17.1 C
New York
Friday, January 21, 2022
Home Religion ശ്രീകൃഷ്ണ കഥകൾ (വെങ്കിട്ടേഷ് മുണ്ടൂർ ✍️)

ശ്രീകൃഷ്ണ കഥകൾ (വെങ്കിട്ടേഷ് മുണ്ടൂർ ✍️)

വെങ്കിട്ടേഷ് മുണ്ടുർ ✍

കണ്ണന് പ്രിയപ്പെട്ട താമര എങ്ങിനെയാണ് ചെളിയിൽ വളരാൻ ഇടവന്നത് എന്നറിയാമോ? –

ഒരു കഥ പറയാം. ആദ്യമെല്ലാം സ്വച്ഛമായ ശുദ്ധജലത്തിലായിരുന്നു താമര വളർന്നിരുന്നത്. ചതുർഭുജനായ ശ്രീഹരിയുടെ ഒരു കയ്യിൽ താമരപ്പൂ ഉണ്ടാവും. ശംഖ് ഭഗവാന്റെ ആഗമനത്തെ അറിയിക്കാനും ഗദയും ചക്രവും ദുഷ്ട നിഗ്രഹത്തിനും വേണ്ടിയാണ്. എന്നാൽ താമര കണ്ണൻ ഭക്തവാത്സല്യത്തിന്റെ ചിഹ്നമായാണ് കയ്യിൽ വച്ചിരിക്കുന്നത്. അത് താമരയ്ക്ക് മനസ്സിലായീല്യ. ഭഗവാന് ഒരു ഉപയോഗവും ഇല്ലാത്ത തന്നെ സദാ കയ്യിൽ പിടിച്ചിരിക്കുന്നത് തന്റെ സൌന്ദര്യം കാരണമാണ് എന്ന് താമരയ്ക്ക് അഭിമാനം തോന്നി. താമര നോക്കുമ്പോൾ ഒരു ഭംഗിയുമില്ലാത്ത തുളസിയില ഭഗവാന്റെ കാൽക്കൽ കിടക്കുന്നു. താമരയ്ക്ക് തുളസിയോട് പരിഹാസം തോന്നി. “ഒട്ടും സൌന്ദര്യമില്ലാത്തെ നീ ഭഗവാന്റെ കാലു പിടിച്ചാലും ഭഗവാൻ നിന്നെ ഒന്നു കാണുന്നതുപോലുമില്ല. ” എന്നു പറഞ്ഞു കളിയാക്കി.

തുളസി ഒന്നും മിണ്ടിയില്ല. കാരണം താനനുഭവിക്കുന്ന ആനന്ദം ഈ താമരയ്ക്ക് എങ്ങിനെ അറിയുവാനാവും? എത്രയെത്രയോ ഭക്തവൃന്ദങ്ങൾ അവരുടെ ഭക്തി ഈ തൃപ്പാദങ്ങളിലാണ് സമർപ്പിക്കുന്നത്. അതിന്റെ മാധുര്യം ഒരല്പം നുകരാനായത് ഈ പാദസേവ ചെയ്തതുകൊണ്ടല്ലേ? ഭക്തിയുടെ മാധുര്യം അറിയാനായി ഭഗവാൻ തന്നെ ഒരുണ്ണിയായി തന്റെ കാൽവിരൽ നുണഞ്ഞതല്ലേ? ശ്രീശുകർ തുടങ്ങിയ ഋഷീശ്വരന്മാർ പ്രേമത്തോടെ ഭഗവാന്റെ കാരുണ്യത്തെ വർണ്ണിക്കുമ്പോൾ അവരുടെ അവരുടെ നേത്രങ്ങളിൽ നിന്ന് ഒഴുകിവരുന്ന ആനന്ദാശ്രുക്കൾ ഈ തൃപ്പാദങ്ങളിലാണ് പതിക്കുന്നത്. ആ അശ്രുവിൽ നിന്ന് തെറിക്കുന്ന ഒരംശം ഈ പാദതുളസിയുടെ ശരീരത്തെ പുളകം കൊള്ളിക്കുന്നു. സാക്ഷാല് ശ്രീഭഗവതി ഭഗവാന്റെ കാലിലെ പാദസരമായി ഉൾപ്പുളകത്തോടെ തന്റെ കാതിൽ “പദഭജനം ശ്രേയ പദഭജനം ശ്രേയ” എന്നു മന്ത്രിക്കുന്നത് കേൾക്കാൻ ഭാഗ്യം ലഭിച്ചത് ഈ തൃക്കാലുകളെ ആശ്രയിച്ചതുകൊണ്ടല്ലേ? ഭഗവാൻ എന്നെ കാണുന്നില്ലെങ്കില് വേണ്ട, എനിക്കെന്നും ഈ പാദസേവ മാത്രം മതി. തുളസി മൌനത്തിലൂടെ പറഞ്ഞത് താമരയ്ക്ക് മനസ്സിലായീല്ല. പക്ഷേ ഭഗവാനറിഞ്ഞു.

ഭഗവാൻ പറഞ്ഞു. ” സ്വച്ഛമായ ശുദ്ധജലത്തിൽ വളർന്ന നിന്റെ ഉള്ള് മാലിന്യം നിറഞ്ഞതാണ്. അതിനാല് നീ ഇനി ചളിയിൽ വളരാൻ ഇടവരട്ടെ.”
എന്നു പറഞ്ഞ് കയ്യിലെ താമരയെ ഉപേക്ഷിച്ചു. താമരയ്ക്ക് പശ്ചാത്താപമായി. തന്റെ മനോഹാരിതയും ഭഗവാൻ പകർന്നു നല്കിയതാണ് എന്ന് താൻ മറന്നുപോയി. ഭഗവാന്റെ കാരുണ്യം കൊണ്ടാണ് തന്നെ ചേർത്തുപിടിച്ചത് എന്ന് മനസ്സിലാക്കാതെ അഹങ്കരിച്ചു. താമര ഭഗവാന്റെ കാലിൽ വീണു മാപ്പു ചോദിച്ചു.

ഭഗവാൻ പറഞ്ഞു.
” ചളിയിൽ വളർന്നാലും നിന്റെ ശ്രേഷ്ഠത ഒരിക്കലും നശിക്കില്ല. ഒരിക്കൽ എന്റെ ഭക്തനായ ഗജേന്ദ്രൻ പ്രേമത്തോടെ എനിക്കായി നിന്നെ സമർപ്പിക്കുമ്പോൾ നീ വീണ്ടും എന്റെ കയ്യില് എത്തിച്ചേരും. ചളിയിലാണെങ്കിലും എന്റെ സാമീപ്യം നിനക്ക് ലോകത്തിൽ എന്നോടൊപ്പം സ്ഥാനം നേടിത്തരും “

ഭഗവാന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ്. നമ്മുടെ ഓരോ നേട്ടവും ഭഗവാന്റെ കാരുണ്യമാണ്. എല്ലാ അക്ഷരപ്പൂക്കളും കൃഷ്ണപാദത്തിൽ സമർപ്പണം.

വെങ്കിട്ടേഷ് മുണ്ടുർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: