അധ്യാപകന്റെ ജോലിയാണ്.

കുട്ടിയുടെ സമഗ്രവികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എല്ലാ കുട്ടികകൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസമാണ് നാം വിഭാവനം ചെയ്തിട്ടുള്ളത്. സ്വന്തം വിഷയത്തോടൊപ്പം മറ്റു വിഷയങ്ങളും ഉൾക്കൊള്ളിച്ചു പഠിപ്പിക്കുവാൻ ജ്ഞാനിയായ അധ്യാപകനു കഴിയും. ഏറ്റവും മികച്ച അധ്യാപകർക്കുള്ള അവാർഡുകളും അധ്യാപകദിനത്തിൽ നൽകി വരുന്നു. എന്നാൽ ചിലപ്പോഴെങ്കിലും അർഹിക്കുന്ന കരങ്ങളിലാണോ അവ എത്തിപ്പെടുന്നത് എന്ന് സംശയിച്ചു പോകും. അറിവിന്റെ വിപ്ലവമാണ് ഇപ്പോൾ നടക്കുന്നത്. അറിവ് നേടുന്നതിനു അധ്യാപകർ ആവശ്യമില്ല. അറിവുകൾ ഓരോ കുട്ടിയുടെയും വിരൽത്തുമ്പിലുണ്ട്.

«ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്»
എന്നാണല്ലോ പ്രമാണം. ഇന്ന് അധ്യാകനു പിഴച്ചാൽ കുട്ടി അത് നിമിഷം കൊണ്ട് തിരുത്തിക്കൊടുക്കും.ഇന്നത്തെ കുട്ടി പിറന്നുവീഴുന്നതു തന്നെ ഡിജിറ്റൽ ലോകത്തേയ്ക്കാണ്. ഏതു ചോദ്യത്തിനും ഉത്തരം തരുന്ന യന്ത്രം വരുന്നുവെന്നു കേട്ടു. നല്ലത്. എന്നാൽ കുട്ടിയെ അറിഞ്ഞ് അവനെ സ്നേഹിക്കുവാൻ അധ്യാപകനു മാത്രമേ കഴിയൂ. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദയനീയമായ ഒരു മറുവശം ഈ അധ്യാപകദിനത്തിൽ ചിന്തിക്കുന്നത് നന്നായിരിക്കും . വളരെ സൂഷ്മമായി പരിശോധിച്ചാൽ മലയാള ഭാഷയിൽ അക്ഷരത്തെറ്റ് വരുത്തുന്ന എത്രയോ കുട്ടികളെ കണ്ടെത്താൻ കഴിയും.കാരണങ്ങൾ പലതാണെങ്കിലും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സാധൂകരിക്കുന്നതല്ല ഇത്‌.

അധികമാർക്കും അറിയാൻ കഴിയാത്ത ഒരു വിഭാഗം അധ്യാപകർ കൂടി നമുക്കിടയിലുണ്ട്. ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകർ. തുച്ഛമായ ശമ്പളത്തിൽ വിവിധ തലങ്ങളിലുള്ള കുട്ടികളെ ഒരുമിച്ചിരുത്തി അക്ഷര വെളിച്ചം പകരുന്നവർ. വനാന്തർഭാഗത്തെ ഊരുകളിലെ കുട്ടികൾക്കായി കൈ മെയ് മറന്നു അധ്വാനിക്കുന്നവർ. അക്ഷരമറിയാത്ത കുട്ടികളൊന്നും അവിടെയില്ല. ഹിംസ്രജന്തുക്കളുള്ള ഉൾവനങ്ങളിലൂടെ കിലോമീറ്ററുകളോളം നടന്നു സെന്ററുകളിൽ എത്തുന്നവർ. മൾട്ടി ഗ്രേഡ് ലേണിംഗ്സെ ന്ററുകളിലെ അധ്യാപകർ. ഈ അധ്യാപകദിനം അവരുടേത് കൂടിയാകട്ടെ.

ഗുരുശിഷ്യ ബന്ധത്തിൽ ഏറെ വിള്ളൽ വീണുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അധ്യാപക ദിനാ ചരണത്തിന് ഏറെ പ്രസക്തിയുണ്ട്.
ടോട്ടോചാൻ എന്ന ജാപ്പനീസ് കഥയിലെ വികൃതി പെൺകുട്ടി ടോട്ടോ ചാനെ മാറ്റിയെടുത്ത കേബായാമി മാസ്റ്റർ,കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് അന്ധതയെ തോൽപ്പിച്ച ഹെലൻ കെല്ലറുടെ അധ്യാപിക ആനിസള്ളിവൻ -ഇവരൊക്കെ നമ്മുടെ പ്രചോദനങ്ങളാണ്.

«ഈശ്വരനും ഗുരുവും എന്റെ മുൻപിൽ വന്നു കഴിഞ്ഞാൽ ഞാനാദ്യം ഗുരുവിനെ നമസ്കരിക്കും, എന്താണെന്നോ,ഈശ്വരനെ കാണാനുള്ള ശക്തി എനിക്കു പ്രധാനം ചെയ്തത് ഗുരുവാണ് »……
ഭക്തകവി സൂർദാസ്.

എല്ലാ അധ്യാപകസഹോദരങ്ങൾക്കും മലയാളിമനസ്സിന്റെ അധ്യാപകദിനാശംസകൾ

✍തയ്യാറാക്കിയത്: ഷീജ ഡേവിഡ്

COMMENTS

2 COMMENTS

  1. എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപകദിനാശംസകൾ .
    അദ്ധ്യാപകദിനത്തിന്റെ ചരിത്രം വ്യക്തമായ് അവതരിപ്പിച്ച ഷീജേ ഡേവിഡിന് നന്ദി

  2. നമ്മുടെ ജീവിതത്തിന്ഗു മാർഗ്ഗദർശനം തരുന്ന ഗുരുവിൻ്റെ മഹത്ത്വത്തെ പറ്റി എഴുതിയ ലേഖനം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ!

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“കൂട്ട്കെട്ടിൽ നിന്ന് പാട്ടെഴുത്തിലേക്ക്….” സുനർജി വെട്ടയ്ക്കൽ

ഏതൊരു വ്യക്തിയിലും ഒരു സവിശേഷ കഴിവ് സ്വയം തിരിച്ചറിയപ്പെടാതെ ഉണ്ടാകും!!……ആ വിശേഷ കഴിവിനെ ചിലപ്പോഴെങ്കിലും കണ്ടെത്തുന്നതാകട്ടെ മറ്റ് ചിലരുമാകാം…. അതിന് നിമിത്തമാകുന്നത് ചില വ്യക്തികളുമായുള്ള പരിചയപ്പെടലുമാകാം……ഈ അനുഭവങ്ങൾ പറയുന്നത് ചേർത്തല വെട്ടയ്ക്കൽ സ്വദേശിയായ...

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...
WP2Social Auto Publish Powered By : XYZScripts.com
error: