തോൽവിയിലൂടെ വിജയത്തിലേക്ക് (അ.പ്ര. 7:54 – 60)
“അവനോ മുട്ടുകുത്തി, കർത്താവേ, അവർക്കു ഈ പാപം നിർത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പോലെ പറഞ്ഞിട്ട് അവൻ നിദ്ര പ്രാപിച്ചു”
(വാ. 60).
ജീവിത പോരാട്ടത്തിൽ, ദുഷ്ടമാർ വിജയിക്കുന്നതായി നമുക്കു പലപ്പോഴും തോന്നിപ്പോകാം? എന്നാൽ, അതു ശരിയല്ല! ബേസ് ബോൾ കളിക്കാരനായ ബില്ലി, ഈ സത്യം തന്റെ പിതാവിൽ നിന്നാണു മനസ്സിലാക്കിയത്! ഒരിക്കൽ കളിയിലെ എതിർപക്ഷക്കാർ, കളവും, ചതിവും, തെറ്റായ തന്ത്രങ്ങളും ഉപയോഗിച്ച്, ബില്ലിയുടെ ടീമിനെ പരാജയപ്പെടുത്തി! എന്തു വന്നാലും കള്ളക്കളി നടത്തുകയില്ലെന്നും, തർക്കത്തിനും വഴക്കിനും പോകുകയില്ലെന്നും, അവർ തീരുമാനിച്ചിരുന്നു! എങ്കിലും, കളിയിൽ തോറ്റപ്പോൾ, അവനിൽ ചിന്താക്കുഴപ്പം രൂപപ്പെട്ടു! “എന്തു കൊണ്ടാണ് ദൈവം തങ്ങളുടെ തീരുമാനം ആദരിച്ചു തങ്ങളുടെ ടീമിനെ വിജയിപ്പിക്കാതിരുന്നത്” അവൻ തന്റെ പിതാവിനോടു ചോദിച്ചു? അവൻ പറഞ്ഞതെല്ലാം സഹതാപത്തോടു കേട്ടതിനു ശേഷം, അദ്ദേഹം ഇപ്രകാരം മറുപടി നൽകി:
” ബില്ലി, നിങ്ങൾ തന്നെയാണ് യഥാർത്ഥ വിജയികൾ! അതിൽ, ഞാൻ നിങ്ങളെ ഹൃദയംഗമായി അനുമോദിക്കുന്നു! നിങ്ങൾ കളിയിൽ മാത്രമല്ല വിജയിച്ചിരിക്കുന്നത്! കോപത്തെയും അക്രമത്തെയും കൂടിയാണു നിങ്ങൾ തോൽപ്പിച്ചിരിക്കുന്നത്! മത്സരത്തിലെ യഥാർത്ഥ വിജയികൾ നിങ്ങൾ തന്നെകാണ്!” ഇതു കേട്ടപ്പോൾ ബില്ലിയുടെ ഹൃദയം, അത്യധികം സന്തോഷിച്ചു. ദൈവം തങ്ങളുടെ പക്ഷത്തു തന്നെയാണെന്ന് അവനു ബോദ്ധ്യമായി!
സ്തെഫാനോസിനെ കല്ലെറിഞ്ഞു കൊന്നപ്പോൾ, അന്തിമ വിജയം തങ്ങൾക്കു ലഭിച്ചുവെന്ന്, അവന്റെ ശത്രുക്കൾക്കു തോന്നിക്കാണാം? എന്നാൽ, യഥാർത്ഥ വിജയം സ്തേഫാനോസിനായിരുന്നു! താൻ, സന്തോഷവാനായും, പ്രത്യാശയോടും, വിദേഷത്തെ അതിജീവിച്ചുമാണു ജീവൻ വെടിഞ്ഞത്! അവന്റെ രക്തസാക്ഷിത്തവും, തുടർന്നു സഭയ്ക്കുണ്ടായ പീഢനങ്ങൾ നിമിത്തവും, സുവിശേഷം വ്യാപകമായി പ്രസംഗിക്കപ്പെട്ടു! ശൗലിനെ കർത്താവിങ്കലേക്കു നയിച്ചതിൽ ഒരു ഘടകം, മരണമുഖത്തു സ്തെഫാനോസ് പ്രകടിപ്പിച്ച പ്രശാന്തതയും, താൻ പറഞ്ഞ സാക്ഷ്യവും, തന്റെ ശത്രുക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥതയുമായിരുന്നു! ഇന്നും സ്തേഫാനോസിന്റെ ചരിത്രം വേദപുസ്തകത്തിൽ വായിക്കുന്ന അനേക ലക്ഷങ്ങൾ, അതിനാൽ സ്വാധീനിക്കപ്പെടുന്നുണ്ടാകാം? സ്തേഫാനോസിന്റെ സാക്ഷ്യ വഴിയിലൂടെത്തന്നെ സഞ്ചരിക്കുവാൻ ദൈവം നമ്മേയും സഹായിക്കട്ടെ?
ചിന്തയ്ക്ക്: ആത്മ ശക്തിയാൽ വേണം ശത്രുക്കളെയും എതിർപ്പുകളെയും കീഴടക്കുവാൻ!
✍പ്രൊഫസ്സർ എ. വി. ഇട്ടി