ഉത്തരാഖണ്ഡിലെ പുണ്യ കേന്ദ്രങ്ങളിൽ ഒന്നായ യമുനോത്രി ഉയർന്ന പർവ്വതങ്ങളാൽ ചുറ്റപ്പെട്ടതും ഏറെ വിശിഷ്ടതയും , മാ ന്ത്രികതയുമാൽ അനുഗ്രഹീതമാണ്.മനോഹര മായ അന്തരീക്ഷത്താൽ സമ്പന്നമായ ഗംഗോത്രി അതിന്റെ താപ നീരുറവകൾ, ഹിമാനികൾ എന്നിവയ്ക്ക് പേര് കേട്ടതാണ്. ഗർവാൾ ഹിമാലയത്തിന്റെ ഇടയിൽ 3293മീറ്റർ ഉയരത്തിലാണ് ഗംഗോത്രി സ്ഥിതി ചെയ്യുന്നത്.
യമുനോത്രി ക്ഷേത്രം
ഗർവാൾ ഹിമാലയത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗംഗോത്രി ക്ഷേത്രത്തിൽ നദീ ദേവതയായ യമുനയുടേയും സഹോദരനായ യമദേവന്റെയും പ്രതിമകൾ പ്രതിഷ്ഠിച്ചിട്ടുണ്ട്.
ഒട്ടേറെ സവിശേഷതകളുള്ള ഈ ക്ഷേത്രം ചാർ ധാം എന്നറിയപ്പെടുന്ന പ്രധാന 4 തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ്. ജയ്പൂർ മഹാറാണിയായ ഗുലേരിയയാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണിതത്.
വൈശാഖ മാസത്തിലെ വിശേഷദിവസങ്ങളിൽ ഇവിടെ ക്ഷേത്ര കവാടങ്ങൾ തുറന്നു വെക്കുകയും ദീപാവലിയുടെ അടുത്ത രണ്ടു നാളുകൾക്കു ശേഷം നട അടക്കുകയും ചെയ്യുന്നു. ക്ഷേത്ര സമീപത്തുള്ള രണ്ടു ചൂട് നീരരുവികൾ ഗൌരീകുണ്ഡ്, സൂര്യകുണ്ഡ് എന്നറിയപ്പെടുന്നു. രണ്ടു തവണ പ്രകൃതി ക്ഷോഭം മൂലം നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ചൂട് വെള്ളമോഴുകുന്ന ജാനകി ഛാട്ടിലെ അരുവികളിൽ പ്രസിദ്ധമായത് ത്സൂര്യകുണ്ഡ് .ആണ്.. ഈ അരുവികളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി ജലാശയ ങ്ങളിലേക്ക് ഒഴുക്കി സംഭരിക്കു ന്നുണ്ട്.കൂടാത അരിയും ഉരുളക്കിഴങ്ങും മസ്‌ളീൻ തുണിയിൽ പൊതിഞ്ഞു അരുവിയിലെ ചൂട് വെള്ളത്തിൽ മുക്കിവെക്കുന്നു.അല്പ സമയത്തിന് ശേഷം പുറത്തെടുക്കുന്ന വെന്ത ചോറും കിഴങ്ങുമാണ് ഇവിടെ പ്രസാദമായി കൊടുക്കുന്നത്.
ക്ഷേത്ര പ്രവേശനത്തിന് മുമ്പ് ദൈവീക ജ്യോതി എന്നർത്ഥമുള്ള ദിവ്യ ശില എന്ന ശിലാഫലകം വണങ്ങിയതിന് ശേഷമാണ് ആളുകൾ ക്ഷേത്രത്തിൽ കടക്കുന്നത്.
യമുനോത്രിയുടെ അടുത്തുള്ള കർശാലി ഗ്രാമം ഏറെ വെള്ളച്ചാട്ടങ്ങളും അരുവികളും കൊണ്ട് പ്രസിദ്ധമാ ണ്. ഇവിടെ പ്രാചീനമായ ശിവക്ഷേത്രം ഉണ്ട്. ആപ്പിൾ തോട്ടങ്ങളും പുരാതന ക്ഷേത്രങ്ങളുമുള്ള ബദ്കോത് യമുനോത്രിയിലേക്കുള്ള യാത്രക്കിടയിലെ ഒരിടത്താവളമാണ്..അതുപോലെ പ്രകൃതി രമണീയ മായ ഹനുമാൻ ചാട്ടി മനോഹാരിതയേകുന്ന മറ്റൊരു ആകർഷണമാണ്.
യമുനോത്രിക്ക് സമീപമുള്ള ഖർസാലിയും ഏറെ ആകർഷകമാണ് കൂടാതെ അവിടെയുള്ള പഴയ ഒരു ശിവ ക്ഷേത്രവും ചാരുതയേകുന്ന മറ്റൊരു ആകർഷണമാണ്. ഹിന്ദുമത വിശ്വാസികൾ പരിപാവനമായി കരുതുന്ന 4 പ്രമുഖ തീർത്ഥാടന സ്ഥലങ്ങളിൽ ഒന്നാണ് യമുനോത്രി.
മനോഹരമായ ചുറ്റുപാടുകളിൽ എങ്ങനെ നീരുറവകൾ ചൂടായി തുടരുന്നു എന്നത് തികച്ചും ദുരൂഹമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ വളരെയധികം സന്ദർശിക്കുന്ന ക്ഷേത്രമാണ് യമുനോത്രി ക്ഷേത്രം.മെയ് മുതൽ ഒക്ടോബർ വരെയാണ് ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം.
ഉത്തരാഖണ്ഡ് ഗർവാലിയുടെ ഭരണ നിർവ്വഹണത്തിന് കീഴിലുള്ള യമുനോത്രി ഇന്ത്യ – ചൈന അതിർത്തിക്ക് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
🙏
ജിഷ ദിലീപ് ഡൽഹി✍