17.1 C
New York
Friday, July 1, 2022
Home Religion ബൈബിളിലൂടെ ഒരു യാത്ര (26) ✍പ്രീതി രാധാകൃഷ്ണൻ

ബൈബിളിലൂടെ ഒരു യാത്ര (26) ✍പ്രീതി രാധാകൃഷ്ണൻ

✍ പ്രീതി രാധാകൃഷ്ണൻ

മലയാളി മനസ്സിന്റെ പ്രിയപ്പെട്ട സഹയാത്രികരെ എല്ലാവർക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം.ഒരിക്കൽകൂടി ബൈബിളിലൂടെ ഒരു യാത്രയുമായി പ്രിയപ്പെട്ടവർക്കൊപ്പം കൂടുവാൻ സാധിച്ചതിനു ദൈവത്തിനോട് നന്ദി പറയുന്നു.

യോഹന്നാൻ 16-33
“ലോകത്തിൽ നിങ്ങൾക്ക് കഷ്ടമുണ്ട്‌, എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു ”

കഷ്ടതയും,ദുഃഖവും,വേദനയും നിറഞ്ഞ ലോകത്തു ജീവിക്കുമ്പോൾ പലപ്പോഴും എല്ലാ പ്രതിക്കൂലങ്ങൾക്ക് നടുവിൽ,പ്രതീക്ഷകൾ നഷ്ടമായി ഒന്നുമില്ലാത്തവനെപ്പോലെ രോഗത്തിലും ഭാരത്തിലും ജീവിക്കുന്ന അനേകംപേർ ഭൂമിയിൽ ജീവിക്കുന്നുണ്ട്. ആപത്തു അനർത്ഥങ്ങളും മാത്രം വരുമ്പോൾ ദൈവത്തെ വിളിക്കുന്നവരും ചുരുക്കമല്ല. സൗഭാഗ്യങ്ങൾക്ക് നടുവിൽ ഈ നന്മയെല്ലാം തന്ന ദൈവത്തെ ഓർക്കാൻ പോലും സമയമില്ലാതെ”ഞാൻ “എന്ന രണ്ടക്ഷരത്തിൽ കുടുങ്ങി ജീവിക്കും.പിന്നീട് ജീവിതത്തിൽ ഏതെങ്കിലുമൊക്കെ അവസ്ഥയിൽ തിരിച്ചടികളും,പ്രതിസന്ധികളും വരുമ്പോൾ ആർത്തലച്ചു ദൈവമേയെന്ന് വിളിച്ചുകൊണ്ടു വരുന്നു ഒരു കൂട്ടർ.

സങ്കീർത്തനങ്ങൾ 91-7
“നിന്റെ വശത്തു ആയിരം പേരും നിന്റെ വലതു വശത്ത് പതിനായിരം പേരും വീഴും എങ്കിലും അതു നിന്നോട് അടുത്തു വരികയില്ല ”

ദൈവത്തിന് മുഖപക്ഷമില്ല അതിനാൽ ആരു വിളിച്ചാലും കേൾക്കും,എന്നാൽ നിത്യരക്ഷ ഇവർക്ക് ലഭിക്കുകയുമില്ല.പന്ത്രണ്ടു വർഷങ്ങൾ രക്തസ്രാവത്താൽ ബുദ്ധിമുട്ടി ഉണ്ടായിരുന്ന സാമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തു എല്ലാം നശിച്ചു അവസാനത്തെ ആശ്രയമെന്ന രീതിയിലാണ് യേശുവിനെക്കുറിച്ച് അറിഞ്ഞു അരികിൽ വന്നത്.എന്നാൽ യേശുവിന്റെയരികിൽ തിരക്കു കാരണം എത്താൻസാധിക്കാതെ വസ്ത്രത്തിന്റെ തൊങ്ങലെത്തൊട്ടെങ്കിലും സൗഖ്യം ലഭിക്കുമെന്ന് വിശ്വസിച്ചു.അതു ആ സ്ത്രീയ്ക്ക് ശരീരത്തിൽ അത്ഭുതസൗഖ്യമായി ഭവിച്ചു.

യോഹന്നാൻ 1-14
“വചനം ജഡമായിത്തീർന്നു,ക്യപയും,സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.”

നമ്മുടെ വശങ്ങളിൽ പലരും വീഴുമെന്നാലും ക്രിസ്തുവിനെ അറിയുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ എല്ലാം തകർന്നു പോയെന്നും തോന്നാം.എങ്കിലും വീണയെത്ര താണകുഴിയിൽനിന്നും ഫീനിക്സ് പക്ഷിയായി ഒരു ഉയിർത്തെഴുന്നേൽപ്പുണ്ടാകും. ലോകത്തിലുള്ളവരും,കുടുംബക്കാരും തള്ളി കുടുംബം നശിച്ചു അല്ലെങ്കിൽ ആ വ്യക്തി രക്ഷപ്പെടില്ല എന്നൊക്കെ പറഞ്ഞു പലപ്പോഴും വിധിച്ചിട്ടുണ്ടാകാം,അങ്ങനെ അന്ധകാരത്തിൽ നിൽക്കുന്നതായ സമയത്തായിരിക്കും യേശുവിനെക്കുറിച്ചുള്ള നല്ല വർത്തമാനം കേൾക്കുന്നതും ആശ്രയം തേടുന്നതും.

ഫിലിപ്പിയർ 4–4
“കർത്താവിൽ എപ്പോളും സന്തോഷിപ്പിൻ സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു ”

ചില വ്യക്തികൾ എപ്പോഴും പറയുന്ന കാര്യമാണ് ഞാൻ ജനിച്ചപ്പോൾ മുതൽ തുടങ്ങിയ കഷ്ടപ്പാടാണ് പ്രായമായിട്ടും തുറന്നുകൊണ്ടേയിരിക്കുന്നെന്ന്. ശരിയാണ് അവരുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും അവർ അനുഭവിച്ചിട്ടില്ല. എന്നാൽ ദൈവ സ്നേഹം രുചിച്ചറിയുന്ന ഒരാൾക്ക് എപ്പോളും പ്രത്യാശയോടെ ജീവിക്കുവാൻ പരിശുദ്ധാത്മാവ് സഹായിക്കും. ഹൃദയകണ്ണുകൾ തുറന്നു ജീവിത യാഥാർഥ്യം ബോധത്തിലേയ്ക്ക് നടത്തും.ഈ ലോകത്തു എന്തെല്ലാം നേടിയാലും മരണം എത്തുന്ന നേരത്തു എല്ലാം ഉപേക്ഷിച്ചു യാത്രയ്ക്ക് ഒരുങ്ങണം.ലോകവും,മനുഷ്യരും ഒഴിഞ്ഞു പോകുമെന്നാലോ ബൈബിളിലിലെ വചനങ്ങൾക്ക് ഇടത്തോട്ടൊ വലത്തോട്ടൊ മാറ്റമില്ല.ഇരുവായ്തലയുള്ള വാളിനെക്കാൾ മൂർച്ചയേറിയ ജീവനും ചൈതന്യവുമുള്ള വചനത്തിന്റെ ശക്തി വ്യാപാരിക്കും.

സദ്യശ്യവാക്യങ്ങൾ 8–21
“ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു ”

ഒരു ഓട്ടക്കളത്തിൽ ഒരുപാട് പേർ ഓടുവാൻ കാണും എന്നാലും വിരുത് പ്രാപിക്കുന്നയാൾ. ഒരാൾ മാത്രമായിരിക്കും.അതാണ് ദൈവീക ജീവിതത്തിന്റെ പ്രത്യേകത.ആത്‍മീകമായും ഭൗതീകമായും എല്ലാവരുടെയും ഹൃദയത്തിൽ സംഘർഷം നടക്കുന്നുണ്ട്.ഈ ലോക മോഹങ്ങളിപ്പെടാതെ സത്യവും മനസാക്ഷിയും കൈവിടാതെ അന്ത്യത്തോളം ജീവിക്കുന്നവരാണ് ഭാഗ്യവാന്മാർ.

ഈ ലോകത്തു വിദ്വേഷം,പക,അസൂയ, പിണക്കം ഒന്നുമില്ലാതെ എല്ലാവരെയും എല്ലാവർക്കും പരസ്പരം സ്നേഹിച്ചു, പരിപാലിച്ചും,പോറ്റിയും പുലർത്തിയും സ്നേഹിക്കാം അതാണ് ഉത്തമമാർഗ്ഗം,
രക്ഷയുടെ മാർഗ്ഗം.എല്ലാവർക്കും എല്ലാവിധ നന്മകളാലും ദൈവം ധാരാളമായി അനുഗഹിക്കട്ടെ.🙏🙏

പ്രീതി രാധാകൃഷ്ണൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ഫൊക്കാന കണ്‍വെന്‍ഷന്‍ ചിരിയരങ്ങ് രാജു മൈലപ്ര നയിക്കും; ജെയ്‌ബു മാത്യുവും തോമസ് തോമസും കോർഡിനേറ്റർമാർ

  ജൂലൈ ഏഴ് മുതല്‍ പത്ത് വരെ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെച്ച് നടത്തപ്പെടുന്ന ഫൊക്കാന കണ്‍വെന്‍ഷനിലെ ചിരിയരങ്ങിന്റെ ചെയര്‍മാനായി പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയെ നോമിനേറ്റ് ചെയ്തതായി കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: