വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
2000വർഷങ്ങൾക്ക് മുൻപ് നമ്മുക്കു വേണ്ടി ദൈവം ചെയ്തയൊരു “പണ്ടു പണ്ടൊരിക്കൽ “കഥയല്ല നമ്മുക്കാവശ്യം മറിച്ചു, ദൈനംദിന അടിസ്ഥാന ജീവിതത്തിൽ ദൈവവുമായുള്ള ബന്ധത്തിന്റെ അനുഭവ സാക്ഷ്യമാണ് ആവശ്യം. അസാധ്യമായ സാഹചര്യങ്ങളുടെ മധ്യത്തിലും സ്നേഹവും, സമാധാനവും, നിത്യ പ്രത്യാശയും തരുന്നതാണ് പ്രാത്ഥന ജീവിതം. മാറ്റമില്ലാത്ത ദൈവ സ്നേഹത്തിന്റെ പ്രതിബിംബമായാണ് ലോകത്തിലെന്നെ നിർത്തിയിരിക്കുന്നതെന്ന ബോധ്യത്തോടെ ജീവിക്കണം.
1 പത്രോസ് 4-8
‘സകലത്തിലും മുൻപേ തമ്മിൽ ഉറ്റ സ്നേഹമുള്ളവരായിരിപ്പിൻ, സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു”
പ്രിയപ്പെട്ടവരെ നമ്മുടെയൊക്കെ ജീവിത സാഹചര്യങ്ങൾ നോക്കിയാൽ ഈ ഭൂമിയിൽ നിന്ന് തന്നെ നാളുകൾക്കു മുൻപ് മാറ്റപ്പെടുമായിരുന്നു. എന്നാൽ ജീവിതത്തിൽ പിതാവും, പുത്രനും,പരിശുദ്ധാത്മാവും ഒന്നായ ഒരാളായ യേശുവിനെ കണ്ടുമുട്ടി. അന്നാധ്യമായാണ് മരിച്ചു ഉയിർത്തെഴുന്നേറ്റ് വീണ്ടും വരുമെന്നും, അതുവരെ നിങ്ങൾക്ക് കൂട്ടായ് പരിശുദ്ധാത്മാവെന്ന കാര്യസ്ഥനെ തന്നിട്ടുണ്ടെന്ന് പറഞ്ഞയൊരാളെ പരിചയപ്പെട്ടത്. ഇന്ന് ജീവിതത്തിൽ നിന്ന്
ധൈര്യത്തോടെയെനിക്കു പറയാം യേശുവെന്ന ആശ്രയമില്ലായിരുന്നെങ്കിൽ ജീവിതവും ജീവനുമില്ലായിരുന്നു.
യോഹന്നാൻ 1-14
“വചനം ജഡമായിത്തിർന്നു കൃപയും, സത്യവും നിറഞ്ഞവനായി നമ്മുടെയിടയിൽ പാർത്തു ”
പ്രിയരേ എനിക്ക് ബാഹ്യമായി നോക്കുമ്പോൾ പാരമ്പര്യമോ, പണമോ പ്രതാപമോയൊന്നുമില്ലായിരിക്കാം എന്നാലീ ലോകത്തെ ജയിച്ച കർത്താവെന്റെ കൂടെയുള്ളപ്പോൾ ഞാൻ സകലത്തിലും ജയാളിയാണ്. ആ വിശ്വാസമാണെന്റെ ജീവിതത്തിലുടനീളം പ്രശോഭിക്കുന്നത്.
റോമർ 5-1,2
“വിശ്വാസത്താൽ നീതികരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം നമ്മുക്ക് ദൈവത്തോടു സമാധാനമുണ്ട്. നാം നിൽക്കുന്നയീ കൃപയിലേയ്ക്ക് നമ്മുക്ക് അവൻ മൂലം പ്രവേശനവും ലഭിച്ചിരിക്കുന്നു ”
യേശുക്രിസ്തുവിനെ വിശ്വസിക്കുമ്പോൾ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രധാന മാറ്റം ഹൃദയത്തിൽ നിന്ന് ഞാനെന്ന ഭാവം വിട്ടുമാറി ദൈവ മുമ്പാകെ തന്നെത്താൻ താഴ്ത്തിയേൽപ്പിച്ചുവെന്നതാണ്. ദൈവദാസന്മാർ പറഞ്ഞു തന്നത് നമ്മുടെ ഹൃദയത്തിലെ ചെറിയ കാര്യങ്ങളിൽ പോലും ദൈവം വിശ്വസ്ഥനാണെന്നാണ്
ആ കാഴ്ചപ്പാടുകൾ ഹൃദയത്തിലേക്ക് ഏറ്റെടുത്തപ്പോൾ ഹൃദയത്തിൽ കെട്ടി വെയ്ക്കപ്പെട്ട ചില ചിന്തകൾ മാറി വിശാലമായി ജീവിതത്തെ നോക്കി കാണുവാൻ പഠിച്ചു. ഞാൻ ദൈവത്തിന്റെ നീതിയാണ്, ആയതിനാൽ ഒരു ദുഷ്ട ശക്തിയ്ക്കുമെന്നിലോ, ഭവനത്തിലോ അവകാശമില്ലെന്നുള്ള യാഥാർഥ്യം മനസ്സിലായി.
മത്തായി 19-26
“അതു മനുഷ്യർക്ക് അസാധ്യമെങ്കിലും ദൈവത്തിനു സകലവും സാധ്യമെന്ന് പറഞ്ഞു ”
യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു സ്നാനമേറ്റതോടു കൂടി ഞാൻ പുതിയ സൃഷ്ടിയായിയെന്നും, യേശുവിനെ വിശ്വസിക്കുന്നവരുടെ കൈയാൽ ദൈവം അത്ഭുതങ്ങളും വീര്യ പ്രവർത്തികളും ചെയ്യും അതാണ് മഹത്വം. ലോക ദൃഷ്ടിയിൽ മേൽപ്പറഞ്ഞത് ഭോഷ്ക്കാണ് എന്നാൽ എല്ലാം തകർന്നു ജീവിതം നശിച്ചവർക്ക് പുതിയ വെളിച്ചമാണ് ദൈവീക പ്രവർത്തികൾ. നമ്മൾക്ക് ലഭിച്ച ദൈവീക നന്മയിൽ തൃപ്തിയുള്ളവരാകുമ്പോൾ ആവശ്യമുള്ളവർക്ക് സന്തോഷത്തോടെ അത് നൽകുവാനും സാധിക്കും.
വീണ്ടും കാണുന്നവരെ കർത്താവെല്ലാവരെയും സമൃദ്ധിയായിട്ടു നടത്തട്ടെ. ആമേൻ