17.1 C
New York
Tuesday, January 25, 2022
Home Religion സുവിശേഷ ചിന്തകൾ - 4

സുവിശേഷ ചിന്തകൾ – 4

തയ്യാറാക്കിയത്: മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

ദൈവവചനം ശക്തിമത്താണ്, വിശുദ്ധമാണ്. അർഹിക്കുന്ന പാത്രങ്ങളിൽ മാത്രമേ അതു വിളമ്പാവു. നിന്ദാപാത്രങ്ങളിൽ നിക്ഷേപിച്ചാൽ തിരിച്ചടിയുണ്ടാകും. വിശുദ്ധ ഗ്രന്ഥത്തിൻറെ മൂല്യം അറിയാതെ അതു കിട്ടാവുന്നിടത്തോളം ശേഖരിച്ച് ഏറ്റവും നിന്ദ്യമായി, പരസ്യമായി കത്തിച്ചു കളഞ്ഞ കശ്മലൻമാരെപ്പറ്റി പത്രത്തിൽ വായിക്കുകയുണ്ടായി. ഇക്കൂട്ടരുടെ മുമ്പാകെ ദൈവവചനം പ്രഘോഷിക്കുന്നത് വിവേകത്തോടുകൂടിയായിരിക്കണം.

“വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും.” (മത്തായി 7: 1)

ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന് ഗലീലിയോയെ മതാധികാരികൾ കുറ്റം വിധിച്ചു. ശിക്ഷിച്ചു. അധികാരികളുടെ തെറ്റായ ഈ നടപടിക്ക് ജോൺപോൾ മാർപാപ്പ പലപ്രാവശ്യം ലോകത്തോട് മാപ്പ് അപേക്ഷിച്ചു.

നാം ആരെയും വിധിക്കേണ്ട. ബാഹ്യ കാഴ്ചപ്പാടുകൾ വെച്ച് നാം നടത്തുന്ന വിധി പലപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. വിധിയെല്ലാം ഉള്ളിന്റെ ഉള്ളു കണ്ടറിഞ്ഞു കൊണ്ടിരിക്കുന്ന ദൈവത്തിനു വിടുക. നാം മറ്റുള്ളവരെ വിധിക്കുമ്പോൾ അതേ മാനദണ്ഡം വച്ചു നമ്മളും വിധിക്കപ്പെടും. യേശു പറയുന്നു: “വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. ഞാനും വിധിക്കുന്നില്ല. മേലിൽ പാപം ചെയ്യരുത്.” പിടിക്കപ്പെട്ട പരസ്യപാപിനിയോട് യേശു പറഞ്ഞു.

എല്ലാ മനുഷ്യർക്കും കുറ്റങ്ങളും കുറവുകളും ഉണ്ട്. മറ്റുള്ളവരുടെ കുറ്റങ്ങൾ ചികഞ്ഞു പിടിച്ച് പറഞ്ഞു നടക്കുന്നതിനുള്ള ദുഷ്പ്രവണത മിക്കവാറും എല്ലാവരിലും കണ്ടുവരുന്നു. ഇക്കൂട്ടർ സ്വന്തം കുറവുകൾ കാണുകയില്ല. മറ്റുള്ളവരുടെ മാന്യത നിലനിർത്തുവാനാണ് ക്രിസ്തുശിഷ്യൻ പരിശ്രമിക്കേണ്ടത്. സ്വന്തം കണ്ണിലെ തടി എടുത്തു മാറ്റുവാൻ യേശു പറയുന്നു. അപ്പോൾ അപരന്റെ കണ്ണിലെ കരട് എടുത്തു മാറ്റുവാൻ കഴിയും. സ്വയം നന്നാവുക, അതിനുശേഷം മറ്റുള്ളവരെ നന്നാക്കുവാൻ ശ്രമിക്കുക. ഘോരഘോരം ദൈവവചനം പ്രഘോഷിക്കുന്നവർ അതിൻറെ ഒരു ശതമാനമെങ്കിലും സ്വന്തം ജീവിതത്തിൽ പകർത്തിയിരുന്നുവെങ്കിൽ!

സ്നേഹത്തോടെ, സന്തോഷത്തോടെ നേരുന്നു ശുഭദിനം. (കടപ്പാട്: ടി. എ. റപ്പായി)

തയ്യാറാക്കിയത്: മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

COMMENTS

1 COMMENT

Leave a Reply to Lovely Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: