17.1 C
New York
Thursday, August 18, 2022
Home Religion ബൈബിളിലൂടെ ഒരു യാത്ര (27) ✍പ്രീതി രാധാകൃഷ്ണൻ

ബൈബിളിലൂടെ ഒരു യാത്ര (27) ✍പ്രീതി രാധാകൃഷ്ണൻ

പ്രീതി രാധാകൃഷ്ണൻ

പ്രിയപ്പെട്ട മലയാളി മനസ്സിന്റെ സഹയാത്രികരെ എല്ലാവർക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം. ഈ ആഴ്ചയിലും ബൈബിളിലൂടെ ഒരു യാത്രയുമായി പ്രിയരോടൊപ്പം ചേരുവാൻ സാധിച്ചതിനു ദൈവത്തിന് നന്ദി.

നമ്മൾ മാതൃകയായി സ്വമേധാദാനമായി നൽകിയാൽ മാത്രമേ നമ്മുടെ മനോഭാവവും വഴിപാടുകളും കൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുകയും പ്രസാദിപ്പിക്കുവാനും സാധിക്കു. നമ്മുടെ ചിന്തകളെയും ഹൃദയ വിചാരങ്ങളെയും അറിയുന്ന ദൈവം സന്തോഷത്തോടെ ദാനങ്ങൾ സ്വീകരിക്കും. നമ്മുടെ ദാനത്തിന്റെ വലിപ്പത്തെക്കാൾ ഹൃദയത്തിന്റെ സ്നേഹ മനോഭാവമാണ് പ്രാധാന്യമർഹിക്കുന്നത്.

യോസേഫ്
———
യോസേഫ് ദൈവം കുപ്പയിൽ നിന്നുയർത്തി രാജാവായി വാഴിച്ച വ്യക്തി. പഴയനിയമ കാലത്തു ദൈവാത്മാവ് തന്റെ മഹിമ വെളിപ്പെടുത്തുവാൻ ശക്തമായി ഉപയോഗിച്ച
വ്യക്തി.

ഉല്പത്തി 37-1 to 36(വായിക്കുക )

യാക്കോബിന്റെ പന്ത്രണ്ടാമത്തെ പുത്രനാണ് യോസേഫ്.വാർദ്ധക്യത്തിലുണ്ടായ മകനോട് പിതാവായ യാക്കോബിനു പ്രത്യേക സ്നേഹവാത്സല്യവുമുണ്ടായിരുന്നു. അപ്പൻ തങ്ങളേക്കാൾ കൂടുതൽ അവനെ സ്നേഹിക്കുന്നുണ്ടെന്ന് കണ്ടിട്ട് യോസേഫിനെ സഹോദരങ്ങൾ അസൂയകൊണ്ട് ഒറ്റപ്പെടുത്തി. അതിനാൽ കൊലപ്പെടുത്തുവാൻ സഹോദരങ്ങൾ തീരുമാനിച്ചു.

ഉല്പത്തി 37-7
“നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവർന്നു നിന്നു നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്റെ കറ്റയെ നമസ്കരിക്കുന്നു.”

ഈ ദർശനം യോസേഫ് സഹോദരങ്ങളോട് പറഞ്ഞപ്പോൾ നീ രാജാവാകുമോ? നീ വാഴുമോ? എന്ന് ചോദിച്ചു പരിഹസിച്ചു. പിന്നെയും യോസേഫ് ദർശനം കണ്ടത് “സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും നമസ്കരിക്കുന്നു “ഇതിൽ കുപിതരായ സഹോദരങ്ങൾ മരുഭൂമിയിലെ പൊട്ടകുഴിയിൽ ഇട്ടെങ്കിലും കൂറ്റബോധത്താൽ അവിടെനിന്നും എടുത്തു സഹോദരങ്ങൾ രക്തം ചൊരിയാതെ അവനെ യിശ്മായേല്യർക്ക് ഇരുപത് വെള്ളിക്കാശിന് വിൽക്കാൻ തീരുമാനിച്ചു. അപ്പനായ യാക്കോബീനരുകിൽച്ചെന്ന് മകനേ കാണാനില്ലെന്ന് പറയുകയും, മൃഗങ്ങൾ കൊന്നുകാണുമെന്ന് പറഞ്ഞു യോസേഫ് ധരിച്ചിരുന്ന നീലയങ്കി തെളിവായി കൊടുക്കുകയും ചെയ്തു.

ഉല്പത്തി 37-36
“മിദ്യാന്യർ അവനെ മിസ്രയീമിൽ ഫറവോന്റെ ഒരു ഉദ്യോസ്ഥനായി അകമ്പടി നായകനായ പോത്തിഫറിനു വിറ്റു.”

യോസേഫിനോട് തന്റെ യജമാനന് ഇഷ്ടം തോന്നി തന്റെ സകല സ്വത്തിനും കാര്യ വിചാരകനാക്കി. അന്നുമുതൽ മിസ്രയീമൃന്റെ വീടിനെ അനുഗ്രഹിച്ചു. എന്നാൽ യജമാനന്റെ ഭാര്യയുടെ ആഗ്രഹത്തിന് വഴങ്ങാത്ത യോസേഫിനു അവിടെയും കഷ്ടത ആരംഭിച്ചു. യജമാനൻ ഭാര്യയുടെ വാക്കു കേട്ടു യോസേഫിനെ ബദ്ധന്മാർ കിടക്കുന്ന കാരാഗ്യഹത്തിൽ കിടത്തി. അവിടെയും ദൈവീക സാന്നിധ്യം കൂടെയിരുന്നു. കാരഗ്യഹപ്രമാണിയ്ക്ക് ദയ തോന്നുവാൻ തക്കവണ്ണം ദൈവം ക്യപ നൽകി. മിസ്രയീമിൽ യോസേഫ് അനവധി കഷ്ടം അനുഭവിച്ചു.

ഉല്പത്തി 41-39
“ഫറവോൻ യോസേഫിനോട് ദൈവം ഇതൊക്കെയും നിനക്ക് വെളിപ്പെടുത്തിതന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല, നീ എന്റെ ഗൃഹത്തിനു മേലധികാരിയാകും, നിന്റെ വാക്ക് എന്റെ ജനം അനുസരിച്ചു നടക്കും, സിംഹാസനം കൊണ്ടുമാത്രം ഞാൻ നിന്നെക്കൊണ്ട് വലിയവനായിരിക്കും.”

ഒരിക്കൽ ഫറവോ രാജാവ് ഒരു സ്വപ്നം കണ്ടു.ആ സ്വപ്നത്തെ വിവരിച്ചു കൊടുക്കാൻ കഴിയാതെ ആ രാജ്യത്തിലെ സകല വിദ്വാന്മാരും പരാജയപ്പെട്ടു നിൽക്കുമ്പോൾ യോസേഫിനു കർത്താവ് ആ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞു കൊടുത്തു.

ഉല്പത്തി 39 -2
“യഹോവ യോസേഫിനോട് കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ക്യതാർഥാനായി ”

രാജാവ് കണ്ട സ്വപ്നത്തിൽ മിസ്രേം രാജ്യത്തു സംഭവിക്കാനിരിക്കുന്ന കഠിന ക്ഷാമവുമുണ്ടായിരുന്നു. ആ കാര്യങ്ങളെ വെളിപ്പെടുത്തിയ യോസേഫ് തന്റെമേലുണ്ടായിരുന്ന പരിശുദ്ധാത്മാവിന്റെ ജ്ഞാനത്താൽ ക്ഷാമകാലത്തെ അതിജീവിക്കാനുള്ള മാർഗ്ഗവും പറഞ്ഞു കൊടുത്തു. ഇതുകേട്ട ഫറവോ രാജാവ് യോസേഫിനെ തന്റെ രാജ്യത്തിന്റെ മേലധികാരിയാക്കി വെച്ചു.

യോഹന്നാൻ 16-13
“സത്യത്തിന്റെ ആത്മാവ് വരുമ്പോളോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും, അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചു തരുകയും ചെയ്യും.”

പ്രിയരേ അങ്ങനെ സ്വപ്നങ്ങൾ കണ്ടു വലിയവനായി തീർന്ന യോസേഫിനെ പോലെയാകാം.തന്റെ സഹോദരങ്ങൾ പോലും നാശത്തിലേയ്ക്ക് തള്ളിവിട്ടപ്പോളും പരാതിയോ പിറുപിറുപ്പോ കൂടാതെ തന്നെ ദൈവത്തിന്റെ ആത്മാവ് പറഞ്ഞു തന്ന ആലോചന സ്വീകരിച്ചപ്പോൾ ദൈവം അവനെ ഉയർത്തി മാനിച്ചു.

പ്രിയരേ വിശ്വാസത്തിൽ ഉറപ്പും, പ്രത്യാശയും, നിത്യതയുമാണ് ജീവിത മൂല്യം. യോസേഫ് അവസാനം അപ്പനും സഹോദരങ്ങൾക്കും തുണയായി നിന്നു. എല്ലാവരാലും തള്ളപ്പെട്ടും, നിന്ദയും, പരിഹാസവും പഴിയും കേട്ടു ജീവിക്കുന്ന വ്യക്തികളെ ഭാരപ്പെടേണ്ട നിങ്ങൾക്കായി നല്ലോരു സഹായകനുണ്ട്. അതാണ് മരിച്ചു ഉയർത്തെണീറ്റ് വീണ്ടും വരുമെന്ന് പറഞ്ഞ യേശു. എല്ലാവരെയും എല്ലാവിധ നന്മകളാലും ദൈവം നടത്തട്ടെ. ആമേൻ..

പ്രീതി രാധാകൃഷ്ണൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: