17.1 C
New York
Thursday, August 11, 2022
Home Religion അനന്തപുരം ക്ഷേത്രം (ലഘുവിവരണം).

അനന്തപുരം ക്ഷേത്രം (ലഘുവിവരണം).

തയ്യാറാക്കിയത്: ജിഷ ദിലീപ്

കേരളത്തിലെ കാസർക്കോടുള്ള ഏക തടാകക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം ക്ഷേത്രത്തെക്കുറിച്ചാണ് ഇന്നത്തെ വിവരണം.

കാസർക്കോട് ജില്ലയിലെ കുമ്പളയിൽ നിന്നും അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ അനന്തപുരം തടാകക്ഷേത്രത്തിൽ എത്താവുന്നതാണ്. ആ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ തടാകത്തിന്‌ നടുവിൽ ആണ് വ്യത്യസ്ത ശൈലിയിലുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അനന്ത പദ്മനാഭനെത്തന്നെയാണ് ഇവിടെയും ആരാധിക്കുന്നത്. അനന്തപുരം ക്ഷേത്രത്തിൽ മഹാവിഷ്ണു ഇരിക്കുന്ന രൂപത്തിലാണെങ്കിൽ, തിരുവനന്തപുരത്ത് അനന്ത ശയനത്തിലുള്ള മഹാവിഷ്‌ണുവാണ് ഉള്ളത്. അനന്തപുരം ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രം വരെ നീണ്ടുകിടക്കുന്ന ഒരു ഗുഹയുണ്ട്. ഒട്ടേറെ പ്രത്യേകതയുള്ള ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്.

അനന്തപുരം ക്ഷേത്രത്തിൽ ഉപവസിച്ചു വരികയായിരുന്നു വില്ല്യമംഗലം സ്വാമികൾ. ഒരു നാൾ ഊരും പേരും അറിയാത്ത ഒരു ബാലൻ വരികയും ഇദ്ദേഹത്തിന്റെ സഹായിയായി അവിടെ കൂടുകയും ചെയ്തു. ഒരു ദിവസം സ്വാമി പൂജ ചെയ്യുമ്പോൾ പൂജാ സാധനങ്ങൾ എടുത്തു ഈ ബാലൻ കുസൃതി കാണിച്ചു. ഇതേത്തുടർന്ന് സ്വാമി ബാലനെ തള്ളി മാറ്റിയപ്പോൾ ദൂരേക്ക് തെറിച്ചു വീഴുകയും അവിടെയൊരു ഗുഹ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇവൻ സാധാരണ ബാലൻ അല്ലെന്നു മനസ്സിലാക്കിയ വില്ല്യമംഗലം, ഗുഹക്കുള്ളിലേക്ക് പ്രവേശിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങിയ ബാലനെ പിന്തുടർന്നു. ഒടുവിൽ എത്തിയത് കേരളത്തിന്റെ തെക്കേയറ്റത്താണ്. ആ സ്ഥലമാണ് ഇന്നത്തെ തിരുവനന്തപുരം എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്.

തന്റെ മുന്നിൽ നിൽക്കുന്ന ബാലൻ മഹാവിഷ്ണുവാണെന്ന് അദ്ദേഹത്തിന്‌ മനസ്സിലായി. സ്വന്തം പ്രവൃത്തിയിൽ കുറ്റബോധം തോന്നിയ വില്ല്യമംഗലത്തെ ബാലൻ(ഭഗവാൻ) അനുഗ്രഹിക്കുകയും ആശ്വസിപ്പി ക്കുകയും ചെയ്തു.

ഭാഗവാനായ ബാലൻ വിശ്രമിക്കാൻ ഒരുങ്ങിയപ്പോൾ ഒരു സർപ്പം പ്രത്യക്ഷപ്പെട്ട് തന്റെ ശരീരത്തിൽ ശയിക്കാൻ അഭ്യർത്ഥിച്ചു. ഭാഗവാൻ അത്‌ കൈക്കൊണ്ടു. തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മഹാ വിഷ്ണുവിന്റെ അനന്തശയനത്തിന് പിന്നിലുള്ള കഥ അഥവാ ഇങ്ങനെയാണ് പ്രതിഷ്ഠ അനന്തശയനമായത് എന്നാണ് ഐതിഹ്യം.

ശ്രീ പദ്മനാഭ സ്വാമിക്ഷേത്രം വരെ നീളുന്ന തടാകത്തിന്റെ വലത് ഭാഗത്തുള്ള ഈ ഗുഹയുടെ കവാടം കാണാൻ സാധിക്കുന്നുണ്ടെങ്കിലും ഗുഹക്കുള്ളിലെ രഹസ്യങ്ങൾ അറിയില്ല. വിശുദ്ധമായി സംരക്ഷിച്ചു വരുന്ന ഈ ഗുഹയുടെ നടുവിലായി മൂന്നടി ആഴമുള്ള ഒരു കുഴി ഉണ്ടെന്നും വർഷത്തിൽ എല്ലായ്പ്പോഴും അതിൽ വെള്ളം നിറഞ്ഞുകിടക്കാറുണ്ട് എന്നുമാണ് വിശ്വാസം.

തടാകത്തിന്റെ മദ്ധ്യത്തിലാണ് ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്. വലിയ കറുത്ത പാറക്കല്ലിന്റെ നടുവിൽ തടാകം നിർമ്മിച്ച് അതിന്റെ മദ്ധ്യത്തിൽ ക്ഷേത്രം നിർമ്മിക്കുകയാണ് ചെയ്തത്. എത്ര മഴ പെയ്താലും തടാകത്തിന്റെ ജലനിരപ്പ് എന്നും ഒരേ അളവിലായിരിക്കും. ഇത് ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു സവിശേഷതയാണ്.

സരോവര ക്ഷേത്രം എന്നും അറിയപ്പെടുന്ന തടാകത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന അനന്തപുരി ക്ഷേത്ര നിർമ്മിതി അപൂർവ്വമാണത്രെ.

ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട മറ്റൊരു പ്രത്യേകതയാണ് ക്ഷേത്രക്കുളത്തിൽ ജീവിക്കുന്ന സസ്യാഹാരിയായ ‘ബബിയ’ എന്ന മുതല. ക്ഷേത്ര നിവേദ്യം മാത്രമാണ് ഇതിന്റെ ഭക്ഷണം. കുളത്തിലെ രണ്ട് ഗുഹകളിൽ താമസിക്കുന്ന ഈ മുതലയെ ഭക്ഷണ സമയത്ത് മാത്രമേ കാണാൻ കഴിയുള്ളൂ.

1945 ൽ ബ്രിട്ടീഷ് സൈന്യത്തിന്റെ താവളമായിരുന്നു ഈ ക്ഷേത്രം. ക്ഷേത്രക്കുളത്തിലെ മുതലയുടെ കഥകൾ കേട്ടറിഞ്ഞ സൈന്യത്തിന് നേരിൽ കാണാനും മുതലയെ പരീക്ഷിക്കാനും കൂടി വേണ്ടിവന്നു. ബബിയ എന്ന് വിളിച്ചപ്പോൾ വെള്ളത്തിന്റെ മുകളിലേക്ക് വന്ന മുതലയെ കണ്ടപ്പോൾ സൈനീകരിൽ ഒരാൾ അതിനെ വെടിവെച്ചു. ആ സമയം സമീപത്തെ മരത്തിന്റെ മുകളിൽ നിന്നും ഒരു വിഷജീവി സൈനീകനെ ആക്രമിക്കുകയും മുതലയോടൊപ്പം സൈനീകനും മരിക്കുകയും ചെയ്തു. എല്ലാ ചടങ്ങുകളോടുകൂടി മുതലയെ ക്ഷേത്രസമീപം സംസ്ക്കരിക്കുകയും ചെയ്തു.

പിന്നീട് ദിവസങ്ങൾക്കു ശേഷം മറ്റൊരു മുതല കുളത്തിൽ പ്രത്യക്ഷപ്പെടുകയും ആളുകൾ അതിനെ ബബിയ എന്നുതന്നെ ഇപ്പോഴും വിളിക്കുകയും ചെയ്തുവരുന്നു. കഴിഞ്ഞ അറുപതിൽ അധികം വർഷമായി ഈ കുളത്തിൽ മുതല ജീവിക്കുന്നു.

അനന്തപുരം തടാകക്ഷേത്രം,
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഇവിടെ രണ്ടിടത്തുമുള്ള ശ്രീ പദ്മനാഭ പ്രതിഷ്ഠകൾ വളരെ അപൂർവ്വമായി നിർമ്മിക്കുന്ന കടു ശർക്കരയോഗം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ ക്ഷേത്രത്തിന്റെ മറ്റൊരു ആകർഷണമാണ് പ്രകൃതി ദത്തമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന, ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചുവർചിത്രങ്ങൾ. വർഷങ്ങൾക്കുശേഷവും ഇതിന്റെ തിളക്കം നഷ്ടപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുര ക്ഷേത്രം തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മനാഭസ്വാമിയുടെ മൂലക്ഷേത്രമാണ് എന്നാണ് വിശ്വാസം.

ദർശന സമയം രാവിലെ 5.30 -12.30 വൈകീട്ട് 5.30 -7.30വരെയും ആണ്.

തയ്യാറാക്കിയത്: ജിഷ ദിലീപ്

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: