സഹനത്തെ സങ്കീർത്തനമാക്കി മാറ്റിയ സ്തേഫാനോസ് (അ.പ്ര. 7:54 – 60)
“അവനോ മുട്ടുകുത്തി: കർത്താവേ അവർക്ക് ഈ പാപം നിർത്തരുതേ എന്ന്
ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്ര പ്രാപിച്ചു” (വാ. 60).
പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ ഒരാൾ പ്രകടമാക്കുന്ന പ്രതികരണ
വും, കാഴ്ചവെക്കുന്ന പെരുമാറ്റവുമാണ്, അയാളുടെ മഹത്വം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ! ജീവിതത്തിൽ വന്നുചേരുന്ന ദുരന്താനുഭവങ്ങളെ സമചിത്തതയോടെ ഒരാൾക്ക് ആഭിമുഖീകരിക്കണമെങ്കിൽ, അയാളുടെ ജീവിതം, ദൈവമെന്ന ഇളകാത്ത പാറയിൽ അടിസ്ഥാനപ്പെട്ടതായിരിക്കണം? പ്രഥമ ക്രൈസ്തവ രക്തസാക്ഷി
യായി തീർന്ന സ്തേഫാനോസിന്റെ ജീവിതം, അത്തരത്തിലുള്ള ഒന്നായിരുന്നു!
സഹനത്തെ സങ്കീർത്തനമാക്കി മാറ്റിയ ആ ജീവിതത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന വരികളാണ്, നാം ധ്യാനിക്കുന്ന വേദഭാഗം ഉൾക്കൊള്ളുന്നത്! അദ്ദേഹത്തിന്റെ വിശ്വാസ തീഷ്ണതയും, മരണ മുഖത്തു പോലും താൻ പ്രകടിപ്പിച്ച പ്രത്യാശാനിർഭരമായ പ്രതികരണങ്ങളുമാണ്, ക്രിസ്തുനിഷേധിയും, ക്രൈസ്തവ വിരുദ്ധ നുമായിരുന്ന ശൈലിനെ, രൂപാന്തരപ്പെടുത്തുകയും, പിൽക്കാല പൗലൊസായി രൂപപ്പെടുത്തുകയും ചെയ്തത്!
ഒരു വിശുദ്ധൻ, വിശുദ്ധ നൊത്തവണ്ണം മാത്രമേ പ്രതികരിക്കൂ; പ്രതിവചിക്കൂ! വിശുദ്ധിയുടെ ഉറവിൽ നിന്നു രൂപപ്പെടുന്നവ മാത്രമേ, വിശുദ്ധനിൽ നിന്നു പ്രവഹിക്കൂ! സ്തേ ഫാനോസ് ഏൽക്കേണ്ടി വന്നതുപോലെയുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നാൽ, നമ്മിൽ രൂപപ്പെടാവുന്ന പ്രതികരണങ്ങളും, പ്രതിവചനങ്ങളും എത്തരത്തിലുള്ളതായിരിക്കുമെന്നു സ്വയം ചിന്തിക്കുന്നത് ഉചിതമായിരിക്കും? “ഇതാ
സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു
നിൽക്കുന്നതും ഞാൻ കാണുന്നു” എന്നും, “അവനോ മുട്ടുകുത്തി കർത്താവേ ഈ പാപം അവർക്കു നിർത്തരുതേ” എന്നും ഉളള തന്റെ പ്രതിവചനങ്ങൾ, പ്രതികരണങ്ങൾ, സ്തേഫാനോസിനെ, തന്റെ ജീവിതത്തിലും, സഹനത്തി
ലും, മരണത്തിലും, ക്രിസ്തു സമാനനാക്കിയ അനുഭവങ്ങളായിരുന്നു!
പ്രതിസന്ധികളുടെ മദ്ധ്യേയുളള നമ്മുടെ പ്രതികരണങ്ങളും, പ്രതിവചനങ്ങളും,
നമ്മുടെ മാനസ്സീക ഇരുത്തവും സമചിത്തതയും വെളിപ്പെടുത്തുന്നവ ആയിരുന്നുവെങ്കിൽ, എത്ര വലിയ സാക്ഷ്യത്തിനുള്ള മുഖാന്തരങ്ങളാകുമായിരുന്നു അവ? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: നമ്മുടെ മനോഭാവങ്ങളാണ്, നമ്മുടെ ഔന്നിത്യത്തെ നിശ്ചയിക്കുന്നത്!
പ്രൊഫ. എ. വി. ഇട്ടി ✍️