Saturday, September 14, 2024
Homeമതംശിവ മന്ദിർ ഗുഫ വാല (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ശിവ മന്ദിർ ഗുഫ വാല (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ഡൽഹി നഗരത്തിൽ ഉടനീളമുള്ള ചരിത്രപരവും ഗംഭീരവുമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിൽ സ്ഥിതി ചെയ്യുന്ന ശിവ മന്ദിർ ഗുഫ വാലയ്ക്ക് ഏകദേശം 22 വർഷം പഴക്കമുണ്ട്.

വലിയ ഗണപതിയുടെയും ഹനുമാൻ വിഗ്രഹത്തിന്റെയും ആകർഷണം ഇവിടുത്തെ ഒരു പ്രത്യേകതയാണ്.

വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ അലങ്കരിക്കപ്പെട്ട ഗുഹക്കുള്ളിൽ (ഗുഫ) വൈഷ്ണോ ദേവിയുടെയും ഭഗവാൻ ഹനുമാന്റെയും പ്രതിമയുണ്ട്. കൂടാതെ ഗുഹയ്ക്ക് മുകളിൽ ഒരു ശിവ വിഗ്രഹവും ഉണ്ട്. ഒരു വലിയ ഗുഹ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ പ്രതീതി നൽകുന്നു.

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും സന്താനങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനും പ്രശസ്തമായ ഈ ക്ഷേത്രം ഡൽഹിയിൽ നിർമ്മിതമാവാൻ കാരണം ക്ഷേത്ര മേധാവിയായ വിനോദ് ശർമ വൈഷ്ണോ ദേവിയെ സന്ദർശിച്ചപ്പോൾ പലർക്കും വൈഷ്ണവ് ദേവിയുടെ ദർശനത്തിനായി എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്നുണ്ടായ പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ഡൽഹിയിൽ വൈഷ്ണോ ദേവി മാതൃകയിൽ ഒരു ക്ഷേത്രം പണിയുക എന്ന ആശയം ഉൾക്കൊള്ളുകയും അതേ തുടർന്ന് ഗുഫാ ക്ഷേത്രം നിർമ്മാണം ആരംഭിക്കുകയുമായിരുന്നു.

നിരവധി ഉത്സവങ്ങൾ ഈ ക്ഷേത്രത്തിൽ ആഘോഷിക്കപ്പെടുന്നുണ്ട്. ശിവരാത്രി ഉത്സവനാളിൽ ഗുഫവാല ശിവക്ഷേത്രത്തിലെ ശിവ വിഗ്രഹത്തിന് മുകളിൽ ഭക്തർ പാലും വിശുദ്ധ ജലവും ഒഴിക്കുന്നു. ശിവന്റെ മഹത്തായ രാത്രി (ശിവരാത്രി) ശിവന്റെയും പാർവതി ദേവിയുടെയും വിവാഹത്തെ ആഘോഷിക്കുന്നു. ഭക്തർക്ക് സന്തോഷവും സമാധാനവും നൽകുന്ന വർഷംതോറും ഈ ക്ഷേത്രത്തിൽ ധാരാളം ഭക്തർ എത്തിച്ചേരുന്നു.

കൈലാസപതി ശിവ മന്ദിർ
*********
മഹാ ശിവരാത്രി ആഘോഷങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഡൽഹിയിലെ മറ്റൊരു പ്രധാന ശിവ ക്ഷേത്രമാണ് കൈലാസപതി ശിവമന്ദിർ.

ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരെ ആകർഷിക്കുന്ന ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകതയാണ് ഡൽഹിയിലെ ഏറ്റവും വലിയ 20ടൺ ഭാരമുള്ള ശിവലിംഗം. ഇത് ഏറെ പ്രശസ്തമാണ്.

കലിംഗ ബുദ്ധ വാസ്തു വിദ്യയെ അനുസ്മരിപ്പിക്കുന്നതും അവിസ്മയപ്പിക്കുന്ന തുമാണ് ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ.

ശിവന്റെ വാസസ്ഥലത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന ഒരു ഭക്തി കേന്ദ്രമാണ് കൈലാസപതി ശിവമന്ദിർ. ഈ ക്ഷേത്രം.

ശുഭം 🙏

✍ ജിഷ ദിലീപ് ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments