“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
” Don’t believe everything you hear on the street.”
- Ernie Isley
ലോക പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞനും അക്കോസ്റ്റിക് ഗിറ്റാർ, ഇലക്ട്രിക് ഗിറ്റാർ, ഡ്രം എന്നിവയിൽ സമാനതകളില്ലാത്ത മൾട്ടി-ഇൻസ്ട്രമെന്റലിസ്റ്റുമായ
ഏർണി ഇസ്‌ലിയുടെ പ്രശസ്തമായ ഉദ്ധരണികളിൽ ഒന്ന്.
ഇന്നത്തെ ശുഭദിന ചിന്തകളും വെളിച്ചവും ഈ വാക്കുകളിൽ നിന്നുമാവട്ടെ.
🌿 “കേൾക്കുന്നത് അതേപടി വിശ്വസിക്കുന്നവർ തനിക്കും ഒപ്പമുള്ളവർക്കും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നവരായിത്തീരാൻ അധികസമയം വേണ്ട..”
🌿കേൾക്കുക..കേൾക്കുന്നതെല്ലാം ശരിയെന്ന് വിശ്വസിക്കുന്നതിന് മുമ്പായി ചിന്തിക്കുക..
🌿 വാക്കുകളിലെ സത്യവും പറയുന്നയാളിൻ്റെ ഉദ്ദേശ്യവും മനസ്സിലാക്കാനാവുക പ്രയാസം എന്നിരിക്കിലും വിശ്വസിക്കണോ അതോ വേണ്ടയോ..എന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്..
🌿 കേട്ട കാര്യങ്ങൾ വീണ്ടുമൊരു വിശകലനത്തിനു മുതിരാതെ അതേപടി ശരിയെന്ന് തീർച്ചപ്പെടുത്തുന്നിടത്തു നിന്ന്
ഉത്ഭവിക്കുന്നത് ശാന്തമായ നദിയല്ല
തീക്ഷ്ണമായ ഉഷ്ണക്കാറ്റായിരിക്കും.
പ്രശസ്തമായ ഈ വാക്കുകൾ ഇതോട് ചേർത്ത് വായിക്കാം
🌺” Don’t believe everything you hear. Don’t love everything you see. Don’t say everything you know. Don’t do everything you want.”🌺
🌺”നിങ്ങൾ കേൾക്കുന്നതെല്ലാം വിശ്വസിക്കരുത്. നിങ്ങൾ കാണുന്നതെല്ലാം സ്നേഹിക്കരുത്. നിങ്ങൾക്കറിയാവുന്നതെല്ലാം പറയരുത്. നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ചെയ്യരുത്.”🌺
കേൾക്കുന്നതെല്ലാം വിശ്വസിക്കുകയും പ്രതികരിക്കുകയും,
കേട്ടത് പലതും.. പലരോടും പറഞ്ഞ് , ഒടുവിൽ സത്യത്തിൻ്റെ നേരിയ അംശം പോലും ഇല്ലാതിരുന്ന വെറും പാഴ് വാക്കായിരുന്നു അതെല്ലാം എന്ന് ബോധ്യമാവുകയും ചെയ്യുമ്പോഴേക്കും, കാട്ടുതീ പോലെ പടർന്നിരിക്കും…അതാണ് വാക്കുകൾ..
വിനാശം വിതക്കും വാക്കുകളുടെ തീ അണക്കുവാൻ ദിനംതോറും കേൾക്കുകയും പറയുകയും ചെയ്യുന്ന വാക്കുകളെ
ശ്രദ്ധാപൂർവ്വം സൂക്ഷിക്കുവാനും കരുതലോടെ ഉപയോഗിക്കുവാനും നമുക്കാവട്ടെ…
മലയാളി മനസ്സിന്റെ എല്ലാ സഹയാത്രികർക്കും
സ്നേഹപൂർവ്വം ശുഭദിനാശംസകൾ നേരുന്നു 🙏💚
ബൈജു തെക്കുംപുറത്ത് ✍️