17.1 C
New York
Friday, July 1, 2022
Home Religion വ്രതാനുഷ്ഠാനങ്ങൾ (ലഘു വിവരണം) തയ്യാറാക്കിയത്: ജിഷ

വ്രതാനുഷ്ഠാനങ്ങൾ (ലഘു വിവരണം) തയ്യാറാക്കിയത്: ജിഷ

ജിഷ ദിലീപ്

പുരാതന കാലം തൊട്ടേ വളരെയധികം പ്രാധാന്യം നൽകിവരുന്ന ഒന്നാണ് വ്രതാനുഷ്ഠാനങ്ങൾ. ഒട്ടേറെ വ്രതങ്ങൾ ഉണ്ടെങ്കിലും അതിൽ ചില വ്രതങ്ങളും , ഉപവാസം ഇവയെക്കുറിച്ചുള്ള ഒരു ലഘു വിവരണമാണ് ഇന്നത്തേത്.

ശരീരത്തിനും, മനസ്സിനും ഉത്തേജ്ജനം നൽകുന്നു വ്രതങ്ങൾ. ശാരീരികവും മാനസികവുമായ ശുചിത്വം, ആഹാര നിയന്ത്രണം , ക്ഷേത്ര ദർശനം തുടങ്ങിയവ ഐശ്വര്യം , പുണ്യം, ആരോഗ്യം ഇവയ്ക്കുവേണ്ടി അനുഷ്ഠിക്കുന്ന വ്രതങ്ങൾക്ക് ബാധകമാണ്.

വ്രതങ്ങൾ നോൽക്കുമ്പോൾ ഭക്തിയും, ത്യാഗമനസ്ഥിതിയും പ്രധാനമാണ്. ഈ കാര്യത്തിൽ ആൺ, പെൺവ്യത്യാസം ഇല്ല.

പുണ്യത്തിനായി അനുഷ്ഠിക്കുന്നവയാണ് നിത്യ വ്രതങ്ങൾ. ആഗ്രഹസാഫല്യത്തിനയി അനുഷ്ടിക്കുന്നു അമാവാസി വ്രതം. പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്ന ഏകാദശി മഹാവിഷ്ണു പ്രീതിക്ക് വേണ്ടിയുള്ള വ്രതമാണ്. ഏകാദശികളിൽ മുഖ്യമായത് ഗുരുവായൂർ ഏകാദശിയാണ്.

സകലവിധ പാപങ്ങളിൽ നിന്നും മോചനം, ശിവലോക പ്രാപ്തിയും ലഭിക്കുന്നു –മഹാശിവരാത്രി വ്രതം. ഉമാ മഹേശ്വരി പ്രീതിക്കായി നോൽക്കുന്ന വ്രതമാണ് തിരുവാതിര വ്രതം. സുബ്രഹ്മണ്യ പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് ഷഷ്ഠി വ്രതം.

ഏത് പരിതസ്ഥിതികളേയും അഭിമുഖീകരിക്കാനുള്ള ധൈര്യം, സംതൃപ്തമായുള്ള ജീവിതം , ആരോഗ്യം കൂടാതെ അടുക്കും ചിട്ടയും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ കൂടി ഉപകരിക്കുന്നു വ്രതങ്ങൾ.

വ്രതാനുഷ്ഠാനങ്ങൾ ശീലമാക്കിയാൽ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാണ് ഹൈന്ദവ വിശ്വാസം. ഓരോരോ വ്രതങ്ങൾക്കും വ്യത്യസ്തമായ ഉദ്ദേശങ്ങളും, സിദ്ധിയുമുണ്ട്.

ദുഷിച്ച ചിന്തകൾക്ക് അധീനമായി ദുഷ്മാർഗ്ഗ സഞ്ചാരം ഇല്ലാതിരിക്കാനായി മനസ്സ്, വാക്ക്, ശരീരം എന്നിവയാൽ ചിട്ട പ്രകാരം ദൈവത്തെ ആരാധിക്കുക എന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ പരമമായ ലക്ഷ്യം.

ഉപവാസം

പല മതാനുഷ്ഠാനങ്ങളുടേയും പ്രധാന ചടങ്ങാണ് ഉപവാസം. ഉപവാസത്തിന്റെ ഭാഗമായിട്ടുണ്ടാകുന്ന ധ്യാനവും, പ്രാർത്ഥനകളും മനസ്സിനെ ശാന്തമാക്കാൻ വളരെ നല്ലതാണ്.

എല്ലാ മതങ്ങളിലും ഇത്തരം ഉപവാസങ്ങളും, വ്രതങ്ങളും പണ്ടത്തേക്കാളും കൂടുതലായി വ്യത്യസ്ത രീതിയിൽ ഇപ്പോഴും നിലനിൽക്കുന്നു ആചാരങ്ങളുടെ ചിട്ടയോടുകൂടി. ഹിന്ദു മതത്തിൽ ഉപവാസം , വ്രതം ധാരാളമുണ്ട്.

ശുഭകരമായ പ്രവർത്തിയും, ചടങ്ങുകളും തുടങ്ങും മുമ്പെ വ്രതം നോറ്റിരുന്നു പണ്ടുള്ളവർ എന്ന് പറയപ്പെടുന്നു.

ഉപവാസത്തിന് ആത്മീയപരമായ ഗുണവും , ഭൗതീക നേട്ടങ്ങളും ഉണ്ടെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചിരിക്കുന്നു. നിരന്തരമായി പ്രവർത്തിക്കുന്ന ആന്തരികാ വയവങ്ങൾക്ക് ആവശ്യമായ വിശ്രമം നൽകുന്നതിനും , ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശ ങ്ങളെ അകറ്റി രോഗത്തിൽ നിന്നും ശരീരത്തെ രക്ഷിക്കുന്നു ഉപവാസം. ഇത് തുടർച്ചയായി അനുഷ്ഠിക്കുന്നത് ദോഷകരമാണെന്നും പറയപ്പെടുന്നു.

വ്രതാനുഷ്ഠാനത്തിലൂടെ ശരീരഭാരം ഗണ്യമായി കുറയുന്നു കാരണം മറ്റു ഭക്ഷണം ലഭ്യമാകാതെ വരുമ്പോൾ കൊഴുപ്പ് ഊർജ്ജമായി മാറുകയും ഇത് വണ്ണം കുറക്കുകയും ചെയ്യുന്നു.

🙏

ജിഷ ദിലീപ്

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...

ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു.

  വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച (ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: