17.1 C
New York
Wednesday, September 22, 2021
Home Religion വൈശാഖ മഹോത്സവം ഭാഗം..8

വൈശാഖ മഹോത്സവം ഭാഗം..8

തൃച്ചംബര ബാലകൃഷ്ണ പെരുമാൾ, തിരുവങ്ങാട് ശ്രീരാമസ്വാമി, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി, തിരുനെല്ലി പെരുമാൾ, തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം.ഈ ക്ഷേത്രങ്ങൾക്കെല്ലാം കൊട്ടിയൂരുമായി നല്ല ബന്ധങ്ങൾ ഉണ്ട്. ഇതിൽ രാജരാജേശ്വര പെരുമാൾ എല്ലാരുടെയും ചക്രവർത്തി പെരുമാൾ ആണ്.മറ്റുള്ളവർ പെരുമാക്കന്മാരും ആണ്. ഇവർക്കെല്ലാം ഓരോ കടമകൾ നിർവ്വഹിക്കാനുണ്ട്.

തൃച്ചംബര പെരുമാൾ സംരക്ഷണവും പശുപാലനവും, ശ്രീരാമസ്വാമിക്ക് രാജ്യഭരണവും, സുബ്രഹ്മണ്യ സ്വാമിക്ക് സേനനായക പദവിയും, കൊട്ടിയൂർ പെരുമാൾ സർവ്വതിനെയും ലയിപ്പിക്കാനും .തിരുനെല്ലി പെരുമാൾക്ക് മുക്തിയിലൂടെ മോക്ഷം കൊടുക്കലും.
ഇവിടെ നമ്മൾ കാണുന്നത് ഒരു മൂർത്തിയുടെ വിവിധ ഭാവങ്ങൾ ആണ്.സൃഷ്ടി, സ്ഥിതി, ലയ ഭാവങ്ങൾ.

രാജരാജേശ്വര ക്ഷേത്രവും ഉത്സവവുമായി അഭേദ്യമായ ബന്ധം ഒരു വിശ്വാസത്തിലൂടെ കാണിക്കുന്നു. ഉത്സവ ആരംഭം മുതൽ തിടപ്പള്ളിയിൽ വലിയ ചെമ്പിൽ പാചകം ചെയ്യുന്ന നിവേദ്യങ്ങൾ അത് മൂന്ന് നേരവും രാവിലെ ഉഷ പൂജ, പന്തീരടി പൂജ, തിരുവത്താഴ പൂജ ഈ മൂന്ന് നേരവും പിന്നെ പ്രധാന ദിവസങ്ങളിൽ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്ന നിവേദ്യങ്ങൾ, ഇവിടെ ഉത്സവ കാലത്ത് താമസിക്കുന്ന അടിയന്തിരക്കാർക്ക് വേറെ പാചകം ചെയ്യാൻ പാടില്ല. ഈ മുഴുവൻ അടിയന്തിരക്കാർക്കും എല്ലാം ഈ നിവേദ്യ ചോറാണ് നൽകാറ്.

ഓരോ പൂജയ്ക്കും ചിലപ്പോൾ രണ്ട് മൂന്ന് ചെമ്പ് നിവേദ്യ ചോറ് ഉണ്ടാക്കേണ്ടി വരും. പ്രധാന ദിവസങ്ങളിൽ (ആരാധനഉള്ള ദിവസങ്ങളിൽ) ഇതിനൊക്കെ ആവശ്യമായ വിറകുകൾ എത്രവേണമെന്ന് നമുക്ക്‌ ഊഹിക്കാം. ഇത്രേം വിറകുകൾ ഇവിടെ കത്തിച്ചാലും അവസാനം കുറച്ച് ഭസ്മം (ചാരം )മാത്രമേ അവിടെ ഉണ്ടാവൂ.ഇതിൽ തിടപ്പള്ളിയുടെ തെക്കേ അറ്റത്ത് അടിയന്തിരക്കാർക്ക് തൊടുവാനായി കുറച്ച് ഭസ്‌മം എടുത്ത് വെക്കും. ബാക്കി വരുന്ന ഭസ്മങ്ങൾ പെരിന്തൂർ കോവിലകം രാജരാജേശ്വര ക്ഷേത്രത്തിൽ ചെന്നെത്തുന്നു എന്നാണ് വിശ്വാസം. നമുക്ക്‌ രാജരാജേശ്വര ക്ഷേത്രത്തിലെ പെരിന്തൂർ കോവിലകത്തു ചെന്നാൽ ഈ ഭസ്മങ്ങൾ അവിടെ ക്രമത്തിൽ അധികമായി കൂടി കിടക്കുന്നുണ്ട്. ഇവിടെ നിന്നും ഭൂതഗണങ്ങൾ രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ചാരം മാറ്റുന്നു എന്നാണ് വിശ്വാസം.. ഇത് ഇവിടുത്തെ ഭക്തി സാന്ദ്രമായ അനുഭവഭേദ്യമായ സംഭവമാണ്.

നിവേദ്യ സമർപ്പണം കഴിഞ്ഞാൽ പാത്രം വിളി എന്നൊരു ചടങ്ങുണ്ട്. കയ്യാലകളിൽ (യാഗപർണ്ണ ശാല )താമസിക്കുന്ന അടിയന്തിരക്കാർ (സ്ഥാനികർ ) അവരുടെ പ്രതിനിധികൾ അവർക്ക് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പാത്രം കൊണ്ട് വെക്കണം. അവിടെ അവർക്ക് അവകാശപ്പെട്ട ക്രമത്തിൽ നിവേദ്യങ്ങൾ നല്കുന്നതാണ്.

ഈ നിവേദ്യ ചോറ് കയ്യാലകളിൽ ഭക്ത ജനങ്ങൾക്ക് പ്രസാദമായി നൽകുന്നു.
പാമ്പ്രപ്പാൻ കടന്നാൽ ഹരിഗോവിന്ദ എന്ന നാമജപത്തോടെയാണ് അക്കരെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ടത്. കർക്കിടകക്കണ്ടി (പാമ്പ്രപ്പാനും സ്വയം ഭൂ ദർശനത്തിനും ഇടയിൽ ഉള്ള സ്ഥലം) ഇത് പണ്ടുകാലങ്ങളിൽ ദുർഘടം പിടിച്ച പാതയായിരുന്നു ഇവിടെ എത്തി കഴിഞ്ഞാൽ ഭക്തിയുടെ ലഹരിയിൽ മനസ്സ് വേറൊരു തലത്തിലേക്കായിരിക്കും..

തിരുവാതിര, പുണർതം, ആയില്യം, അത്തം തുടങ്ങിയ നാളുകളിൽ മാത്രമേ ഇവിടെ വലിയ വട്ടള പായസ നിവേദ്യം ഉണ്ടാകാറുള്ളൂ.. തുക്കൂർ അരിയളവ്, തേങ്ങയേറ്, വാളാട്ടം തുടങ്ങിയ വിശേഷങ്ങൾ ഇവിടെ പ്രധാനമാണ്.. അതിനെ കുറിച്ച് അടുത്ത ആഴ്ച..

ഉത്സവ വിശേഷങ്ങൾ തുടരും..

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: