17.1 C
New York
Monday, September 20, 2021
Home Special അദ്ധ്യാപകദിനം - (ബൈജു തെക്കുംപുറത്ത്)

അദ്ധ്യാപകദിനം – (ബൈജു തെക്കുംപുറത്ത്)

✍ബൈജു തെക്കുംപുറത്ത്

“ലോകമേ തറവാട്,തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍
ത്യഗമെന്നതേ നേട്ടം, താഴ്മതാൻ അഭ്യുന്നതി,
യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ “

                 - വള്ളത്തോൾ 

എന്റെ ഗുരുനാഥൻ എന്ന കവിതയിലെ വരികൾ..
എട്ടാംതരത്തിലെ മലയാള പാഠപുസ്തകത്തിൽ നാം പഠിച്ചതാണ്..

ക്രിസ്തുദേവൻ്റ പരിത്യാഗശീലവും, സാക്ഷാൽകൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും, ബുദ്ധന്റെ അഹിംസയും, ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍ സ്ഥൈര്യവും ഒരാളില്‍‍ച്ചേര്‍‍ ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍‍, ഭവാന്‍മാരെന്‍ ഗുരുവിന്‍‍ നികടത്തില്‍‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍.

സ്നേഹത്തിൻ്റേയും ത്യാഗത്തിൻ്റേയും താഴ്മയുടേയും അറിവിൻ്റേയും നിറകുടമായ ഗാന്ധിജിയെന്ന ഗുരുനാഥനെക്കുറിച്ചുള്ള വരികൾ..

ആദ്യാക്ഷരം പകർന്നുതന്ന ഗുരുനാഥൻ മുതൽ അക്ഷരങ്ങളുടെ വെളിച്ചത്തിലേക്ക് നമ്മെ നയിച്ചവരെയെല്ലാം ഓർക്കുവാനും ആദരിക്കുവാനുമായി ഒരു ദിനം.. ഇന്ന്…ദേശീയ അദ്ധ്യാപകദിനം.

1961 മുതൽ നമ്മുടെ രാജ്യം അദ്ധ്യാപകദിനം ആചരിച്ചുവരുന്നു.
പ്രഗത്ഭനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ്റെ (സെപ്റ്റംബർ 5, 1888 – ഏപ്രിൽ 17, 1975) ജന്മദിനമാണ് അദ്ധ്യാപകദിനമായി നാം ആചരിച്ചുവരുന്നത്.

ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഡോ. എസ്. രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിലെ പ്രഗത്ഭനും പ്രതിഭാധനനുമായ ചിന്തകനായി വിശേഷിപ്പിക്കപ്പെടുന്നു.

ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി എഴുതിയ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യം വെളിവാക്കുന്നു. വിജ്ഞാനമേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ആദരപൂർവ്വം അദ്ദേഹത്തിൻ്റെ ജന്മദിനം ഭാരതം അദ്ധ്യാപകദിനമായി ആചരിക്കുന്നു.

എല്ലാ നേട്ടങ്ങളും കൈവരിച്ചിട്ടും ജീവിതത്തിലുടനീളം ആ മഹത് വ്യക്തിത്വം അദ്ധ്യാപകനായി തുടർന്നു എന്നതും അദ്ധ്യാപനത്തിൻ്റെ മഹത്വം എക്കാലവും അനുസ്മരിപ്പിക്കുന്നു.

നമ്മൾ ഒരുമിച്ചു കാണുന്നതും സ്നേഹ സൗഹൃദങ്ങൾ പങ്കുവെക്കുന്നതും ആശംസകൾ നേരുന്നതും പുതിയ അറിവുകൾ നേടുന്നതുമെല്ലാം അക്ഷരങ്ങളിലൂടെ തന്നെ.

വെളിച്ചവും വഴിവിളക്കുമായ നമ്മുടെ ഗുരുനാഥന്മാരെ ആദരവോടെ ഓർക്കാം.

” ഗുരുചരണങ്ങൾ
വണങ്ങിടുമ്പോൾ
ശോഭിക്കുമിരുളിൽ
വെളിച്ചമായ് നീ..”

ഇരുളിനെ മായ്ക്കുന്ന വെളിച്ചമായിരിക്കുവാൻ നമുക്കാവട്ടെ..
സ്നേഹത്തോടെ അദ്ധ്യാപകദിന ആശംസകൾ നേരുന്നു

✍ബൈജു തെക്കുംപുറത്ത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: