Sunday, December 8, 2024
Homeമതംശ്രീ കോവിൽ ദർശനം (44) ക്ഷേത്രങ്ങളിലെ പ്രത്യേകതകൾ

ശ്രീ കോവിൽ ദർശനം (44) ക്ഷേത്രങ്ങളിലെ പ്രത്യേകതകൾ

അവതരണം: സൈമശങ്കർ മൈസൂർ.

ഭക്തരെ..!
ഇനി കേരളത്തിലെ ഏതാനും ക്ഷേത്രങ്ങളിലെ പ്രത്യേകതകളെ കുറിച്ചുള്ള ജ്ഞാനമാവാം.

ആറ്റുകാൽ ഭഗവതി ക്ഷേത്രം :
ലക്ഷക്കണക്കിന് സ്ത്രീകൾ മാത്രം പൊങ്കാലയിടുന്നു

കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം :
പുരുഷന്മാർ സ്ത്രീവേഷം കെട്ടി വിളക്കെടുക്കുന്നു

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം:
സ്ത്രീകൾ മാത്രം പൂജാരിണിയാകുന്നു

ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം:
സ്ത്രീകളെ പീഠത്തിൽ ഇരുത്തി നാരീപൂജ ചെയ്യുന്നു

കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രം: ബ്രിട്ടീഷ് പട്ടാളത്തിന്റെ അധിനിവേശ കലാ പവുമായി ബന്ധപ്പെട്ട് കാളിയെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി എന്ന് കരുതുന്ന ഈ ക്ഷേത്രത്തിൽ ഭക്തർ 41 ദിവസം വൃതം എടുത്ത് പൊങ്കാലയും മഞ്ഞ നീരാട്ടും നടക്കുന്ന അപൂർവ്വ ക്ഷേത്രം , നാരങ്ങാ വിളക്കിലൂടെ പ്രശസ്തി നേടിയ അപൂർവ്വ ക്ഷേത്രം

ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം :
ദേവിയുടെ ആർത്തവ ദിനങ്ങൾ ആഘോഷിക്കുന്നു

കാട്ടിൽമേക്കതിൽ ഭഗവതി ക്ഷേത്രം:
ഉദ്ദിഷ്ട കാര്യത്തിന് ഭക്തർ അരയാലിൽ മണികെട്ടി പ്രാർഥിക്കുന്നു

മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം:   ദർശനത്തിന് ശേഷം ഭക്തർ ക്ഷേത്ര പരിസരത്ത് മീൻ കറി വെച്ച് കഴിക്കുന്നു

തിരുവല്ലം പരശുരാമക്ഷേത്രം: വർഷത്തിൽ 365 ദിവസവും പിതൃബലി നടക്കുന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രം: മേൽകൂരയും വിഗ്രഹ പ്രതിഷ്ഠയുമില്ലാത്ത വനദുർഗ ക്ഷേത്രം

തിരുവെരാണികുളം ശിവക്ഷേത്രം :
പാർവതി ദേവിയുടെ നട വർഷത്തിൽ പന്ത്രണ്ട് ദിവസം മാത്രം തുറക്കുന്ന ക്ഷേത്രം

കരിക്കകം ദേവീ ക്ഷേത്രം: ഒരു ദേവിയെ മൂന്ന് രൂപത്തിൽ ആരാധിക്കുന്നു

വെള്ളായണി മുടിപ്പുര: ശ്രീഭദ്രകാളിയുടെ കിരീടം വെച്ച് ആരാധിക്കുന്ന ക്ഷേത്രം

അനന്തപുരം മഹാവിഷ്ണു ക്ഷേത്രം: കാസർകോട് ക്ഷേത്രകുളത്തിലെ മുതലയ്ക്ക് പടച്ചോറ് നൽകുന്നിടം

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം: ഏഴരപൊന്നാനയിൽ എഴുന്നള്ളത്ത്

പള്ളിയറ ചിലന്തിയമ്പലം ക്ഷേത്രം :
അസുരനിഗ്രഹത്തിന് ചിലന്തിരൂപം കെകൊണ്ട ദേവീ പ്രതിഷ്ഠയുള്ള ക്ഷേത്രം

ഓച്ചിറ പരബ്രഹ്മം: അമ്പലം ഇല്ലാതെ ആലിൻതറയിൽ മഹാദേവൻകുടികൊള്ളുന്നിടം

ഗുരുവായൂർ: ശ്രീകൃഷ്ണൻ ബാലകനായി കുടികൊള്ളുന്നിടം.

കൊട്ടാരക്കര ഗണപതി ക്ഷേത്രം :പ്രധാന പ്രതിഷ്ഠ മഹാദേവനാണെങ്കിലും ഗണപതിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം

അച്ചൻകോവിൽ ശാസ്താ ക്ഷേത്രം: പാമ്പ്കടിയേറ്റവരുടെ വിഷചികിത്സ നടത്തുന്ന ക്ഷേത്രം

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം: ബാധരോഗ ദുരിതരുടെ ഏക ആശ്രയം നൽകുന്ന ക്ഷേത്രം

ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം :
വർഷത്തിൽ എന്നും അന്നധാനം നൽകുന്ന ക്ഷേത്രം

ചേർത്തല കാർത്തിയാനി ക്ഷേത്രം :
കോഴിയെ പറത്തൽ ചടങ്ങുള്ള ക്ഷേത്രം

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം :
ദാരിക നിഗ്രഹത്തിന് ശേഷം ശ്രീ ഭദ്രകാളി കുടിയിരിക്കുന്ന ക്ഷേത്രം

തൊഴുവൻകോട് ചാമുണ്ഡിക്ഷേത്രം: പ്രധാന ശ്രീകോവിലിൽ ചാമുണ്ഡേശ്വരിയോടൊപ്പം മോഹനിയക്ഷി പ്രതിഷ്ഠയുള്ള ക്ഷേത്രം

പഴവങ്ങാടി ഗണപതി ക്ഷേത്രം: പട്ടാളക്കാരുടെ ഉത്തരവാദിത്വത്തിൽ പട്ടാളം നടത്തുന്ന ക്ഷേത്രം

കണ്ണൂർ പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം:
മുത്തപ്പന് കള്ളും ഉണക്കമീനും നിവേദ്യം നൽകുന്ന ക്ഷേത്രം

കൊല്ലം മലനട ക്ഷേത്രം: ദുര്യോധന പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം

തിരുവല്ല വല്ലഭ ക്ഷേത്രം: വർഷത്തിൽ എല്ലാ ദിവസവും കഥകളിയുള്ള ക്ഷേത്രം

ഇനിയും ഉണ്ട് കേരളത്തിൽ ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങൾ അതെല്ലാം അവിടുത്തെ പ്രതിഷ്ഠയുടെ രീതിയിൽ ആണ് അവിടുത്തെ കാര്യങ്ങൾ നടന്നു പോരുന്നത്… ഈശ്വര കാര്യങ്ങൾ വിശ്വാസികൾക്ക് അറിയാം, പുറത്ത് നിന്നും നോക്കുന്നവന് അതിന്റെ പൊരുൾ മനസിലാക്കാൻ കഴിയില്ല.

അവതരണം: സൈമശങ്കർ മൈസൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments