ഇന്ത്യയിൽ ദേവന്മാർക്കും സംഗീത ഉപകരണങ്ങൾക്കും പ്രത്യേകം ഒരു ബന്ധമുണ്ട്. അവയിലൊരോന്നും ഒരു ആയുധമായോ, ഗുണങ്ങളുടെ പ്രതീകമായോ വഹിക്കുന്നു.
സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്ന ഹിന്ദു ദൈവങ്ങളും ദേവതകളും ഒട്ടേറെ ഉണ്ടെങ്കിലും ചില ദേവീ ദേവന്മാരേയും അവരുടെ സംഗീത ഉപകരണളേയും കുറിച്ചുള്ള ലഘു വിവരണമാണ് ഇന്നത്തേത്.
സരസ്വതി ദേവിയുടെ വീണ, ശ്രീകൃഷ്ണന്റെ ഓടക്കുഴൽ, ശിവന്റെ ദംരു എന്നിവയാണ് ഏറ്റവും പ്രശസ്തമായത്.
അറിവിന്റേയും, ജ്ഞാനത്തിന്റേയും കലയുടേയും സംഗീതത്തിന്റെയും ദേവതയായ സരസ്വതി ഹിന്ദു മതത്തിലും, പുരാണങ്ങളിലും ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന ഒരു ദേവതയാണ്. വീണ എപ്പോഴും കൈകളിൽ വഹിക്കുന്നു, മീട്ടുന്നു, അത് കൊണ്ടുതന്നെ വീണ സരസ്വതി ദേവിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഒരു കണിക പോലും സംഗീതത്തെ ശ്രവിക്കുന്നു , എല്ലാത്തിലും ചേർന്നതാണ് സംഗീതം. പാട്ടുപാടി ചിലർ ദൈവത്തെ പ്രീതിപ്പെടുത്തുന്നു .
മനസ്സിലെ ഖേദത്തിനെ മാറ്റാൻ വാദ്യമാണ്, ഈ സംഗീതമാണ് സരസ്വതി. സരസ്വതി അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ സംഗീതം, സാഹിത്യം, കല പ്രാപ്യമാകുള്ളൂ എന്നാണ് വിശ്വാസം.
വീണാ നാദം
***********
സാന്ത്വനമാണ് വീണാ നാദം. സപ്ത സ്വരങ്ങളിലുള്ള ഒരു തന്ത്രി മീട്ടുമ്പോൾ അഗാധമായുള്ള ദുഃഖം അതിൽ നിന്നും അകന്നു പോകുന്നു. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നും വീണ മീട്ടുന്ന ശബ്ദം കേട്ടാൽ ചിലർക്ക് സങ്കടം തോന്നും. ചിലർക്കാകട്ടെ സങ്കടം മാറി സന്തോഷവും… (സങ്കടമുള്ളവർക്ക് സാന്ത്വനവും, സങ്കടമില്ലാ
ത്തവർക്ക് ദുഃഖവുമാണ് വീണാ നാദം.)
ഓടക്കുഴൽ ശ്രീകൃഷ്ണനുമായി ബന്ധപ്പെ ട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ ദശ ലക്ഷ കണക്കിന് ജീവജാലങ്ങളെ ശ്രീ കൃഷ്ണന്റെ ശ്രുതി മധുരമായ ഈണങ്ങൾക്ക് വശികരിക്കാൻ കഴിയുന്നു. ലോക സംഗീതത്തിൽ ഒരു പ്രത്യേക സ്ഥാനം ഓടക്കുഴൽ നേടിയിട്ടുണ്ട്. വശ്യമായ ഓടക്കുഴൽ ഗോപികമാർക്കും ആകർഷണമാണ്.
ശിവ ഭഗവാൻ ദംരു വായിക്കുമ്പോഴെല്ലാം ക്രൂരമായ തിന്മക ളെപ്പോലും ഭയപ്പെടുത്തുകയും, നന്മയെ ഉറപ്പു നൽകി ശാന്തമാക്കുകയും ചെയ്യുന്നതാണ് ഈ സംഗീത ഉപകരണത്തിന്റെ ദിവ്യശബ്ദം.
ഇന്നിപ്പോൾ ഇന്ത്യയിലെങ്ങും ദംരു ആദരവോടെ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും പൂർണ്ണതയോട് കൂടിയ അതിന്റെ ശബ്ദമോ സംഗീതമോ മനസ്സിലാക്കാൻ വൈദഗ്ദ്യമുള്ളവർ ചുരുക്കം ചിലരെ മാത്രമേ കാണാൻ കഴിയുകയുള്ളൂ.
ശംഖ് : വിഷ്ണു ഭഗവാനുമായി ബന്ധപ്പെടുത്തിയാണ് ശംഖ്. പഞ്ച മഹാ ശബ്ദവാദ്യ ങ്ങളുടെ ഭാഗമാണ് ശംഖ്, ഹിന്ദുമതത്തിലും ആചാരങ്ങളിലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്., വീടുകളിലും,ക്ഷേത്രങ്ങളിലും, പുണ്യ സ്ഥലങ്ങളിലും ശംഖ് ഊതാറുണ്ട് . ശംഖ് എവിടെ ചെന്ന് ചെവിയിൽ വെച്ച്, കണ്ണടച്ചു നിന്നാലും കടലിനു അരികെയുള്ളത് പോലെ തോന്നും. എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.
പഞ്ചഭൂതങ്ങളെ ഉണർത്താൻ ശക്തിയുളള ശംഖ് ഊതുന്നത്, , ഈശ്വരന് നിവേദ്യം അർപ്പിക്കുന്ന സമയം കൂടിയാണിത്. (രാവിലേയും വൈകുന്നേരവും പൂജാദി കർമ്മങ്ങൾ കഴിഞ്ഞ ശേഷം ശംഖ് ഊതുന്നു.)ആ നേരത്ത് നട തുറക്കും, കർപ്പൂരം തെളിച്ചുകൊണ്ട് ദോഷങ്ങൾ അകറ്റുന്നു…
ഹിന്ദു ദൈവങ്ങളും ദേവതകളും സംഗീതഉപകരണ ങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് തന്നെ ഹിന്ദു മതത്തിന്റെ അവിഭാജ്യ ഘടകമാകുന്നു സംഗീതം.
ജിഷ ദിലീപ് ഡൽഹി✍
🙏🌹👌
വളരെ നന്നായിട്ടുണ്ട് 👌❤️
അഭിനന്ദനങ്ങൾ 💕💕
വളരെ നന്നായാട്ടുണ്ട് ജിഷാ ഈ ലേഖനം. അഭിനന്ദനങ്ങൾ
നല്ല ലേഖനം. അഭിനന്ദനങ്ങൾ ജിഷാ