17.1 C
New York
Thursday, September 23, 2021
Home Religion വൈശാഖ മഹോത്സവം…. ഭാഗം.11

വൈശാഖ മഹോത്സവം…. ഭാഗം.11

✍ഷൈലജ കണ്ണൂർ


മിഥുന മാസത്തിലെ അത്തം അക്കരെ കൊട്ടിയൂരിലെ യാഗോത്സവ സമാപന ചടങ്ങുകളുടെ ആരംഭം. മകം, പൂരം, ഉത്രം നാളുകളിലാണ് നിഗൂഢമായ കല പൂജകൾ. അത്തം നാളിലെ പ്രധാന ചടങ്ങുകൾ പൊന്നിൻ ശീവേലി, വാളാട്ടം, തേങ്ങായേറ്, പായസ നിവേദ്യം, കൂത്ത് സമർപ്പണം എന്നിവയാണ്. ശീവേലി മധ്യത്തിൽ വാളാട്ടം. വാളാട്ടം ശീവേലി കഴിഞ്ഞാലാണ് തേങ്ങായേറ് ചടങ്ങ്.
അമ്മാറക്കലിനും പൂവറക്കും മദ്ധ്യേ ഉള്ള കല്ലിലാണ് തേങ്ങയേറ് നടക്കുന്നത്. കുടിപതികൾ എന്ന സ്ഥാനികർ ആണ് തേങ്ങയേറ് നടത്തുക.. മണത്തണയിലെ നായർ തറവാട്ട് കാരാണ് കുടിപതികൾ.

കുടിപതികൾ സ്വഭവനത്തിൽ നിന്നും കൊണ്ടു വന്ന തേങ്ങകൾ മേൽ വിവരിച്ച കല്ലിൽ എറിഞ്ഞു ഉടയ്ക്കുന്നു.16 വയസ്സ് കഴിഞ്ഞ പുരുഷൻമാർ ആണ് തേങ്ങ എറിൽ പങ്കു കൊള്ളുന്നത്.

ദീപം ആവാഹിച്ചു കഴിഞ്ഞാൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുടിപതികൾ തേങ്ങയേറ് തുടങ്ങും. ഒരാൾ ഏകദേശം മൂന്ന് തേങ്ങകൾ വീതം ഏറിയും.മൂന്നൂറ്‌ തേങ്ങകൾ വരെ ഉണ്ടാകും മൊത്തം.
തണ്ടുമ്മൽ ഊണ് നിവേദ്യം കുടിപതികൾക്ക് ഉള്ളതാണ്. ഒരു ഉരുള നിവേദ്യം വാദ്യ സ്ഥാനികനായ ഒച്ചർമാർക്കും ഉള്ളതാണ്. കുടിപതികൾ തിടപ്പള്ളിയിൽ കയറി അടുപ്പിന്റെ തറയിൽ കയറി ഇരുന്ന് നിവേദ്യം കഴിക്കുന്നു. ( തിടപ്പള്ളിയിലെ അടുപ്പിന്റെ തറയെയാണ് തണ്ടുമ്മൽ എന്ന് വിശേഷിപ്പിക്കുന്നത്).ഇത് മറ്റെങ്ങും കാണാത്ത രീതിയാണ് ഈ തണ്ടുമ്മൽ ഊണ്. അക്കരെ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും തിരുവാഭരണങ്ങളും മണത്തണ കരിമ്പന ഗോപുരത്തിൽ എത്തിക്കേണ്ടത് കുടിപതികളാണ് അവർക്കുള്ള ഊണാണ് തണ്ടുമ്മൽ ഊണ്..

മണത്തണ കരിമ്പന ഗോപുരത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം, വെള്ളി പാത്രങ്ങളും തിരുവാഭരണങ്ങളും അവിടെ നിന്നും ഉത്സവാരംഭ നാളായ ഭണ്ഡാര എഴുന്നള്ളത്തു നാൾ അക്കരെ ക്ഷേത്രത്തിൽ എത്തിക്കേണ്ടതും തൃക്കലാശാട്ടിനു ശേഷം മണത്തണ കരിമ്പന ഗോപുരത്തിൽ എത്തിക്കേണ്ടതും കുടിപതികളുടെ കടമയാണ്.

ഉത്സവാരംഭനാളായ നേരെഴുന്നള്ളത് മുതൽ കലാശാട്ട് പിറ്റന്നാൾ വറ്റടി നാൾ വരെ കുടിപതികൾ വൃതതോടുകൂടിയിരിക്കണം.
അക്കരെ സന്നിധിയിൽ മനുഷ്യപ്രവേശം അനുവദിച്ചിട്ടുള്ള മുഴുവൻ ചടങ്ങുകളും മിഥുന മാസത്തിലെ ചിത്ര നക്ഷത്ര നാളോടുകൂടി അവസാനിക്കുന്നു. ചോതി നാളോടുകൂടി ഭഗവാൻ യോഗ നിദ്രയിലേക്കും സ്ഥാനികർ സ്വന്തം ജീവിതത്തിലേക്കും മടങ്ങുന്നു.ത്രിചെറുമണ്ണ് എന്ന അക്കരെ ക്ഷേത്രത്തിൽ ദേവ പൂജകൾ ആരംഭിക്കുന്നു.

പിന്നെയുള്ള പതിനൊന്നു മാസക്കാലം അക്കരെ ക്ഷേത്രത്തിൽ ദേവൻമാർ പൂജകൾ ചെയ്യും എന്ന് വിശ്വസിക്കപ്പെടുന്നു.11 മാസക്കാലം ഇവിടെ മനുഷ്യ സാന്നിധ്യം അനുവദനീയമല്ല…
വൈശാഖ മഹോത്സവം തുടരും..

✍ഷൈലജ കണ്ണൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: