17.1 C
New York
Thursday, December 2, 2021
Home Special അക്കിത്തം കഥാ(കവിതാ)വശേഷനായിട്ട് ഒരു വർഷം ….

അക്കിത്തം കഥാ(കവിതാ)വശേഷനായിട്ട് ഒരു വർഷം ….

✍അഫ്സൽ ബഷീർ തൃക്കോമല

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ലോകോത്തര ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകൻ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു അദ്ദേഹം 1946- മുതൽ മൂന്നു വര്ഷം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.അക്കിത്തം ചിത്രമെഴുതിയതും ആദ്യ കവിത കുറിച്ചതും ഹരിമംഗലം ക്ഷേത്രഭിത്തിയിലായിരുന്നന്നും കരിക്കട്ടയായിരുന്നു തൂലികയെന്നും അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുണ്ട് .

അദ്ദേഹത്തിന്റെ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം” എന്ന കൃതിയിൽ നിന്നാണ് “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന വരികൾ പിറവിയെടുത്തത്. അക്കാലത്തു വലിയ വിവാദങ്ങൾക്കു തിരികൊളുത്തിയ വരികളാണിത്. വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ അക്കിത്തം കേരള നവോത്ഥാനത്തിന്റെ മികച്ച വക്താവ് കൂടിയാണ്. ചെറുകഥകളും ലേഖനങ്ങളും നാടകവും വിവർത്തനങ്ങളുമടക്കം മലയാളത്തില് നിരവധി രചനകളുടെ സ്രഷ്ടാവായ അദ്ദേഹത്തിന് 2008-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2017 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

ഒരു കാലത്ത് നാസ്തികനും വിപ്ലവകാരിയുമായിരുന്ന അക്കിത്തം തർജമ ചെയ്ത “ശ്രീമഹാഭാഗവതം” ക്ഷേത്രങ്ങളിലിപ്പോൾ സപ്താഹഗ്രന്ഥമാണ്.
:‘‘ഭാഗവതം ഭക്‌തികാവ്യമല്ല. കാലമാണ് ഏറ്റവും വലിയ പ്രപഞ്ചസത്യം. അതാണ് ഈശ്വരൻ. ‘ഭൗതികവാദവും ആത്മീയവാദവും ഒന്നാണ് എന്ന തത്ത്വവും ഭാഗവതത്തിലുണ്ട്.അതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം .’

ആത്മകഥയെഴുതിക്കൂടേ എന്ന ചോദ്യത്തിന് ‘കവിതകൾ ഗദ്യത്തിലാക്കിയാൽ എന്റെ ജീവചരിത്രം കിട്ടും’ എന്നായിരുന്നു അക്കിത്തത്തിന്റെ മറുപടി.
അമേരിക്കയിൽ ചെന്ന് നാസ സന്ദർശിച്ചു തിരികെയെത്തിയ ശേഷം കവി പറഞ്ഞതു. ‘ആറ്റംബോംബും അണുബോംബുമുണ്ടാക്കി വച്ചിട്ടുണ്ടെങ്കിലും അവ പൊട്ടിക്കാതിരിക്കാൻ ആയിരക്കണക്കിനു പേരെ അവിടെ ശമ്പളം കൊടുത്ത് ഇരുത്തിയിട്ടുണ്ട്.”അല്പം ഹാസ്യത്തോടെയും വലിയ ചിന്തയോടും കൂടി പറഞ്ഞതാണദ്ദേഹം .

ഉൽകൃഷ്ടമായ മനുഷ്യസ്നേഹത്തിന്റെ കവിയാണ് അക്കിത്തം.ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനഃസാക്ഷിയുടെ പൂക്കൾ, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിൻ പൂക്കൾ, സഞ്ചാരികൾ, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവർണക്കിളികൾ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ബലിദർശനം, കുതിർന്ന മണ്ണ്, ധർമ സൂര്യൻ, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങൾ, കാക്കപ്പുള്ളികൾ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവർത്തനം (ലേഖനസമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.

അക്കിത്തം നമ്പൂതിരിയിലൂടെ ഈ വർഷത്തെ ജ്ഞാന പീഠം വീണ്ടും മലയാളത്തിന് ലഭിച്ചിരുന്നു. “തോക്കിനും വാളിനും വേണ്ടി
ചെലവിട്ടോരിരുമ്പുകൾ
ഉരുക്കി വാർത്തെടുക്കാവൂ
ബലമുള്ള കലപ്പകൾ’.എന്ന വരികളെഴുതാൻ അക്കിത്തത്തിനു മാത്രമേ കഴിയൂ .മാത്രമോ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ സി. രാധാകൃഷ്ണന്റെ ‘പുഴ മുതൽ പുഴ വരെ’ എന്ന നോവലിൽ 29, 30 അധ്യായങ്ങളിൽ അക്കിത്തം, അക്കിത്തമായിട്ടുതന്നെ കഥാപാത്രമായെത്തുന്നുണ്ട് .അതൊക്കെ അപൂർവമായി മാത്രം സാഹിത്യത്തിൽ സംഭവിക്കുന്നതാണ് .

2020 ഒക്ടോബര് 15 ന് കഥാവശേഷനായി .എന്നാൽ “മറ്റുള്ളവർക്കായ് കണ്ണീർക്കണം പൊഴിക്കുമ്പോൾ ഉള്ളിൽ ആയിരം സൗരമണ്ഡലമുദിക്കുന്ന അക്കിത്തത്തിന്റെ എഴുത്തുകൾക്കു മരണമില്ല. ……..

✍അഫ്സൽ ബഷീർ തൃക്കോമല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: