17.1 C
New York
Saturday, January 22, 2022
Home Special അച്ഛനെയാണെനിക്കിഷ്ടം❤(ഓർമ്മക്കുറിപ്പ് )

അച്ഛനെയാണെനിക്കിഷ്ടം❤(ഓർമ്മക്കുറിപ്പ് )

✍ലൗലി ബാബു തെക്കേത്തല

അച്ഛൻ മരിച്ചിട്ടിപ്പോൾ ഏഴു വർഷം കഴിഞ്ഞിരിക്കുന്നു….
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പാലാഴി ആയിരുന്നു അച്ഛനെന്ന്‌ അറിയാമായിരുന്നു…

എന്നാലും ബാബു ഗൾഫിൽ ആയിരുന്ന സമയം ഞങ്ങളുടെ പുതിയ വീട്ടിൽ ഞാനും bretlyum സെർവന്റ്റും കൂടി താമസിച്ച കാലത്താണ് അച്ഛന്റെ സ്നേഹവും കരുതലും ശരിക്കും മനസ്സിലാക്കിയത്…
.അപ്പോഴൊക്കെ അച്ഛൻ ഇടയ്കിടക്കു എന്റെ വീട്ടിൽ വരുമായിരുന്നു…

62 മത്തെ വയസ്സിൽ വിട പറയുമ്പോൾ ആരോടും പരിഭവം ഇല്ലാതെ…….

B. Sc നഴ്സിംഗ് പഠിച്ചിട്ടും നഴ്സിംഗ് ഇഷ്ടമില്ലാത്ത ജോലിക്ക് പോവാത്ത മകളെ കാണുമ്പോൾ അമ്മയെ പോലെ കുത്തി നോവിക്കുമായിരുന്നില്ല അച്ഛൻ. നിന്റെ ജീവിതം സുഖവും സന്തോഷവും സമാധാനവും ആയിട്ടിരിക്കുക അത്രയേ അച്ഛൻ എന്നെ പറ്റി കരുതിയിട്ടുള്ളു… എന്ന് എന്നോട് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

മുത്തശ്ശിക്ക് 40 മത്തെ വയസ്സിൽ ഉണ്ടായ 14 മത്തെ മകൻ .. ഇടയ്ക്കു 10 പേർ മരിച്ചിട്ടാണ് അച്ഛൻ ജനിച്ചത്.. ഇവൻ “അനുഗ്രഹിക്കപ്പെട്ടവൻ” എന്ന് ആരോ മുത്തശ്ശനോട് പ്രവചിച്ചിരുന്നു പോലും.

1950കളിലെ ഒരു സെപ്റ്റംബർ മാസത്തിൽ ആയില്യം നക്ഷത്രത്തിൽ ജനനം.

ചെറുപ്പത്തിൽ നന്നേ കുസൃതി… പിന്നെ
വളർന്നപ്പോൾ ധൂർത്തൻ…

ധൂർത്തനായതുകൊണ്ട് ഇളയ മകനെങ്കിലും തറവാട് അവകാശമായി കൊടുക്കാത്തതിന് അമ്മയോടൊപ്പം ഒരു വയസ്സുള്ള എന്നെയുമെടുത്തു തറവാട് വിട്ടിറങ്ങിയ ഹീറോ.

രണ്ടാമത്തെയും പെൺകുട്ടി ആയപ്പോൾ ഇനിയും ജീവിതത്തിൽ ശ്രദ്ധിക്കണം എന്ന് കരുതി അദ്ധ്വാനത്തിലൂടെ സ്വത്തും സമ്പത്തും നേടിയെടുത്തവൻ ….

ഒരു തൃശൂർക്കാരന്റെ കച്ചവട തന്ത്രങ്ങൾ സ്വായത്തമാക്കിയ മിടു മിടുക്കൻ…

കുട്ടികളെ ഏറെ സ്നേഹിച്ചിരുന്നതു കൊണ്ട് ഒരു സ്കൂൾ തുടങ്ങാനുള്ള കുട്ടികൾ വീട്ടിൽ വേണം എന്ന് കരുതി അഞ്ച് മക്കൾക്ക് ജന്മം കൊടുത്തവൻ

അഞ്ച് മക്കളെ നന്നായി വളർത്തുവാൻ കേരളത്തിൽ മുഴുവൻ യാത്ര ചെയ്തു ബിസിനസ് പിടിച്ചവൻ.

മുമ്പിൽ വന്നു ഒരാൾ കൈ നീട്ടുന്നത് അയാളുടെ ദൈന്യത കൊണ്ട് ആണെന്ന് തിരിച്ചറിഞ്ഞു സഹായിക്കാൻ സന്മനസ്സ് കാട്ടിയിരുന്നവൻ

അച്ഛൻ ഒന്നും തുറന്നു പറയാതെ നോവുകളെല്ലാം ഉള്ളിലൊതുക്കി ഒരു മെഴുകുതിരി പോലെ എല്ലാവർക്കും വേണ്ടി ഉരുകി തീർന്നുവെന്ന് പറയാം…

ആരോടും ഒന്നും നിർബന്ധിച്ചു ചെയ്യിക്കാതെ എല്ലായ്‌പോഴും ചിരിക്കുകയും ചിരിപ്പിക്കുകയും മാത്രം ചെയ്തു കാര്യങ്ങൾ നടത്തുന്ന ശൈലി എനിക്ക് ഇഷ്ടമായിരുന്നു ..

ഞാൻ ഫീസ് അടക്കാനോ മറ്റോ പൈസ ചോദിച്ചാൽ നൂറു ചോദിച്ചാൽ 200 തരുന്ന അച്ഛൻ.

.. Pre degree പരീക്ഷക്കു തോൽക്കും എന്ന് പറഞ്ഞു പരീക്ഷ യ്ക്കു പോവാൻ മടിച്ചു നിന്ന എന്നോട് തോറ്റാലും ആകാശം ഇടിഞ്ഞു വീഴാൻ പോകുന്നില്ല…പോയി ധൈര്യമായിട്ട് എഴുതിക്കോളൂ എന്ന് പറഞ്ഞു വിട്ടു.. ഒടുവിൽ 60% മാർക്കോടെ ഞാൻ പാസ്സായപ്പോൾ അതെനിക്കറിയാം നീ ജയിക്കും എന്ന് പറഞ്ഞ എന്റെ അച്ഛൻ..

ഞാനും അച്ഛനും തമ്മിൽ മിക്കവാറും വഴക്ക് കൂടുമായിരുന്നു.. അത്‌ എന്തിനായിരുന്നു….നിസ്സാര കാര്യങ്ങൾ മതി എനിക്ക് പിണങ്ങാനും ബഹളം വെക്കാനും … അവസാനം വഴക്ക് തീർക്കാൻ അച്ഛൻ തന്നെ ആയിരുന്നു ആദ്യം എന്നോട് സംസാരിയ്ക്കുക..ആഹാരം കഴിക്കാതെ പിണങ്ങി ഞാൻ കിടന്നാൽ തനിയ്ക്കും ആഹാരം വേണ്ട എന്നു പറയുന്ന അച്ഛൻ….

അവൾക്ക് പഴയ സീരിയൽ കഥാപാത്രം സാന്ദ്ര നെല്ലിക്കാടന്റെ
സ്വഭാവം എന്നു അമ്മ പറയുമ്പോൾ “അവളൊരു പാവമല്ലേ “എന്ന് പതിഞ്ഞ ശബ്ദത്തിൽ പറയുന്ന എന്റെ അച്ഛൻ…

ഞാൻ വയ്യാതെ കിടന്നാൽ അമ്മ തന്നെ എന്റെ അടുത്തുണ്ടാവുക… വയ്യാതെ ഞാൻ കിടക്കുമ്പോൾ മാത്രമേ അമ്മക്ക് എന്നോട് സ്നേഹം കാണിക്കാൻ പറ്റൂ എന്ന് അറിഞ്ഞായിരിക്കണം ഈശ്വരൻ എനിക്ക് ഇടയ്ക്കു ഇടയ്ക്ക് വയ്യാതാക്കിയിരുന്നത്..

ഒരു പൂമ്പാറ്റയെ പോലെ പാറി നടന്ന മകൾ കിടക്കുന്നത് കണ്ടില്ലേ എന്ന് പറയുന്ന അച്ഛന്റെ ശബ്ദം എനിക്കോർമ്മയുണ്ട്…

നിർണായക ഘട്ടങ്ങളിൽ അച്ഛൻ തന്ന ആത്മവിശ്വാസം കാരണം മാത്രമാണ് ഞാൻ പിടിച്ചു നിന്നിട്ടുള്ളത്……

ഒരിക്കലും നല്ല ഒരു മകൾ ആയിരുന്നില്ല ഞാൻ …. എന്നറിയാം.. എന്നാലും ഒരിക്കലും ആരെയും വിഷമിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്യാറുമില്ല…

പക്ഷേ എല്ലായ്‌പോഴും എന്റെ സന്തോഷങ്ങൾക്ക് മുൻ‌തൂക്കം കൊടുത്തപ്പോൾ “നഴ്‌സ് “എന്ന ത്യാഗ സ്വരൂപീണിയുടെ വേഷം എനിക്ക് ചേരാതെ വന്നു… എനിക്കിഷ്ടമില്ലാത്തതൊന്നും ചെയ്യാൻ അച്ഛൻ പറയില്ല എനിക്കറിയാം..

എന്നോട് എപ്പോഴും പറയാറില്ലേ നിന്റെ കാര്യം പുളിയിട്ട് വറ്റിച്ച മീൻകറി പോലെയെന്ന്…അതിന്റെ അർത്ഥം എന്താണ് എന്നെനിക്കിപ്പോഴുമറിയില്ല

അച്ഛനില്ലാത്ത ഏഴുവർഷങ്ങൾ ആരെ കാണാൻ ആണു നാട്ടിലേക്ക് വരുന്നത് എന്നു ഞാൻ ആലോചിക്കാറുണ്ട്… സത്യത്തിൽ അച്ഛന്റെ അഭാവം നികത്താൻ ആർക്കും കഴിയില്ല

എനിക്ക് വളരെ ഇഷ്ടമുള്ള

“ഇടയകന്യകേ പോവുക നീ
ഈയനന്തമാം ജീവിത വീഥിയിൽ
ഇടറാതെ, കാലിടറാതെ..

കണ്ണുകളാൽ ഉൾക്കണ്ണുകളാലേ
അന്വേഷിക്കൂ നീളേ…
കണ്ടെത്തും നീ മനുഷ്യപുത്രനെ
ഇന്നല്ലെങ്കിൽ നാളെ..

കൈയിലുയർത്തിയ കുരിശും കൊണ്ടേ
കാൽവരി നിൽപ്പൂ ദൂരെ..,
നിന്നാത്മാവിൽ ഉയിർത്തെണീക്കും
കണ്ണീരൊപ്പും നാഥൻ”…..

എന്ന പാട്ടു പാടി ഞങ്ങളെ ഉറക്കിയിരുന്ന
അച്ഛനെ യാണെനിക്കിഷ്ടം❤

✍ലൗലി ബാബു തെക്കേത്തല

COMMENTS

4 COMMENTS

  1. B.Sc (Nursing) പഠിച്ചിട്ട് ആ ജോലിക്കു പോകാതിരിക്കുന്ന മകളെ സഹിച്ചു!
    വല്ലാത്ത സഹനം തന്നെ!
    മനോരമ പത്രത്തിൽ പടം കണ്ടു. ഓർമ്മക്കുറിപ്പു് നന്നായിട്ടുണ്ട് –

  2. നഴ്സിംഗ് ചെയ്യാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്…. 😄.
    കമന്റ്‌ നു നന്ദി 🙏🙏

  3. Achane orupadu snehikkunna orupadu makkalkku vendiyakatte ee samarppanam 🙏🥰🥰well written dear👏👏💐💐💐💐💐

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: