17.1 C
New York
Tuesday, September 21, 2021
Home Religion 🙏വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രം 🙏 (ആത്മീയപാതയിലൂടെ ഒരു യാത്ര -22)

🙏വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രം 🙏 (ആത്മീയപാതയിലൂടെ ഒരു യാത്ര -22)

ശ്രീ നാരായണ മാരാർ മാഷ്

ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള അതിപുരാതനമായ പുണ്യക്ഷേത്രമാണ് വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രം. ശ്രീ ദുര്‍ഗ്ഗാ-ശ്രീഭദ്രാ ഭഗവതിമാരുടെ സാന്നിധ്യത്താല്‍ പരിപാവനമായ ഈ മഹാക്ഷേത്രത്തില്‍ പടയണി, തോറ്റംപാട്ട്, കളമെഴുത്തുംപാട്ടും എന്നിവ ഇന്നും നടത്തിവരുന്നു. ദേശത്തിന്‍റെ ഐശ്വര്യമായി ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന ദേവിമാരുടെ തിരുസന്നിധിയില്‍ പ്രാര്‍ത്ഥനയുമായി എത്തിയവര്‍ക്ക് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് അനേകം ദൃഷ്ടാന്തങ്ങള്‍ ഉണ്ട്. ഭക്തവത്സലയും ദുഃഖവിനാശിനിയും ഐശ്വര്യദായിനിയുമായ ദേവിമാരുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും അനേകം ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

രണ്ടു ദേവിമാര്‍ പ്രധാന ദേവതകളായി കുടികൊള്ളുന്ന ചുരുക്കം മഹാക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഓംകാരസ്വരൂപമായ പരാശക്തിയുടെ രണ്ടു രൂപങ്ങളാണ് ശ്രീദുര്‍ഗ്ഗയും ശ്രീഭദ്രയും. ആയതിനാല്‍ ഭക്തജനങ്ങള്‍ രണ്ടുദേവിമാരേയും തുല്യ പ്രാധാന്യത്തോടെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു.

ചുറ്റമ്പലത്തിനുള്ളില്‍ പ്ര‍ധാന ദേവതമാരെ കൂടാതെ ബാലഗണപതി, യക്ഷിയമ്മ എന്നീ ഉപദേവതകളും കുടികൊള്ളുന്നുണ്ട്. ചുറ്റമ്പലത്തിന് പുറത്ത് നാഗരാജാവ്, നാഗയക്ഷി, യോഗീശ്വരന്‍, ഘണ്ഡാകര്‍ണ്ണന്‍, മാടന്‍, രക്ഷസ്, മറുത, മൂര്‍ത്തി, യക്ഷി എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ചുറ്റമ്പലത്തിന് പുറത്ത് വടക്കുവശത്ത് ശിവക്ഷേത്രവും ഉണ്ട്.

ചുറ്റമ്പലത്തിന് പുറത്തുള്ള ഉപദേവതമാരെയെല്ലാം വണങ്ങിയതിനു ശേഷമാണ് പ്രധാന ദേവിമാരെ ദർശിക്കേണ്ടത്. സ്ത്രീകൾ മുടി അഴിച്ചിട്ടുകൊണ്ട് ദര്‍ശനം നടത്തുന്നതും പാടില്ല. ചൊവ്വ, വെള്ളി ദിവസങ്ങളിലെ ക്ഷേത്ര ദർശനത്തിന് അതീവ വിശേഷമാണുള്ളത്. ശ്രീ ദുർഗ്ഗാ-ഭദ്രാ ഭഗവതിമാർക്ക് തുല്യപ്രാധാന്യമുള്ളതിനാല്‍ ദേവിമാരെ ശ്രീകോവിലിനു പുറത്തേക്ക് എഴുന്നള്ളിക്കുന്നത് പ്രത്യേകം പ്രത്യേകം ജീവിതകളിലാണ്. ഇത്തരം ആചാരമുള്ള ചുരുക്കം ക്ഷേത്രങ്ങളേ ഉള്ളൂ.

വള്ളികുന്നം പ്രദേശത്തെ ഏഴുകരകളില്‍ നിന്നുള്ള പ്രതിനിധികളാണ് ക്ഷേത്രത്തിന്‍റെ ഭരണം നിർവ്വഹിക്കുന്നത്. കലിയുഗ ദുഃഖങ്ങളില്‍ നിന്നും മുക്തരാകുവാനും ഐശ്വര്യപൂർണ്ണമായ ജീവിതം സാധ്യമാക്കുവാനും പടയണിവെട്ടത്ത് അമ്മമാരുടെ അനുഗ്രഹം നമ്മെ സഹായക്കുന്നു.

കായംകുളത്തുനിന്നും കെ.പി.റോഡില്‍ വെട്ടിക്കോട് നാഗരാജാ ക്ഷേത്രത്തില്‍ നിന്നും 4 കി.മി. തെക്കോട്ടും ഓച്ചിറ-താമരക്കുളം റൂട്ടില്‍ ഓച്ചിറനിന്നും 9 കി.മി. കിഴക്കോട്ടും ചാരുംമൂട്ടില്‍നിന്നും താമരക്കുളം-ചൂനാട് റൂട്ടില്‍ താമരക്കുളത്തുനിന്ന് 5 കി.മി. പടിഞ്ഞാറോട്ടും വന്നാല്‍ വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രത്തില്‍ എത്തിച്ചേരാവുന്നതാണ്.

ശ്രീ നാരായണ മാരാർ മാഷ്
കടപ്പാട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“കൂട്ട്കെട്ടിൽ നിന്ന് പാട്ടെഴുത്തിലേക്ക്….” സുനർജി വെട്ടയ്ക്കൽ

ഏതൊരു വ്യക്തിയിലും ഒരു സവിശേഷ കഴിവ് സ്വയം തിരിച്ചറിയപ്പെടാതെ ഉണ്ടാകും!!……ആ വിശേഷ കഴിവിനെ ചിലപ്പോഴെങ്കിലും കണ്ടെത്തുന്നതാകട്ടെ മറ്റ് ചിലരുമാകാം…. അതിന് നിമിത്തമാകുന്നത് ചില വ്യക്തികളുമായുള്ള പരിചയപ്പെടലുമാകാം……ഈ അനുഭവങ്ങൾ പറയുന്നത് ചേർത്തല വെട്ടയ്ക്കൽ സ്വദേശിയായ...

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...
WP2Social Auto Publish Powered By : XYZScripts.com
error: