17.1 C
New York
Wednesday, August 17, 2022
Home Religion രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന വൈഷ്ണവോ ദേവി ഗുഹ..🛕

രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന വൈഷ്ണവോ ദേവി ഗുഹ..🛕

(ആത്മീയ പാതയിലൂടെ ഒരു യാത്ര-7)

ഭാരതത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രം എടുത്താൽ അതിൽ അത്ഭുതങ്ങള്‍ ഇനിയും തീർന്നിട്ടില്ല എന്നു ഉറപ്പിച്ചു പറയേണ്ടി വരും. അത്തരത്തിൽ ഒരു ക്ഷേത്രമാണ് ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്ന വൈഷ്ണവോ ദേവി ക്ഷേത്രം. ഹൈന്ദവ വിശ്വാസികൾ അവരുടെ പുരാതന തീർഥാടന കേന്ദ്രങ്ങളിലൊന്നായി കണക്കാക്കുന്ന ഈ ക്ഷേത്രം ത്രികുട കുന്നുകൾക്കു മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒരു കോടിയിലധികം തീർഥാടകർ എത്തിച്ചേരുന്ന ഈ ക്ഷേത്രം ഒട്ടോറെ നിഗൂഢതകളും അത്ഭുതങ്ങളും നിറഞ്ഞ ഇടമാണ്. വിശേഷങ്ങളെക്കുറിച്ച് അറിയാം “”അമ്മയപ്പനിലൂടെ””….

വൈഷ്ണവോ ദേവിയുടെ അത്ഭുതങ്ങളെക്കുറിച്ച് ഒട്ടേറെ കഥകളാണ് പ്രചരിക്കുന്നതെങ്കിലും അവിൽ പലതും വിശ്വാസികൾക്ക് അറിയുന്നതല്ല. യഥാർഥത്തിൽ ഇവിടുത്തെ വൈഷ്ണവോ ദേവിയുടെ ഗുഹ 98 അടി നീളമുള്ളതാണത്രെ. അതുകൊണ്ടുതന്നെ ഇത്രയധികം തീർഥാടകർ വരുന്ന ഇവിടേക്ക് ഈ ദൂരം കടന്ന് എത്തിച്ചേരുക എന്നത് അല്പം ബുദ്ധിമുട്ടുതന്നെയാണ്. അങ്ങനെയാണ് യഥാർഥ ഗുഹയുടെ സമീപത്തെത്താനായി മറ്റു രണ്ടു ഗുഹകൾ കൂടി പണിതത്. അങ്ങനെ ആ ഗുഹകൾ വഴി എളുപ്പത്തിൽ തീർഥാടകർക്ക് പ്രധാന ഗുഹയിൽ എത്താൻ സാധിക്കും.

അർജുനൻ തപസ്സനുഷ്ഠിച്ച ഗുഹ

ഗുഹയുടെ ഉല്പത്തിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പലതരത്തിലുള്ള കഥകൾ ഇവിടെ പ്രചരിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മഹാഭാരതവുമായി ഇതിനുള്ള ബന്ധം. കുരുക്ഷേത്ര യുദ്ധം നടക്കുന്ന സമയത്ത് പാണ്ഡവരുടെ വിജയത്തിനായി അർജുനൻ ഇവിടെ എത്തി പ്രാർഥിച്ചതായാണ് പറയപ്പെടുന്നത്. പഠനങ്ങളനുസരിച്ച് ഈ ഗുഹയ്ക്ക് ഏകദേശം ഒരു മില്യൺ വർഷത്തിലധികം പഴക്കമുണ്ട് എന്നാണ് പറയപ്പെടുന്നത്.

ചരൺ ഗംഗയുടെ ഉത്ഭവ സ്ഥാനം

പുരാണങ്ങളിൽ ഏറെ പറഞ്ഞിട്ടുള്ള ചരൺ ഗംഗാ എന്ന നദി ഇവിടെ നിന്നുമാണ് ഉത്ഭവിക്കുന്നത് എന്നാണ് വിശ്വാസം. ഗുഹയ്ക്കുള്ളിൽ വൈഷ്ണവോ ദേവിയുടെ കാലടികൾക്കു താഴെ നിന്നും ഇത് ഉത്ഭവിക്കുന്നത് കാണാൻ കഴിയും. ഈ ജലപ്രവാഹം മുറിച്ചു കടന്നാൽ മാത്രമേ ആളുകൾക്ക് ഗുഹയിലെത്താൻ സാധിക്കൂ.

ഗർഭസ്ഥ ശിശുവിനെ ആരാധിക്കുന്ന ഇടം

ഒട്ടേറെ പ്രത്യേകതകളുള്ള ഇടമാണ് ഈ ഗുഹ എന്ന് അറിയാമല്ലോ. ഗുഹയക്ക് ഏറ്റവും ഉള്ളിലെ പ്രധാന സ്ഥലമായ ഗർഭഗൃഹത്തിനും ഉള്ളിലായി ഒരു ഗുഹയുണ്ടത്രെ. ഇവിടെ ദേവി ഒൻപത് മാസമായ ഒരു കുഞ്ഞ് എങ്ങനെയാണോ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ കിടക്കുന്നത് അതുപോലെയാണ് ഉള്ളതത്രെ.

ഒരിക്കൽ ഇതിനുള്ളില്‍ കടന്നാൽ അതുപോലെ തന്നെ പുറത്തിറങ്ങാനാവില്ലത്രെ. ജനനത്തിന്റെ മാഹാത്മ്യത്തെയാണ് അത് സൂചിപ്പിക്കുന്നത്. മാത്രമല്ല, ഇവിടെ എത്തി പ്രാർഥിച്ചാൽ കുട്ടികൾ ജനിക്കുകയും ചെയ്യുമത്രെ.

എങ്ങനെ ഈ ഗുഹ ഇവിടെ എത്തി

ഈ ഗുഹയുടെ ഉല്പത്തിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ആർക്കും അറിയില്ല. എങ്ങനെ ഈ ഗുഹ ഇവിടെ എത്തി എന്നോ ആരാണ് ഇവിടെ പൂജകൾക്കും മറ്റും തുടക്കം കുറിച്ചതെന്നോ ഒക്കെയുള്ള കാര്യങ്ങൾ ഇന്നും അജ്ഞാതമായി സ്ഥിതി ചെയ്യുന്നു.

ഒന്നരകിലോമീറ്റർ ഉയരത്തിൽ

സമുദ്ര നിരപ്പിൽ നിന്നും ഒന്നര കിലോമീറ്റർ ഉയരത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. വൈഷ്ണവോ ദേവിയിലെ ഏറ്റവും ഉയരമുള്ള ഭാഗമായ ഭവനാണ് ഈ ഉയരത്തിൽ സ്ഥിതി ചെയ്യുന്നത്. കത്രാ നഗരത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണിത്..


ശ്രീ നാരായണ മാരാർ മാഷ്✍ (കടപ്പാട്)

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: