അലിഞ്ഞ് ഇല്ലാതാകുക; ജ്വലിച്ചു പ്രകാശിക്കുക
(മത്താ. 5:13 – 16)
“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു …….. നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു”
(വാ.13,14).
ഉപ്പ്, വെളിച്ചം, എന്നീ സവിശേഷ രൂപകങ്ങളിലൂടെ, തന്റെ അനുയായികൾ ഈ ലോകത്തിൽ നിർവ്വഹിക്കേണ്ട സുവിശേഷ ദൗത്യത്തെകുറിച്ചാണു യേശു ധ്യാന ഭാഗത്തു സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക ഭാഷാന്തരത്തിൽ, “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു, ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നതിനു കൊടുത്തിക്കുന്ന വിശദീകരണം, “ഈ ലോകത്തെ ജീവിക്കുവാൻ ഉതകുന്ന ഒരു സ്ഥലം ആക്കുകയാ
ണ്ടു നിങ്ങളുടെ സാമൂഹ്യ ധർമ്മം” എന്നാണ്. ഉപ്പിനു കാരം ഇല്ലാതായി പോകരു
ത്. വെളിച്ചം ജ്വലിച്ചു പ്രകാശിച്ചു കൊണ്ടിരിക്കണം. എങ്കിൽ മാത്രമേ, അവവയ്
ക്കു തങ്ങളുടെ ധർമ്മം നിർവ്വഹിക്കുവാൻ ആകൂ!
യഹൂദ റബ്ബിമാർ, വിജ്ഞാനത്തിന്റെ പ്രതിരൂപമായി ഉപ്പിനെ കണ്ടിരുന്നു. ഒരാളുടെ ഉപ്പിനു കാരമില്ല എന്നു പറഞ്ഞാൽ, അയാൾ ബുദ്ധിരഹിതനായ വ്യക്തി ആയിരുന്നു എന്നും കൂടി അവർ അർത്ഥം ആക്കിയിരുന്നു! പ്രവർത്തിക്കേണ്ടതുപോലെ പ്രവർത്തിക്കണമെങ്കിൽ, ഒരാൾക്കു ബുദ്ധി ഉണ്ടെങ്കിൽ മാത്രമേ സാദ്ധ്യമാകുക ഉള്ളല്ലോ? സാമൂഹ്യ ജീവിതത്തിനു രുചി പകരുക, നന്മ തിന്മകളെക്കുറിച്ചു
ബോധം പകർന്നു നൽകുക, ഇവയൊക്കെ, ക്രിസ്തു വിശ്വാസികൾ ലോകത്തിൽ നിർവ്വഹിക്കേണ്ട സുവിശേഷ ധർമ്മങ്ങൾ, ദൗത്യങ്ങൾ ആണ്!
വെളിച്ചം വിശുദ്ധിയെ കാണിക്കുന്നു! വെളിച്ചത്തിനു ഒരിക്കലും മറഞ്ഞിരിക്കുവാൻ
സാദ്ധ്യമല്ല. നാം ലോകത്തിന്റെ വെളിച്ചം ആണെന്നു പറയുമ്പോൾ, ദൈവീക ഗുണങ്ങളായ വിശുദ്ധി, സത്യം, സുതാര്യത, ഇവ നമ്മുടെ ജീവിതത്തിന്റെ അനുഭവങ്ങൾ ആയിരിക്കണമെന്നാണു യേശു സൂചിപ്പിക്കുന്നത്. ഇരുൾ നിറഞ്ഞ
ഈ ലോകത്തിൽ വെളിച്ചം പരത്തുവാനും, സത്യവും, ധർമ്മവും, നീതിയും, കരുണയും, കനിവും നഷ്ടപ്പെട്ട ഈ ലോകത്തിൽ, അവയുടെ സ്രോതസ്സുകളായി നില
നില്ക്കുവാനുമാണു ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. നിത്യ പ്രകാശവും സർവ്വ നന്മകളുടെയും ഉറവിടവുമായ ദൈവത്തോടു സജീവ ബന്ധത്തിൽ ജീവിച്ചു കൊണ്ടു മാത്രമേ, നമുക്ക് അതിനു ആകയുള്ളൂ. അതിനു ദൈവം നമ്മെ സഹായിക്കട്ടെ?
ചിന്തയ്ക്ക്: ഉപ്പ്, കാരം പകരുന്നതു അലിഞ്ഞ് ഇല്ലാതായി കൊണ്ടാണ്; വെളിച്ചം ജ്വലിച്ചു പ്രകാശിച്ചു കൊണ്ടാണു ഇരുട്ടിനെ ഇല്ലാതാക്കുന്നത്!
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍