17.1 C
New York
Saturday, January 22, 2022
Home Religion 🌸കാനനവാസ മണികണ്ഠ 🌸ഭാഗം -1 🌸ഹരിഹരസുതന്‍

🌸കാനനവാസ മണികണ്ഠ 🌸ഭാഗം -1 🌸ഹരിഹരസുതന്‍

ശ്രീജ മനോജ്‌, അമ്പലപ്പുഴ ✍

ശാസ്താവിന്റെ ജനനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന രണ്ടാം ഗ്രന്ഥം ബ്രഹ്മാണ്ഡപുരാണമാണ്. ശ്രീ ലളിതാപരമേശ്വരിയുടെ മഹിമ വര്‍ണ്ണിക്കുന്നതാണു ബ്രഹ്മാണ്ഡപുരാണം ഉത്തരഭാഗത്തിലെ 5 മുതല്‍ 44 വരെയുള്ള അദ്ധ്യായങ്ങള്‍. ബ്രഹ്മാണ്ഡപുരാണതിലെ ഉത്തരഭാഗം ആറാം അദ്ധ്യായത്തിലും പത്താം അദ്ധ്യായത്തിലും ശ്രീ ശാസ്താവിന്റെ ജനനം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.

ശ്രീ ലളിതാദേവിയുടെ ലീലകളേക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ച ശ്രീ അഗസ്ത്യ മഹര്‍ഷിയോട് ശ്രീ ഹയഗ്രീവമഹര്‍ഷി പറയുന്നു.
ആദൗപ്രാദുരഭൂച്ഛക്തിര്‍ ബ്രഹ്മണോ ധ്യാനയോഗതഃ
പ്രകൃതിര്‍ നാമ സാഖ്യാതാദേവാനാമിഷ്ടസിദ്ധിദാ
ദ്വിതീയമുദ്ഭൂദ്രൂപം പ്രവൃത്തേളമൃതമംഥനേ
ശര്‍വസമ്മോഹജനകമവാങ്ങ്മനസഗോചരം
യദ്ദര്‍ശനാദഭൂദീശഃസര്‍വജ്‌ഞോളപിവിമോഹിതഃ
വിസൃജ്യ പാര്‍വതീംശീഘ്രംതയാ രുദ്ധോളതനോദ്രതം
തസ്യാംവൈ ജനയാമാസശാസ്താരമസുരാര്‍ദ്ദനം
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം 6:6 9)

സൃഷ്ട്യാരംഭത്തില്‍ ശ്രീ ബ്രഹ്മദേവന്റെ ധ്യാനയോഗഫലമായി ‘പ്രകൃതി’ നാമധേയത്തോടെ ആവിര്‍ഭവിച്ച ശക്തി ദേവകള്‍ക്ക് ഇഷ്ടസിദ്ധി നല്‍കുന്നവളാണ്. രണ്ടാമത് ദിവ്യരൂപം അമൃതമഥന വേളയിലാണുണ്ടായത്. വാക്കുകളാല്‍ വിവരിക്കാന്‍ കഴിയാത്തതും മനസ്സുകൊണ്ട് സങ്കല്‍പ്പിക്കാന്‍ കഴിയാത്തതുമായ ആ ദിവ്യരൂപം കണ്ട് സര്‍വജ്ഞനായ ശ്രീപരമശിവന്‍ പോലും മോഹിതനായി. ശ്രീ പാര്‍വ്വതിയെ വെടിഞ്ഞ് ശ്രീപരമ ശിവന്‍ ശ്രീ മോഹിനിയുമായി സംഗമിക്കുകയും അവരുടെ സംയോഗത്തില്‍ നിന്ന് അസുരമര്‍ദ്ദകനായ ശ്രീ ശാസ്താവ് ഉത്ഭവിക്കുകയുംചെയ്തു.

ശ്രീ ഹയഗ്രീവന്റെ വാക്കുകള്‍കേട്ട് ശ്രീ അഗസ്ത്യന്‍ ചോദിച്ചു: ’സകലഭൂതങ്ങളുടേയും ഈശനും ആത്മനിയന്ത്രണം ഉള്ളവനും കാമദേവനെ ജയിച്ചവനുമായ ശ്രീ മഹാദേവന്‍ എങ്ങിനെയാണു മോഹിനിയില്‍ മോഹിതനായി പുത്രനെ ജനിപ്പിച്ചത്?’. ശ്രീ അഗസ്ത്യന്റെ ചോദ്യത്തിനു മറുപടിയായി ശ്രീ ഹയഗ്രീവന്‍ അമൃതമഥന കഥ വര്‍ണ്ണിക്കുന്നു. പാലാഴിമഥനത്തിനു കാരണമായ സംഭവങ്ങളും മഥനത്തോടു അനുബന്ധിച്ചുള്ള മറ്റുവിവരങ്ങളും ധര്‍മ്മോപദേശങ്ങളുമാണ് ബ്രഹ്മാണ്ഡപുരാണം ഉത്തരഭാഗത്തിലെ 6 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളിലെ പ്രതിപാദ്യം.

പത്താമത്തെ മോഹിനീ പ്രാദുര്‍ഭാവം എന്ന അദ്ധ്യായത്തിലാണു ശാസ്താവിന്റെ ഉത്ഭവത്തെക്കുറിച്ചു പറയുന്നത് (ലളിതോപാഖ്യാനത്തിലെ ആറാം അദ്ധ്യായമാണു മോഹിനീ പ്രാദുര്‍ഭാവം).

പാലാഴിയില്‍ നിന്നും ഉയര്‍ന്നുവന്ന ശ്രീ ധന്വന്തരീമൂര്‍ത്തിയുടെ കയ്യില്‍നിന്നും അമൃതകലശം അസുരന്മാര്‍ തട്ടിയെടുത്തു. അമൃത് തിരിച്ചുപിടിക്കാന്‍ ദേവന്മാര്‍ അസുരന്മാരുമായി യുദ്ധം ചെയ്തു. ഈ അവസരത്തില്‍ സര്‍വലോകരക്ഷകനായ ശ്രീ മഹാ വിഷ്ണുതാനുമായി ഐക്യം പ്രാപിച്ചവളായ ശ്രീ ലളിതാദേവിയെ ആരാധിച്ചു.

ഏതസ്മിന്നന്തരേവിഷ്ണുഃസര്‍വലോകൈകരക്ഷകഃ
സമ്യഗാരാധയാമാസലളിതാംസൈ്വക്യരൂപിണീം
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10:4)
ദേവാസുരയുദ്ധം രൂക്ഷമായതോടെ യോഗീന്ദ്രനായ വിഷ്ണു മഹേശ്വരിയായ ലളിതയെ ധ്യാനിച്ചു ദേവിയുടെസ്വരൂപം കൈക്കൊണ്ടു. സര്‍വ്വരേയും മോഹിപ്പിക്കുന്നവളും സര്‍വ്വാഭരണവിഭൂഷിതയും ശൃംഗാരവേഷാഢ്യയുമായ മോഹിനീ രൂപമാണു വിഷ്ണു കൈക്കൊണ്ടത്.
ഭഗവാനപിയോഗീന്ദ്രഃ സമാരാധ്യ മഹേശ്വരീം
തദേക ധ്യാന യോഗേന തദ്രൂപഃ സമജായത
സര്‍വസമ്മോഹിനീ സാ തുസാക്ഷാച്ഛൃംഗാരനായികാ
സര്‍വശൃംഗാരവേഷാഢ്യാസര്‍വാഭരണഭൂഷിതാ
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10:7)
അസുരന്മാരെ മോഹിപ്പിച്ച ദേവി അമൃതകലശം വീണ്ടെടുത്ത് അമൃത്‌ദേവകള്‍ക്കു വിളമ്പി. ഒഴിഞ്ഞ കലശം അസുരന്മാര്‍ക്കുമുന്നില്‍വെച്ച് ദേവി അപ്രത്യക്ഷയായി.

മോഹിനിയുടെ പ്രവൃത്തികള്‍കണ്ടു വിസ്മിതനായ നാരദമഹര്‍ഷി കൈലാസത്തിലെത്തി ശ്രീപരമശിവനെ വിവരങ്ങള്‍ അറിയിച്ചു. ശ്രീ പരമ ശിവന്‍ ശ്രീ പാര്‍വ്വതീസഹിതനായി വൈകുണ്ഠത്തിലെത്തി. പത്‌നീസമേതനായി എത്തിച്ചേര്‍ന്ന ശ്രീപരമശിവന് അര്‍ഘ്യപാദ്യാദികള്‍ നല്‍കിയശേഷം ശ്രീ മഹാവിഷ്ണു അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ആശ്ലേഷിച്ചു.
ആഗമനോദ്ദേശം ആരാഞ്ഞ ശ്രീമഹാ വിഷ്ണുവിനോടു ശ്രീപരമ ശിവന്‍ പറഞ്ഞു: ’പുരുഷോത്തമനും യോഗേശ്വരനും അതിതേജസ്വിയുമായ ഭവാന്‍ സ്വീകരിച്ച സര്‍വ്വരേയും മോഹിപ്പിക്കുന്നതും വാക്കിനും മനസ്സിനും അപ്പുറമുള്ളതും ശൃംഗാരത്തിന്റെ അധിനായികാസ്വരൂപമായതും ആയ മോഹിനീ രൂപം എനിക്കുകാണിച്ചുതന്നാലും’.
ശ്രീപരമശിവന്റെ അപേക്ഷസ്വീകരിച്ച ശ്രീ ഹരി ഏതുദേവിയില്‍ നിന്നാണോ അത്ഭുതകരമായരൂപം തനിക്ക്‌ ലഭിച്ചത് ആ ദേവിയെ ധ്യാനിച്ചു.

യദ്ധ്യാനവൈഭവാല്ലബ്ധം രൂപമദ്വൈതമദ്ഭുതം
തദേവാനന്യ മനസാ ധ്യാത്വാകിംചിദ്‌വഹസ്യസഃ
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10:48,49)
അതിനു ശേഷം വിഷ്ണു അപ്രത്യക്ഷനായി. ദിവ്യമായ ഒരു ഉദ്യാനം വൈകുണ്ഠത്തില്‍ ദൃശ്യമായി. ആ ഉദ്യാനത്തില്‍ പാരിജാതവൃക്ഷച്ചുവട്ടില്‍ അതിസുന്ദരിയായി നില്‍ക്കുന്ന മോഹിനിയെ ശ്രീപരമശിവന്‍ കണ്ടു (മോഹിനിയുടെ അലൗകികലാവണ്യത്തെ 50 മുതല്‍ 72 വരെയുള്ള ശ്ലോകങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നു).

ത്രിപുരസുന്ദരിയായ ലളിതയുടെ രൂപമാണുവിഷ്ണു സ്വീകരിച്ചത്. മോഹിനിയുടെ സൗന്ദര്യം കണ്ടു ശ്രീപാര്‍വ്വതിക്കു പോലും അസൂയയുണ്ടായി. കാമേശ്വരിയുടെ സ്വരൂപമാര്‍ന്ന മോഹിനിയെ കാമേശ്വരനായ ശ്രീ പരമ ശിവന്‍ ആലിംഗനം ചെയ്തു. ദേവിയാവട്ടെ ശിവന്റെ പിടിവിടുവിച്ച് അല്‍പദൂരം മാറി നിന്നു. ശിവന്‍ വീണ്ടും ദേവിയെ ആലിംഗനം ചെയ്തു.

പുനര്‍ ഗൃഹീത്വാതാമീശഃകാമംകാമവശീകൃതഃ
ആശ്ലിഷ്ടംചാതിവേഗേന തദ്‌വീര്യം പ്രച്യുതംതദാ
തതഃസമുത്ഥിതോദേവോമഹാശാസ്താമഹാബലഃ
അനേകകോടിദൈത്യേന്ദ്ര ഗര്‍വനിര്‍വാപണക്ഷമഃ
തദ്‌വീര്യ ബിന്ദുസംസ്പര്‍ശാത്‌സാഭൂമിസ്തത്രതത്ര ച
രജതസ്വര്‍ണ്ണവര്‍ണ്ണാഭൂല്ലക്ഷണാദ്വിംധ്യമര്‍ദ്ദന
തഥൈവാന്തര്‍ദധേസാഹദേവതാവിശ്വമോഹിനീ
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10: 74 77)

ശിവമോഹിനീ സംയോഗത്തില്‍ ശ്രീപരമശിവന്റെ വീര്യം പുറത്തുവന്നു. അതില്‍നിന്ന് മഹാബലവാനും അനേകകോടി ദൈത്യരുടെ അഹങ്കാരത്തെ ശമിപ്പിക്കാന്‍ കഴിവുള്ളവനുമായ ശ്രീ മഹാശാസ്താവ് ജന്മമെടുത്തു. ശ്രീ മഹാദേവന്റെ വീര്യബിന്ദുക്കള്‍ പതിച്ച ഭൂപ്രദേശങ്ങള്‍ക്കു സ്വര്‍ണവര്‍ണ്ണവും രജതവര്‍ണ്ണവും ലഭിച്ചു. അതിനുശേഷം വിശ്വമോഹിനിയായ ആ ദേവി അപ്രത്യക്ഷയായി🌸🙏🏻

ശ്രീജ മനോജ്‌, അമ്പലപ്പുഴ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: