17.1 C
New York
Thursday, August 18, 2022
Home Religion സുവിശേഷ വചസ്സുകൾ - (13) ✍പ്രൊഫസ്സർ എ. വി. ഇട്ടി

സുവിശേഷ വചസ്സുകൾ – (13) ✍പ്രൊഫസ്സർ എ. വി. ഇട്ടി

✍പ്രൊഫസ്സർ എ. വി. ഇട്ടി

മാനസാന്തരത്തിലൂടെ പുതു സൃഷ്ടിയിലേക്ക്
(എഫേ.4: 17 – 24)

” സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടി
ക്കപ്പെട്ട പുതു മനുഷ്യനെ ധരിച്ചുകൊൾക” (വാ. 24).

ഗൾഫിൽ നിന്നും അവധിക്കു വന്ന മകൻ, തന്റെ പിതാവിനു ഒരു പുതിയ ക്ലോക്ക് കൊണ്ടു വന്നു സമ്മാനിച്ചു. തിരിച്ചു പോകുന്നതിനു മുമ്പ്, അതു പ്രവർത്തിപ്പിക്കുന്ന വിധത്തെപ്പറ്റി അദ്ദേഹത്തിനു പറഞ്ഞു കൊടുക്കുകയും ചെയ്തു!
മകൻ പറഞ്ഞതനുസരിച്ച്, പിതാവു അതിന്റെ സ്പ്രിംഗ് മുറുക്കുവാൻ തുടങ്ങി. എന്നാൽ മുറുക്കി, മുറുക്കി സ്പ്രിംഗ് പൊട്ടിപ്പോയി. ആടിക്കൊണ്ടിരുന്ന പെൻ
ഡുലം നിശ്ചലമായി. ക്ലോക്ക് സമയം കാണിക്കാതായി! പെൻഡുലത്തിനാണു കേടു സംഭവിച്ചതെന്ന ചിന്തയിൽ പിതാവ് അതു ക്ലോക്ക് റിപ്പയർ ചെയ്യുന്ന ആളിന്റെ അടുക്കൽ കൊണ്ടുപോയി, വിവരങ്ങൾ പറഞ്ഞു! ക്ലോക്ക് നടക്കാത്തതു പെൻഡുലത്തിന്റെ കുഴപ്പം കൊണ്ടല്ലെന്നും, മെയിൽ സ്പ്രിംഗ് പൊട്ടിപ്പോയതു കൊണ്ടാണെന്നും, പുതിയ മെയിൻസ്പ്രിംഗ് അതിൽ സ്ഥാപിച്ചെങ്കിൽ മാത്രമേ,
അത് ഇനിയും പ്രവർത്തിക്കുകയുള്ളൂ എന്നും ക്ലോക്ക് റിപ്പയറർ അദ്ദേഹത്തോടു പറഞ്ഞു!

ഇതു പോലെ തന്നെയാണു മനുഷ്യ ജീവാതത്തിലെ അവസ്ഥയും! ജീവിതത്തി
ൽ നാം നേരിടുന്ന ചില പ്രശ്നങ്ങൾ, നമ്മുടെ തന്നെ ചില തകരാറുകൾ കൊണ്ടാണെന്നു കരുതി, അവ പരിഹരിക്കാൻ നാം ശ്രമിക്കാറുണ്ട്! എന്നാൽ, നമ്മിൽത്തന്നെ ആകമാനം ഒരു അഴിച്ചു പണി നടത്താതെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല എന്നാണു ദൈവവചനം നമ്മോടു പറയുന്നത്! പഴയ മനുഷ്യന്റെ അല്ലറ, ചില്ലറ, കേടുകൾ പരിഹരിക്കാനല്ല യേശുക്രിസ്തു ഈ ലോകത്തിൽ വന്നത്! നമ്മിലെ പഴയ മനുഷ്യനെ
മൊത്തമായി മാറ്റി, പുതു മനുഷ്യനെ നമ്മിൽ രൂപപ്പെടുത്തുന്നതിനു വേണ്ടിയാണു താൻ വന്നത്. ധ്യാനഭാഗത്തു അതിനെക്കുറിച്ചും, തത്ഫലമായി നമ്മിൽ സംഭവിക്കുന്ന ആകമാന മാറ്റത്തെക്കുറിച്ചുമാണു വി. പൗലൊസ് സായിപ്പിക്കുന്നത്!

നമ്മിൽ നിലനിൽക്കുന്ന പഴയ മനുഷ്യനെ, “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു വഷളാ
യിപ്പോകുന്ന പഴയ മനുഷ്യനെന്നും” (വാ. 22), നമ്മിൽ രൂപപ്പെടുന്ന പുതിയ മനുഷ്യനെ, “ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായി
നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപെടുന്ന പുതു മനുഷ്യൻ” (വാ. 24) എന്നുമാണ്, വി. അപ്പൊസ്തലൻ പ്രസ്താവിക്കുന്നത്! പഴയ മനുഷന്റെ ഏതെങ്കിലും ഭാഗങ്ങൾ റിപ്പയർ ചെയ്യുന്നതു കൊണ്ടു പുതിയ മനുഷ്യൻ രൂപപ്പെടു
കയില്ല! പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞ്, ദൈവാനുരൂപമായി പുന:സൃഷ്ടിക്കപ്പെടുന്ന പുതുമനുഷ്യനെ ധരിക്കുക മാത്രമാണു പോം വഴി! (വാ. 24). നമ്മുടെ ആളത്വത്തെ സമ്പൂർണ്ണമായി പുതുക്കുന്ന മാനസാന്തരത്തിൽ (മനസ്സിനു വരുന്ന സമൂല മാറ്റം) കൂടെമാത്രമേ, അതു നടക്കൂ! അതിനായി നമ്മെത്തന്നെ ദൈവത്തിനു വിട്ടു കൊടുക്കേണ്ടതായിട്ടുണ്ട്! അതിനു ദൈവം നമ്മെ സഹായിക്കട്ടെ?

ചിന്തയ്ക്ക്: ഭാഗീകമായ കേടു പോക്കലല്ല, സമ്പൂർണ്ണ പുന:സൃഷ്ടി യാണു മാനസാന്തരം!

✍പ്രൊഫസ്സർ എ. വി. ഇട്ടി

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: