വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം. സ്നേഹിതരെ നിങ്ങളൊരു ക്രിസ്ത്യാനിയോ അക്രൈസ്തവനോ,അവിശ്വാസിയോ, പിന്മാറ്റക്കാരനോ ആയിരിക്കാമെങ്കിലും ദൈവം സ്നേഹിക്കുന്നു. നമ്മുടെ നോട്ടത്തിലൊക്കെ ചിലർ മാത്രം പാപസ്വഭാവമുള്ളവരായി തോന്നാമെങ്കിലും ദൈവത്തിന്റെ ദ്യഷ്ടിയിലെല്ലാവരും പാപികളാണ്. എന്നാൽ ദൈവത്തിനു മുഖപക്ഷമില്ലാത്തതുകൊണ്ട് എല്ലാവരെയും സ്നേഹിക്കുന്നു. ന്യായപ്രമാണത്തിന് കീഴിൽ ജീവിക്കാൻ ജീവിതം വിട്ടുകൊടുത്താൽ ക്യപയിൽ നിന്ന് വീണുപോകും.
1 ശമുവേൽ 16 -7
“മനുഷ്യൻ പുറമെയുള്ളത് കാണുന്നു, യഹോവയോ ഹൃദയത്തെ നോക്കുന്നു ”
ദൈവത്തിന്റെ സൃഷ്ടികളിലേറ്റവും മഹത്തരമായതാണ് മനുഷ്യൻ. ആ മനുഷ്യൻ
ദൈവസ്നേഹമറിയാതെ ഈ ലോക ജഡിക സുഖങ്ങളിൽ മുഴുകി ജീവിക്കുകയാണ്. യേശു തന്റെ രക്ഷയ്ക്കായി ക്രൂശിൽ മരിച്ചുവെന്നോ ഉയിർത്തെഴുന്നേറ്റെന്നോ മനസ്സിലാക്കാതെ ജനത്തിന്റെ ഹൃദയക്കണ്ണുകളെ പിശാച് കുരുടാക്കി വെച്ചിരിക്കുന്നു.
1 യോഹന്നാൻ 3-8
“സാത്താന്റെ പ്രവർത്തികളെ നശിപ്പാനെത്ര ദൈവപുത്രൻ വന്നത് ”
മനുഷ്യ ജീവിതത്തിലെ ഒരു പ്രധാന അവയവമാണ് ഹൃദയം. ഓരോ സെക്കന്റിലും ഹൃദയം പ്രവർത്തിച്ചുകൊണ്ടേയിരിക്കും. നാം ഉറങ്ങുമ്പോൾ പോലും ഹൃദയമതിന്റെ പ്രവർത്തനം തുടരുന്നു. ശനിയും, ഞായർ ദിവസങ്ങളിലും അവധിയെടുക്കാതെ 365 ദിവസങ്ങളും ഈ ചെറു യന്ത്രം നിറുത്താതെ രക്തം പമ്പു ചെയ്യുകയാണ്. കാരണം തന്നിൽ നിഷിപ്തമായിരിക്കുന്ന പ്രവ്യത്തി നിവ്യത്തിയാക്കുകയാണ്. അതുപോലെ യേശുവും ഭൂമിയിൽ വന്നത് ദൈവീക വാഗ്ദത്തങ്ങൾ നിറവേറ്റുവാനാണ്.
ആവർത്തനപുസ്തകം 6-5
“നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കണം ”
ഹൃദയം തന്റെ പ്രവർത്തനത്തെക്കുറിച്ച് ആരോടും പരാതി പറയുകയോ, പിണങ്ങുകയോ,സങ്കടപ്പെടുകയോ ചെയ്യാതെ,
ഏത് പിരിമുറുക്കവുമുള്ള അവസ്ഥയിലും പ്രവർത്തിക്കുന്നു. പാപത്തിനടിമകളായി ജീവിക്കുന്ന മാനവർക്ക് വിടുതൽ ആവശ്യമായിരുന്നു, അതിനാലാണ് തന്റെ പുത്രനെ പാപപരിഹാരത്തിനായി ഭൂമിയിലേയ്ക്ക് അയച്ചത്. ക്രിസ്തു എല്ലാവരെയും സ്നേഹിക്കുന്നു, ഒരു ഹൃദയം തന്റെ പ്രവർത്തി ഇടവിടാതെ ചെയ്യുന്നപോലെ യേശുവും നമ്മൾക്ക് വേണ്ടി സദാപക്ഷപാതം
ചെയ്യുന്നു.
ദൈവം സ്നേഹമാകുന്നു. ഓരോരുത്തരെയും യേശു ധാരാളമായി അനുഗ്രഹിക്കട്ടെ. വീണ്ടും കാണും വരെ ദൈവ കരങ്ങളിൽ സുരക്ഷിതരായിരിക്കട്ടെ. ആമേൻ 🙏
പ്രീതി രാധാകൃഷ്ണൻ✍