പ്രാർത്ഥന കേൾക്കുന്ന ദൈവം (എബ്രാ. 4: 14-16)
” അതുകൊണ്ട് കരുണ ലഭിപ്പാനും, തത്സമയത്തു സഹായത്തിനുള്ള കൃപ
ലഭിപ്പാനുമായി, നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക” (വാ.16).
” യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും”(മത്താ. 7:7): ഇതാണു പ്രാർത്ഥന സംബന്ധിച്ചു യേശുക്രിസ്തു നൽകിയിരിക്കുന്ന വാഗ്ദത്തം! അതോടൊപ്പം,”നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കും മുമ്പേ നിങ്ങളുടെ പിതാവു
അറിയുന്നുവല്ലോ” (മത്താ.6:8) എന്നും, താൻ പറഞ്ഞിട്ടുണ്ട്! അതിനർത്ഥം, നാം നമ്മുടെ ആവശ്യങ്ങൾ ദൈവത്തോടു പറയരുതെന്നല്ല! അബ്ബാ പിതാവേ എന്നു ദൈവത്തെ വിളിക്കു വാൻ നമുക്കു താൻ അവകാശം തന്നിട്ടുള്ളത്, നമ്മുടെ ആവശ്യങ്ങൾ തന്നോടറിയിക്കുന്നതിനു തന്നെയാണ്! “നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തു തരും” എന്നും, “ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നുവെങ്കിൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, തന്നോടു യാചിക്കുന്നവർക്കു നന്മ എത്രയധികം കൊടുക്കും” (മത്താ. 7:11) എന്നും കർത്താവ് അരുളിച്ചെയ്തിട്ടുണ്ട്!
പ്രസിദ്ധ ക്രിസ്തു ഭക്തനായ ജോർജ്ജ് മുള്ളർ,” യാചിപ്പിൻ എന്നാൽ നിങ്ങൾക്കുലഭിക്കും”(മത്താ. 7:7)എന്ന കർത്തൃ വാഗ്ദത്തത്തിൽ വിശ്വസിച്ചു കൊണ്ട്,
ഏകദേശം പതിനായിരത്തോളം കുഞ്ഞുങ്ങളെ താമസിപ്പിച്ചു പഠിപ്പിച്ചിരുന്ന അനാഥാലയങ്ങൾ, പലയിടത്തായി നടത്തിയിരുന്നു! ആവശ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി വച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രാർത്ഥിച്ചിരുന്നത്! പ്രാർത്ഥനയ്ക്കു മറുപടി ലഭിച്ചു കഴിയുമ്പോൾ, അതിനു വേണ്ടി നന്ദി കരേറ്റിയും താൻ പ്രാർത്ഥിച്ചിരുന്നു! ഒരിക്കൽ അഞ്ചു സ്നേഹിതരുടെ പേരുകൾ എഴുതി അവരുടെ മാനസാന്തരത്തിനായി അദ്ദേഹം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എന്നാൽ, അതു സംബന്ധിച്ച അറിവൊന്നും ലഭിക്കാതെയാണ്, മുള്ളർ ഈ ലോകം വിട്ടത്!
അദ്ദേഹത്തിന്റെ ശവസംസ്കാര ശുശ്രൂഷ നടന്നുക്കൊണ്ടിരിക്കുമ്പോൾ, ആ സ്നേഹിതൻ ആ ശുശ്രൂഷയിൽ കടന്നുവരികയും, മുളളറിന്റെ മൃതദേഹത്തിൽ കമഴ്ന്നു കിടന്നു കൊണ്ട്, “സ്നേഹിതാ നീ വേണ്ടി എത്രമാത്രം ഭാരത്തോടെ എനിക്കു വേണ്ടി പ്രാർത്ഥിച്ചുരുന്നു. ഇനിയും എനിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ആരും ഇല്ലല്ലോ? ഇനിയും ഞാൻ മാനസാന്തരപ്പെടാതിരിക്കാൻ പാടില്ല!” എന്നു പറഞ്ഞ്, കർത്താവിനെ തന്റെ രക്ഷിതാവായി സ്വീകരിക്കുകയും ചെയ്തു! കർത്താവു വിശ്വസ്തനാണ്! മറുപടി ലഭിക്കുവാൻ താമസിച്ചാലും, തക്ക സമയത്ത് താൻ പ്രാർത്ഥന കേൾക്കുക തന്നെ ചെയ്യും! നിരവധി വിശുദ്ധരുടെ പ്രാർത്ഥനകൾ അടങ്ങിയ അനുഗ്രഹങ്ങളുടെ സമാഹാരമാണ്, വി. വേദ പുസ്തകം!നമുക്കതു നിത്യം ധ്യാനിക്കു
കയും, പ്രാർത്ഥിക്കുകയുംചെയ്യാം? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: നമ്മെ സ്വർഗ്ഗത്തിലേക്കു നയിക്കുന്ന ഗോവേണിയാണ് പ്രാർത്ഥന!
✍പ്രൊഫസർ എ. വി. ഇട്ടി