” ദേവ ഭൂമി “എന്ന വിശേഷണം നൽകിക്കൊണ്ട് നിരവധി ഭക്തർ വർഷം തോറും സന്ദർശനം നടത്തുന്ന ഒട്ടേറെ പുണ്യാലയങ്ങൾ ഉത്തരാഖണ്ഡിലുണ്ട്.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഒരു ഗ്രാമമാണ് കാളിമത്ത് . സംസ്കൃത കവിയായ കാളിദാസിന്റെ ജന്മസ്ഥലമായ ഈ ഗ്രാമം ദൈവീക ചൈതന്യമുള്ള ശക്തി പീഠമായും കണക്കാക്കപ്പെടുന്നു.
സിദ്ധ പീഠങ്ങളിൽ ഒന്നായ കാളി മഠം സരസ്വതി നദിയിൽ നിന്നും 6000അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
നവരാത്രി കാലത്ത് ഭക്തർ വർഷം തോറും ഈ ക്ഷേത്രം സന്ദർശിക്കുന്നു. കാളിയുടെ മുകൾ ഭാഗം ധാരി ദേവിയിൽ ആരാധിക്കപ്പെടുന്നു..
ഉത്തരാഖണ്ഡിലെ അളകനന്ദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ധാരി ദേവി ക്ഷേത്രം. ഈ ദേവിയുടെ മുകളിലത്തെ പകുതിയാണ് ധാരി ദേവീക്ഷേത്രത്തിലുള്ളത്. താഴത്തെ പകുതി കാളി മഠത്തിലാണ് സ്ഥിതി ചെയ്യുന്നത് .(ഉത്തരാഖണ്ഡിന്റെ കാവൽ ദേവതയായി കണക്കാക്കപ്പെടുന്നു.)
അവശേഷിക്കുന്ന ഭാഗം രക്തവിജയ എന്ന അസുരനെ കൊന്ന് ഭൂമിക്കടിയിലേക്ക് പോയ സ്ഥലമാണ് കളിമഠം എന്നാണ് കാളിമത്ത് മത പാരമ്പര്യത്തിൽ പറഞ്ഞിരിക്കുന്നത്.
കാളി മഠത്തിന്റെ ഒരു പ്രധാന പ്രത്യേകത സഹോദരിമാരായ ലക്ഷ്മി, സരസ്വതി ഇവരോടൊപ്പം കാളി ദേവിയെ ആരാധിക്കുന്ന ഒരേ ഒരു സ്ഥലമാണ് കാളി മഠം എന്നതാണ്.
ഈ മഠത്തിലെ പൂജയ്ക്കുമുണ്ട് ഒരു സവിശേഷത. വിഗ്രഹം പൂജിക്കുന്നില്ല. എല്ലാ വർഷവും ഒരു ദിവസം അർദ്ധരാത്രിയിൽ ദേവിയെ പുറത്തെടുക്കുകയും
പൂജ നടത്തുകയും ചെയ്യുന്നു. ആ സമയം പ്രധാന പുരോഹിതൻ മാത്രമേ അവിടെയുണ്ടാകുള്ളൂ.
സമീപത്തായി നിരവധി ശിവ ലിംഗങ്ങളും, നന്ദി, ഗണേശ വിഗ്രഹങ്ങളും, പുരാതനമായ ലക്ഷ്മി , സരസ്വതി ക്ഷേത്രങ്ങളും ഉണ്ട്.
കാളി മഠത്തിൽ നിന്നും അകലെ ഒരു കുന്നിൻ മുകളിൽ ഒരു വലിയ കാളി ശിലയും, ഒരു കാളി ക്ഷേത്രവും ഉണ്ട്. പുരാതന കാലം മുതൽ
മതപരവും , ആത്മീയവുമായ അനേകം ക്ഷേത്ര ങ്ങളാൽ ഒരു ആകർഷണ കേന്ദ്രം കൂടിയാണ് ഉത്തരാഖണ്ഡ്.
🙏
ജിഷ ദിലീപ്
ഡൽഹി✍